കേന്ദ്ര ബജറ്റ് അവതരണത്തിന് കഷ്ടിച്ച് ഒരുമാസം മാത്രം അവശേഷിക്കെ, നിങ്ങളുടെ ആശയങ്ങളും നിർദേശങ്ങളും അധികാരികളിൽ എത്തിക്കാൻ സുവർണാവസരം. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ തന്നെ ആശയങ്ങളും നിർദേശങ്ങളും ക്ഷണിച്ചു. ഓൺലൈൻ വഴി ആർക്കുവേണമെങ്കിലും നിർദേശങ്ങൾ സമർപ്പിക്കാം. ധനമന്ത്രിക്കൊപ്പമുള്ള ടീം ഇക്കാര്യം പരിശോധിക്കും. ട്വിറ്ററിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
'സാമ്പത്തിക വിദഗ്ധര്ക്കടക്കം തങ്ങളുടെ ആശയങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാം. ചിലർ പങ്കുവച്ചിട്ടുണ്ട്. അവ ഞാൻ വായിച്ചു. നന്ദി.. നിർദേശങ്ങൾ തുടരുക'- നിർമലാ സീതാരാമൻ ട്വീറ്റ് ചെയ്തു. ജൂലൈ അഞ്ചിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ, ഇടക്കാല ബജറ്റിൽ അനുവദിച്ച തുകകൾ നിലനിർത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തിക മാന്ദ്യം, കിട്ടാക്കടം പെരുകുന്നതടക്കമുള്ള സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾ, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, സ്വകാര്യ നിക്ഷേപം, കയറ്റുമതി പുനരുജ്ജീവനം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളെല്ലാം ബജറ്റ് തയാറാക്കുമ്പോൾ ധനമന്ത്രിക്ക് പരിഗണിക്കേണ്ടിവരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.