ഹോട്ടൽമുറികളുടെ ജി.എസ്.ടി നിരക്ക് കുറച്ചു; കഫീൻ അടങ്ങുന്ന പാനീയങ്ങളുടെ വില കൂടും

ഗ്രൈൻഡറുകൾക്ക് വില കുറയും

news18
Updated: September 20, 2019, 9:58 PM IST
ഹോട്ടൽമുറികളുടെ ജി.എസ്.ടി നിരക്ക് കുറച്ചു; കഫീൻ അടങ്ങുന്ന പാനീയങ്ങളുടെ വില കൂടും
ഗ്രൈൻഡറുകൾക്ക് വില കുറയും
  • News18
  • Last Updated: September 20, 2019, 9:58 PM IST
  • Share this:
പനാജി: ഹോട്ടൽ മുറികളുടെ ജി.എസ്.ടി നിരക്ക് കുറച്ചു. 7500 രൂപയിൽ കൂടുതൽ വാടകയുള്ള മുറികളുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി. ഗോവയിൽ ചേർന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) കൗൺസിൽ യോഗത്തിലാണ് തീരുമാനം. 7500 രൂപയിൽ കുറവു വാടകയുള്ള മുറികൾക്ക് 18ൽ നിന്ന് 12 ശതമാനമായും കുറച്ചു. വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് നിരക്ക് കുറയ്ക്കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ‌ ആവശ്യപ്പെട്ടിരുന്നു. 1000 രൂപ വരെ വാടകയുള്ള മുറികൾക്ക് ജി.എസ്.ടി ഈടാക്കില്ല.

അതേസമയം, കഫീന്‍ അടങ്ങുന്ന പാനീയങ്ങളുടെ വില കൂടും. ഇവയുടെ ജി.എസ്.ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി. 12 ശതമാനം സെസും ഏർപ്പെടുത്തി. ഇതോടെ ആകെ നികുതി നിരക്ക് 40 ശതമാനമായി. റെയിൽവേ വാഗണുകൾക്കുള്ള ജി.എസ്.ടി നിരക്കും വർധിപ്പിച്ചിട്ടുണ്ട്.

Also Read- മാന്ദ്യം പിടിച്ചു നിർത്താൻ പുതിയ പ്രഖ്യാപനവുമായി നിർമ്മല സിതാരാമൻ

ഔട്ട്ഡോർ കേറ്ററിങ് സർവീസുകളുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമായി കുറച്ചു. സർക്കാർ, സ്വകാര്യ ലോട്ടറികൾക്ക് ഒരേ നികുതിയെന്ന നിർദേശം ജി.എസ്.ടി കൗൺസിൽ മന്ത്രിമാരുടെ സമിതിയുടെ പരിഗണനയ്ക്കു വിട്ടു. സ്വകാര്യ ലോട്ടറികളുടെ നികുതി കുറയ്ക്കുന്നതിനെ ശക്തമായി എതിർക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു.

കപ്പൽ ഇന്ധനത്തിന്റെ നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. 10-13 സീറ്റുകളുള്ള ഡീസൽ വാഹനങ്ങളുടെ കോമ്പൻസേഷൻ സെസ് കുറച്ചു. ആഭരണക്കല്ലുകളുടെ തീരുവ 0.25 ശതമാനമാക്കി കുറച്ചു. ഗ്രൈൻഡറുകളുടെ നിരക്കും 12 ൽ നിന്ന് അഞ്ചുശതമാനമാക്കി. ഉണങ്ങിയ പുളിക്കുള്ള നികുതി എടുത്തുകളഞ്ഞു.

ഗോവയിൽ ചേർന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിനു മുന്നോടിയായി ധനമന്ത്രി നി‍ർമല സീതാരാമൻ നടത്തിയ വാർത്താസമ്മേനത്തിൽ ഇന്ത്യൻ കമ്പനികളുടെയും പുതിയ നിർമാണ കമ്പനികളുടെയും കോർപറേറ്റ് നികുതിയിൽ ഇളവു വരുത്തിയിരുന്നു. ഇതിനെത്തുടർന്നു ഓഹരി വിപണിയിൽ വൻ കുതിച്ചുച്ചാട്ടമാണ് ഉണ്ടായത്.

First published: September 20, 2019, 9:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading