HOME » NEWS » Money » HARD WORK AND SKILLS ALONE ARE NOT ENOUGH TO ACHIEVE YOUR LIFEGOALS

നിങ്ങളുടെ LifeGoals കൈവരിക്കാന്‍ കഠിനാധ്വാനവും കഴിവുകളും മാത്രം പോരാ !

ഇന്ന് നാം കാണുന്ന തരത്തില്‍ ലോകത്തെ പരുവപ്പെടുത്തുന്നതിന് സഹായിച്ച ചില ഉദാഹരണങ്ങള്‍ നമുക്ക് നോക്കാം.

News18 Malayalam | news18-malayalam
Updated: March 3, 2021, 6:57 PM IST
നിങ്ങളുടെ LifeGoals കൈവരിക്കാന്‍ കഠിനാധ്വാനവും കഴിവുകളും മാത്രം പോരാ !
news18
  • Share this:
ലോകമെമ്പാടുമുള്ള സ്ത്രീകള്‍ പരമ്പരാഗത അടിത്തറകള്‍ തകര്‍ത്ത് നേട്ടങ്ങള്‍ പണിതുയര്‍ത്തുമ്പോള്‍ വിജയം കൈവരിക്കുകയെന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. മെച്ചപ്പെട്ട ലോകത്തിനായുള്ള വര്‍ഷങ്ങളുടെ കഠിനാധ്വാനവും നിരന്തരമായ പ്ലാനിംഗിന്റെയും പര്യവസാനമാണ് ഇത്. ഇന്ന് നാം കാണുന്ന തരത്തില്‍ ലോകത്തെ പരുവപ്പെടുത്തുന്നതിന് സഹായിച്ച ചില ഉദാഹരണങ്ങള്‍ നമുക്ക് നോക്കാം.

ഇന്ത്യന്‍ കായികതാരങ്ങളായ സാക്ഷി മാലിക്, മിതാലി രാജ്, മേരി കോം, കര്‍ണം മല്ലേശ്വരി, സൈനാ നെഹ്വാള്‍, ഹിമാ ദാസ്, പി വി സിന്ധു

അതെ, ഇവരെല്ലാം തന്നെ കായിക ലോകത്ത് അവിശ്വസനീയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ച സ്ത്രീകളാണ്. എന്നാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും പൊതുവായ ഒരു കാര്യമുണ്ട്. നിരവധി ബുദ്ധിമുട്ടുകള്‍ സഹിച്ച് വെല്ലുവിളികളോട് പോരാടിയാണ് അവര്‍ ഓരോരുത്തരും കരിയറിലെ ഉച്ചസ്ഥായിലെത്തിയത്. ഇവരില്‍ ഒളിമ്പിക്ക് മെഡല്‍ നേടിയവരുണ്ട്, മികച്ച കായികക്ഷമതയുള്ളവരുണ്ട്, ദൃഢനിശ്ചയം ഒന്ന് കൊണ്ട് മാത്രം വന്‍ ആരാധകവൃന്ദമുണ്ടാക്കിയവരുമുണ്ട്.

ആവണി ചതുര്‍വേദി, യുദ്ധവിമാനം പറത്തിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റ്

മധ്യപ്രദേശിലെ റെവ ജില്ലയില്‍ നിന്നുള്ള ഈ ഗ്രാമീണ പെണ്‍കൊടി സാധാരണ പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമായി വലിയ സ്വപ്നങ്ങള്‍ കണ്ട ഒരാളാണ്. ഗുജറാത്തിലെ ജാംനഗറില്‍ വെച്ച് മിഗ് -21 യുദ്ധവിമാനം പറത്തി കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റായി അവര്‍ അടുത്തിടെ ചരിത്രം കുറിച്ചു. തനിക്ക് ചുറ്റുമുള്ളവരില്‍ നിന്നും വ്യത്യസ്തമായി സ്ഥിരോത്സാഹം, ആസൂത്രണം, വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം എന്നിവ അവള്‍ക്കുണ്ടായിരുന്നു.

അമേരിക്കന്‍ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബദര്‍ ജിന്‍സ്ബര്‍ഗ്

1993 മുതല്‍ അമേരിക്കയിലെ സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിച്ച ആദ്യത്തെ ജൂത വനിതയും രണ്ടാമത്തെ വനിതയുമാണ് ജിന്‍സ്ബര്‍ഗ്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലാണ് അവരുടെ കുടുംബം.

1960-കളുടെ തുടക്കത്തില്‍, കൊളംബിയ ലോ സ്‌കൂളിന്റെ ഇന്റര്‍നാഷണല്‍ പ്രൊസീജ്യര്‍ പ്രോജക്ടില്‍ പ്രവര്‍ത്തിച്ച അവര്‍ സ്വീഡിഷ് പഠിക്കുകയും ലിംഗസമത്വത്തെക്കുറിച്ച് ഒരു പുസ്തകം രചിക്കുകയും ചെയ്തു. തന്റെ ജീവിത കാലത്തിനിടയില്‍, അവര്‍ മികച്ച പല നേട്ടങ്ങളും കൈവരിക്കുകയും നിയമം സ്ത്രീകളെ കാണുന്ന രീതിയിലെ മാറ്റത്തിനായി വാദിക്കുകയും ചെയ്തു.

യുഎസ് വൈസ് പ്രസിഡന്റും രാഷ്ട്രീയക്കാരിയും അഭിഭാഷകയുമായ കമലാ ദേവി ഹാരിസ്

ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റും ഈ സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിന്റെ ഈ സ്ഥാനത്തേക്കുള്ള യാത്രയ്ക്ക് വാര്‍ത്തകളില്‍ വലിയ പ്രാധാന്യം ലഭിച്ചിരുന്നു. എന്നാല്‍ ലോകത്തിന്റെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടും മികച്ച കഴിവും നിലവിലെ അവസ്ഥ മാറ്റാനുള്ള സാധ്യതകളെ കുറിച്ചുള്ള അവബോധവും അതിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയുമാണ് അവരെ വിജയത്തിലെത്തിച്ചത്.

നമുക്ക് ചുറ്റുമുള്ള ഓരോ അമ്മമാരും

ഇന്ത്യയിലെ നിര്‍ഭയരായ ഏതൊരു അമ്മയുമാകാകട്ടെ. അവരെല്ലാവരും തന്നെ എല്ലാതരത്തിലുള്ള പ്രതിസന്ധികളും മറികടന്ന് നമ്മുടെ ഭാവിതലമുറയെ കെട്ടിപ്പടുത്ത സ്ത്രീകളാണ്. യുവമനസ്സുകളെ വാര്‍ത്തെടുക്കാന്‍ രാപ്പകലില്ലാതെ പണിയെടുത്ത് അവരുടെ ഉയര്‍ച്ചയെ ഉറപ്പാക്കിയവര്‍.
ഭാവിയിലെ ലക്ഷ്യം കൈവരിക്കാന്‍ കഠിനാധ്വാനം സഹായിക്കുമെന്ന് അവര്‍ ഓരോരുത്തരും ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ലക്ഷ്യബോധമുള്ള ഒരു ചെറിയ ആസൂത്രണം നിങ്ങളെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമുണ്ടാക്കുകയും ചെയ്യും.

ഈ ശക്തരായ സ്ത്രീകളില്‍ നിന്ന് പ്രചോദിതരായി നാം തുടങ്ങേണ്ടത് എവിടെ നിന്നാണ്? നിങ്ങളുടെ വിരമിക്കലിന് ശേഷവും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്ന ഒരിടം. നമ്മുടെ മികച്ച ഭാവി ഉറപ്പാക്കുന്ന HDFC Life Pension Guaranteed Plan ഭാഗ്യമാണെന്ന് പറയാം. വിരമിക്കലിന് ശേഷവും നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ചിന്തയും ലക്ഷ്യവും അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

എന്തുകൊണ്ട് HDFC Life Pension Guaranteed Plan?

ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്ന ഈ ആന്വിറ്റി പദ്ധതി നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സ്ഥിരമായ വരുമാനം ഉറപ്പ് നല്‍കുന്നു. നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ പദ്ധതി തികച്ചും ഉപയോഗപ്രദമാണ്. എന്നാല്‍ വരുമാനം ലഭിക്കുന്നത് ഉറപ്പാക്കാന്‍ നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള ഓപ്ഷനുകളുടെ ലഭ്യതയും അവ യുക്തിപൂര്‍വ്വം തിരഞ്ഞെടുക്കുകയും വേണം.

നിരവധി ആനുകൂല്യങ്ങള്‍ അടങ്ങിയ HDFC Life Pension Guaranteed Plan സിംഗിളായോ ജോയിന്റ് ലൈഫ് അടിസ്ഥാനത്തിലോ എടുക്കാനുള്ള ഓപ്ഷനുകളുണ്ട്.

സിംഗിള്‍ ലൈഫ് ഓപ്ഷന്‍ പ്രകാരം, നിങ്ങള്‍ തിരഞ്ഞെടുത്ത പേയ്‌മെന്റ് കാലയളവ് അനുസരിച്ച് വ്യക്തി ജീവിച്ചിരിക്കുന്നിടത്തോളം കാലം ആന്വിറ്റി ലഭിക്കും. മരണശേഷം ആന്വിറ്റി പേയ്‌മെന്റുകള്‍ അവസാനിക്കുകയും പിന്നീട് ആനുകൂല്യങ്ങളൊന്നും ലഭിക്കുകയുമില്ല. നിങ്ങള്‍ ഉയര്‍ന്ന മാസവരുമാനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഇത് മികച്ചൊരു ആശയമാണ്.

ഒരു ജോയിന്റ് ലൈഫ് ആന്വിറ്റിയുടെ കാര്യത്തില്‍, നിങ്ങള്‍ തിരഞ്ഞെടുത്ത പേയ്‌മെന്റ് കാലയളവ് അനുസരിച്ച് രണ്ടുപേരില്‍ ഒരാള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം പണം ലഭിക്കും. രണ്ടുപേരും മരണപ്പെട്ടാല്‍ മാത്രമേ ആനുകൂല്യങ്ങള്‍ അവസാനിക്കുകയുള്ളൂ. നിങ്ങളുടെ കാലശേഷവും പങ്കാളിയുടെ മാസവരുമാനം ഉറപ്പ് വരുത്തുന്ന ഒരു ഓപ്ഷനാണ് ആഗ്രഹിക്കുന്നതെങ്കില്‍, നിങ്ങള്‍ക്കുള്ള മികച്ച ഓപ്ഷനാണ് ഇത്.

നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാണെങ്കില്‍, പേ ഔട്ടുകള്‍ വാര്‍ഷിക, ത്രൈമാസ, അര്‍ദ്ധവാര്‍ഷിക അടിസ്ഥാനത്തില്‍ ലഭിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ യാത്രാ പ്ലാനുകള്‍, കുടുംബത്തിലെ ആഘോഷങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ അത്യാവശ്യം പണമുണ്ടെന്നാണ് ഇതിന്റെ അര്‍ത്ഥം.

ഒരു ടോപ്പ് അപ്പ് ചേര്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ടോപ്പ്-അപ്പ് ഓപ്ഷനിലൂടെ നിങ്ങളുടെ ആന്വിറ്റി പേഔട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ഈ പ്ലാന്‍ എളുപ്പമാക്കുന്നു. ടോപ്പ്-അപ്പ് സമയത്ത് നിങ്ങള്‍ എത്രമാത്രം ടോപ്പ് അപ്പ് ചെയ്യുന്നുവെന്നും ആന്വിറ്റി നിരക്കുകള്‍ അടിസ്ഥാനമാക്കിയുമാണ് ഈ അധിക ആന്വിറ്റി തുക.

ഇവയ്‌ക്കെല്ലാം പുറമേ, പണമടയ്ക്കല്‍ തീയതി അനുസരിച്ച് നിലവിലുള്ള നിയമപ്രകാരം നിങ്ങള്‍ക്ക് നിരവധി നികുതി ആനുകൂല്യങ്ങളും ലഭിക്കും. നിങ്ങള്‍ക്ക് ഏതുതരം ഇളവുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കൃത്യമായി അറിയാന്‍ നിങ്ങളുടെ നികുതി ഉപദേഷ്ടാവുമായി ബന്ധപ്പെടുക.

ഈയൊരു സമയത്ത്, ഈ ഓപ്ഷനുകള്‍ പരിഗണിക്കുന്നത് ബുദ്ധിപരമായ നീക്കമാണ്. നിങ്ങള്‍ക്ക് എന്ത് തരത്തിലുള്ള പിന്തുണയാണ് ആവശ്യമെന്ന് സ്വയം ചോദിക്കുക. വരും വര്‍ഷങ്ങളില്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും നേടാന്‍ എന്താണ് വേണ്ടത്? നിങ്ങളുടെ വിരമിക്കല്‍ ജീവിതത്തിന് എന്ത് തരത്തിലുള്ള സമ്പാദ്യം ആവശ്യമാണ്?

ഈ സ്ത്രീകള്‍ നടത്തിയ കുതിച്ചുചാട്ടം നിങ്ങളെ സഹായിക്കും, അവര്‍ ഇത് എങ്ങനെ കൈകാര്യം ചെയ്തുവെന്നും അത് നിങ്ങള്‍ക്ക് എങ്ങനെ നേടാമെന്നും നോക്കൂ. നിങ്ങള്‍ എങ്ങനെ ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു? നിങ്ങളുടെ ഇരുപതുകളുടെയും മുപ്പതുകളുടെയും കാലഘട്ടത്തില്‍ മാസാമാസം ശമ്പളം ലഭിച്ചതിനാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ പോയിരുന്നിരിക്കാം. എന്നാല്‍ അതിന് ശേഷം, നിങ്ങള്‍ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്നതും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും കുടുംബത്തിനായി ചെയ്യാന്‍ കഴിയുന്ന മികച്ച കാര്യമാണ്.

നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം നിങ്ങളുടെ മക്കളുടെയും പ്രിയപ്പെട്ടവരുടെയും ഉത്തരവാദിത്തത്തിന്റെ ബാധ്യത കുറയ്ക്കുകയും സ്വയം സുരക്ഷിതരാണെന്ന സന്തോഷം നിങ്ങള്‍ക്കുണ്ടാക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ തന്നെ HDFC Lifeലേക്ക് പോകൂ, നിങ്ങളുടെ ഭാവി ജീവിതം എങ്ങനെ ആവേശകരമാക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം.

ഇത് ഒരു പങ്കാളിത്ത പോസ്റ്റാണ്.
Published by: Naseeba TC
First published: March 3, 2021, 6:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories