Happy Akshaya Tritiya 2019: ഇന്ന് അക്ഷയതൃതീയ; സ്വർണവിപണി തിളങ്ങും

Happy Akshaya Tritiya 2019: ഇത്തവണ അക്ഷയതൃതീയ ദിനത്തിൽ 625 കോടി രൂപയുടെ വിൽപനയാണ് കേരളത്തിലെ ജൂവലറികൾ ലക്ഷ്യമിടുന്നത്

news18
Updated: May 7, 2019, 8:37 AM IST
Happy Akshaya Tritiya 2019: ഇന്ന് അക്ഷയതൃതീയ; സ്വർണവിപണി തിളങ്ങും
Akshaya Tritiya 2019: അക്ഷയ തൃതീയ 2019
  • News18
  • Last Updated: May 7, 2019, 8:37 AM IST
  • Share this:
ഇന്ന് അക്ഷയതൃതീയ. സർവ ഐശ്വര്യങ്ങളുടെയും സമൃദ്ധിയുടെയും ദിനമായാണ് അക്ഷയ തൃതീയ അറിയപ്പെടുന്നത്. സ്വർണം വാങ്ങാൻ ഉത്തമ മുഹൂർത്തമായി കണക്കാക്കുന്ന ദിനമാണ് ഇന്ന്. അതുകൊണ്ടുതന്നെ ജൂവലറികളിൽ സ്വർണം വാങ്ങാൻ നല്ല തിരക്ക് അനുഭവപ്പെടും.

അക്ഷയ തൃതീയ എന്നാൽ...

ഭാരതീയ ആചാരപ്രകാരം വൈശാഖ മാസത്തിൽ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയ. ഈ ദിനത്തില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ലെന്നാണ് വിശ്വാസം. ദാനം നൽകുന്നതിനും ശുഭകാര്യങ്ങള്‍ക്കും ഏറ്റവും ഉത്തമമാണ് അക്ഷയ തൃതീയ. ജപഹോമ പിതൃതര്‍പ്പണത്തിനും വൈശാഖ മാസത്തിലെ ഈ തൃതീയ ഉത്തമാണെന്നാണ് വിശ്വാസം.

ഇന്നത്തെ അക്ഷയ തൃതീയ മുഹൂർത്തം

രാവിലെ 06.26 മുതല്‍ രാത്രി 11.47 വരെയാണ് അക്ഷയതൃതീയ മുഹൂര്‍ത്തം

സ്വർണവിപണി തിളങ്ങും; ലക്ഷ്യം 625 കോടിയുടെ വിൽപന

സ്വർണവിപണിയിൽ തിളക്കമേറുന്ന ദിവസമാണിന്ന്. അക്ഷയതൃതീയയിൽ സ്വർണം വാങ്ങുന്നത് ഭാഗ്യംകൊണ്ടുവരുമെന്ന വിശ്വാസമാണ് ഇതിന് കാരണം. ഇത്തവണ കേരളത്തിൽ 625 കോടി രൂപയുടെ വിൽപനയാണ് ജൂവലറികൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഇത് 500 കോടി രൂപയുടേതായിരുന്നു. 25 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് സ്വർണവില ഉയരാത്തത് കച്ചവടം വർദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 23640 രൂപയാണ് വില.
First published: May 7, 2019, 8:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading