നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • സാധാരണക്കാരുടെ ഭവന നിർമാണത്തിനുള്ള GST കുറയും

    സാധാരണക്കാരുടെ ഭവന നിർമാണത്തിനുള്ള GST കുറയും

    സർക്കാർ, സ്വകാര്യ ലോട്ടറികളുടെ നിരക്ക് ഏകീകരിക്കാനുള്ള കേന്ദ്ര നീക്കം കേരളത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചു

    News 18

    News 18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: സാധാരണക്കാരുടെ ഭവന നിമ്മാർണത്തിനുള്ള ജി.എസ്.ടി നിരക്ക് ഒരു ശതമാനമായി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിൽ തീരുമാനം. ചിലവ് കൂടിയ ഭവനങ്ങൾക്കുള്ള നികുതി നിരക്ക് അഞ്ചു ശതമാനം. സർക്കാർ, സ്വകാര്യ ലോട്ടറികളുടെ നിരക്ക് ഏകീകരിക്കാനുള്ള കേന്ദ്ര നീക്കം കേരളത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചു. ഇക്കാര്യം വീണ്ടും മന്ത്രി തല സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.

      ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇടത്തരക്കാരുടെ പിന്തുണയാർജിക്കാനാണ് ചിലവ് കുറഞ്ഞ ഭവന നിർമ്മാണത്തിനുള്ള ജി.എസ്.ടി നിരക്ക് കുറച്ചത്. സാധാരണക്കാരുടെ ഭവനങ്ങൾക്കുള്ള നികുതി എട്ടു ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറയ്ക്കാനാണ് ജി.എസ്.ടി കൗൺസിൽ തീരുമാനം. 45 ലക്ഷം രൂപയിൽ താഴെ ചെലവുള്ള വീടുകളാണ് ഈ ഗണത്തിൽ വരിക. മെട്രോ നഗരങ്ങളിൽ 60 ചതുരശ്ര മീറ്ററും മറ്റിടങ്ങളിൽ 90 ചതുരശ്ര മീറ്ററും വിസ്തീർണം എന്നതാണ് മാനദണ്ഡം.

      കുംഭമേളയിൽ ശുചീകരണത്തൊഴിലാളികളുടെ പാദം കഴുകി പ്രധാനമന്ത്രി നരേന്ദ്രമോദി

      അതേസമയം 45 ലക്ഷം രൂപയിൽ കൂടുതൽ ചെലവുള്ള വീടുകളുടെ ജി.എസ്.ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായാണ് കുറച്ചത്. ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ഇല്ലാതെയാണ് ഭവന നിർമ്മാണത്തിനുള്ള നിരക്ക് ഇളവുകൾ. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം സംസ്ഥാന ലോട്ടറിയുടെയും സ്വകാര്യ ലോട്ടറിയുടെയും നിരക്ക് ഏകീകരിക്കാനുള്ള കേന്ദ്ര നീക്കം കേരളത്തിന്റെ എതിർപ്പിനെ തുടർന്ന് ഇക്കുറിയും പാളി.

      നിലവിൽ സംസ്ഥാന ലോട്ടറി നിരക്ക് 12 ശതമാനവും സ്വകാര്യ ലോട്ടറിയുടേത് 28 ശതമാനവുമാണ്. നിരക്ക് ഏകീകരിക്കുന്നത് ലോട്ടറി മാഫിയയെ സഹായിക്കാൻ ആണെന്ന കേരളത്തിന്റെ വാദത്തെ പഞ്ചാബ്, പശ്ചിമ ബംഗാൾ തുടങ്ങിയ ബിജെപി ഇതര സംസ്ഥാനങ്ങൾ പിന്തുണച്ചു. തുടർന്ന് വോട്ടെടുപ്പിലേക്ക് കടക്കാതെ ശുപാർശ കൂടുതൽ ചർച്ചകൾക്കായി വീണ്ടും മന്ത്രി തല സമിതിയുടെ പരിഗണനക്ക് വിടുകയായിരുന്നു.
      First published:
      )}