GST@5 | ജിഎസ്ടിയ്ക്ക് ഇന്ന് അഞ്ച് വയസ്സ്; ജൂലൈ ഒന്ന് ജിഎസ്ടി ദിനമായത് എങ്ങനെ?
GST@5 | ജിഎസ്ടിയ്ക്ക് ഇന്ന് അഞ്ച് വയസ്സ്; ജൂലൈ ഒന്ന് ജിഎസ്ടി ദിനമായത് എങ്ങനെ?
സേവന നികുതി, മൂല്യവര്‍ധിത നികുതി, എക്സൈസ് ഡ്യൂട്ടി തുടങ്ങിയ ആഭ്യന്തര പരോക്ഷ നികുതികളെയെല്ലാം ഒരു കുടക്കീഴില് കൊണ്ടു വന്നിരിക്കുന്നതാണ് ജിഎസ്ടി
GST
Last Updated :
Share this:
ജൂലൈ 1 ഇന്ത്യയില്‍ ജിഎസ്ടി ദിനമായാണ് ആചരിക്കുന്നത്. ഇതേ ദിവസമാണ് നേരത്തെ നിലനിന്നിരുന്ന പ്രത്യക്ഷ നികുതി സംവിധാനങ്ങള്‍ക്കെല്ലാം പകരമായി ജിഎസ്ടി രാജ്യത്ത് നിലവില്‍ വരുന്നത്. 2018 ജൂലൈ 1നാണ് ജിഎസ്ടി ദിനം ആദ്യമായി ആചരിക്കുന്നത്. ജിഎസ്ടി നിലവില്‍ വന്നതിന്റെ ഒന്നാം വാര്‍ഷിക ദിനമായിരുന്നു അന്ന്. 2017 ജൂണ്‍ 30നും ജൂലൈ 1നും ഇടയിലുള്ള രാത്രിയിലാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ വെച്ച് ജിഎസ്ടി നിലവില്‍ വരുന്നത്.
'ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി' എന്നതാണ് ജിഎസ്ടിയുടെ ആശയം. സേവന നികുതി, മൂല്യവര്‍ധിത നികുതി, എക്സൈസ് ഡ്യൂട്ടി തുടങ്ങിയ ആഭ്യന്തര പരോക്ഷ നികുതികളെയെല്ലാം ഒരു കുടക്കീഴില് കൊണ്ടു വന്നിരിക്കുന്നതാണ് ജിഎസ്ടി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മദ്യം, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ പഴയ നികുതി സമ്പ്രദായത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്.
ജിഎസ്ടിയെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മനസ്സിലാക്കാം
1. 2000ത്തിലാണ് പുതിയ നികുതി സമ്പ്രദായത്തെ പരിഷ്ക്കരിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയ കമ്മറ്റി ജിഎസ്ടി എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നത്.
2. 2004ല്‍ കമ്മറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം 2006ല്‍ കേന്ദ്ര ധനകാര്യമന്ത്രി 2010 ഏപ്രില്‍ 1 മുതല്‍ ജിഎസ്ടി നടപ്പിലാക്കാം എന്ന് വ്യക്തമാക്കി.
3. എന്നാൽ ജിഎസ്ടി നിലവില്‍ വരാന്‍ ഏകദേശം 17 വര്‍ഷം വേണ്ടി വന്നു
4. CGST, SGST, IGST എന്നീ 3 തരം നികുതികളാണ് ജിഎസ്ടിയ്ക്ക് കീഴില്‍ വരുന്നത്.
5. സിജിഎസ്ടി കേന്ദ്ര സര്‍ക്കാരാണ് ഈടാക്കുന്നത്. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള വില്‍പ്പനകള്‍ക്കാണ് ഈ നികുതി. എസ്ജിഎസ്ടി സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയാണ്. ഐജിഎസ്ടിയും കേന്ദ്ര സര്‍ക്കാരാണ് ഈടാക്കുന്നത്.
6. നാല് നികുതി സ്ലാബുകളാണ് ജിഎസ്ടിയ്ക്ക് കീഴിലുള്ളത്. - 5%, 12%, 18%, 28% എന്നിവയാണ് ജിഎസ്ടി സ്ലാബുകള്‍.
7. ഇരട്ട നികുതി ഒഴിവാക്കുക എന്നതാണ് ജിഎസ്ടിയുടെ പ്രധാന ഉദ്ദേശം.
8. നികുതി സംവിധാനം ലഘൂകരിച്ച് നികുതി ദായകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ജിഎസ്ടിയിലൂടെ സാധിക്കുന്നു.
9. മിക്കവാറും ജിഎസ്ടി അടയ്ക്കുന്നത് ഓണ്‍ലൈന്‍ ആയിട്ടാണ്. സംരംഭക സംവിധാനങ്ങള്‍ ഡിജിറ്റലാക്കാന്‍ ഇത് സഹായിക്കുന്നു.
അതേസമയം, ചണ്ഡീഗഡില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ 47-ാമത് യോഗത്തില്‍ കൂടുതല്‍ ഉല്പന്നങ്ങളെയും സേവനങ്ങളെയും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍കൂട്ടി പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ക്ക് ജിഎസ്ടി ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള പായ്ക്ക് ചെയ്യാത്ത വസ്തുക്കളും പാക്ക് ചെയ്യുമ്പോള്‍ അതേ നിരക്കില്‍ ജിഎസ്ടി നല്‍കേണ്ടിവരും. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 47-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നാല് ശുപാര്‍ശകള്‍ അവതരിപ്പിച്ചത്.
ഇളവുകള്‍ സംബന്ധിച്ച ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ ഈ വര്‍ഷം ജൂലൈ 18 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ബജാജ് പ്രസ്താവന നടത്തുന്നതിന് മുമ്പ് സീതാരാമന് ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.