• HOME
  • »
  • NEWS
  • »
  • money
  • »
  • ലോട്ടറി അടിച്ചതായി പറഞ്ഞ് യുവതിയെ 60 ലക്ഷത്തോളം പറ്റിച്ചയാൾ 10 വർഷത്തിനു ശേഷം പിടിയിൽ

ലോട്ടറി അടിച്ചതായി പറഞ്ഞ് യുവതിയെ 60 ലക്ഷത്തോളം പറ്റിച്ചയാൾ 10 വർഷത്തിനു ശേഷം പിടിയിൽ

22 അക്കൗണ്ടുകളിലേക്കായി 60 ലക്ഷം രൂപയാണ് യുവതി നിക്ഷേപിച്ചത്

നവീൻ ബലുശാലി

നവീൻ ബലുശാലി

  • Last Updated :
  • Share this:
    തൃപ്പൂണിത്തുറ: വിദേശ ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയിൽ നിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് പ്രതിയായ ഗുജറാത്ത് സ്വദേശി നവീൻ ബുലുശാലി(35) പിടിയിലാകുന്നത്.

    ഗുജറാത്ത് കച്ച് ജില്ലയിലെ ബൂച്ച് സ്വദേശിയാണ് നവീൻ ബലുശാലി. 2012 ലാണ് 25 ലക്ഷം യുഎസ് ഡോളർ മൂല്യമുള്ള വിദേശ ലോട്ടറി അടിച്ചെന്ന് തൃപ്പൂണിത്തുറ സ്വദേശിനിയെ നവീൻ തെറ്റിദ്ധരിപ്പിക്കുന്നത്. ലോട്ടറി തുക ലഭിക്കാനായി സർവീസ് ചാർജ്, ടാക്സ്, പ്രോസസിങ് ഫീസ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയ്ക്കായി പണം ആവശ്യപ്പെട്ടു.

    22 അക്കൗണ്ടുകളിലേക്കായി പണം നിക്ഷേപിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 60 ലക്ഷത്തോളം രൂപ യുവതിയെ വിവിധ അക്കൗണ്ടുകളിലേക്കായി നിക്ഷേപിച്ചു. പണം ലഭിച്ച ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
    Also Read-മുറിയിൽ ശബ്ദം കേട്ട് നോക്കിയപ്പോൾ പ്രതി കട്ടിലിന് അടിയിൽ; രക്ഷിതാക്കൾ അറിഞ്ഞത് ഞെട്ടിക്കുന്ന പീഡന വിവരം

    പരാതിയിൽ ഹിൽപാലസ് പൊലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും നവീനെ പിടികൂടാനായില്ല. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസാണ് മുംബൈയിൽ നിന്ന് നവീൻ ബലുശാലിയെ ഇപ്പോൾ പിടികൂടിയത്.

    മൂന്ന് മാസത്തോളം ഹോട്ടലിൽ താമസിച്ച് മൂന്നു ലക്ഷം രൂപ താമസചെലവ് കൊടുക്കാതെ കടന്നുകളഞ്ഞ തട്ടിപ്പുകാരൻ പിടിയിൽ

    ആഡംബര ഹോട്ടലിൽ താമസിച്ച് വാടക കൊടുക്കാതെ കബളിപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ കരയിൽ മനു ഭവനിൽ മനുമോഹൻ (29) ആണ് പിടിയിലായത്. കട്ടപ്പന ഡിവൈ എസ് പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഗോവയിലെ കലാംഗട്ടെയിൽ നിന്നും യുവാവിനെ അറസ്റ്റ് ചെയ്തത്.

    കുമളി അണക്കരയിലെ ആഡംബര ഹോട്ടലിൽ 2020 ഡിസംബർ മാസം 18 മുതൽ 2021 മാർച്ച് 9 വരെ കുടുംബസമേതം താമസിച്ച വകയിലും ഭക്ഷണം കഴിച്ച വകയിലും കൊടുക്കുവാനുണ്ടായിരുന്ന 3,17,000 രൂപ കൊടുക്കാതെ ഹോട്ടലിൽ നിന്നും മുങ്ങിയ പ്രതി ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഗോവയിൽ ആഡംബര ഹോട്ടലിൽ താമസിച്ചു വരവേയാണ് പ്രതി മനുവിനെ അറസ്റ്റ് ചെയ്തത്. പ്രതി സമാന രീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

    പ്രതി മനുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ എറണാകുളം ജില്ലയിലെ മുനമ്പം സ്റ്റേഷനിലും തോപ്പുംപടി സ്റ്റേഷനിലും തിരുവല്ല സ്റ്റേഷനിലും ഇയാൾക്കെതിരെ സമാനരീതിയിലുള്ള കേസുകൾ നിലനിൽക്കുന്നതായി പൊലീസ് കണ്ടെത്തി.

    എറണാകുളത്തെ ഉജ്ജീവൻ ബാങ്കിൽ നിന്നും 5 ലക്ഷം രൂപയുടെ വായ്പ ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞു മുനമ്പം സ്വദേശിയുടെ കൈയിൽ നിന്ന് പണം പറ്റുകയും പരാതിക്കാരന്റെ പരിചയക്കാരിൽ നിന്നും ലോൺ ശരിയാക്കുന്നതിനുള്ള പ്രോസസിംഗ് ഫീസ് ആയിട്ടും തുക കൈപ്പറ്റി മുങ്ങുകയായിരുന്നു. വഞ്ചനാ കേസാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിലെ പരാതിക്കാരൻ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.
    Published by:Naseeba TC
    First published: