ബാങ്കുകളുടെ അവകാശവാദങ്ങളില്‍ വഞ്ചിതരായിട്ടുണ്ടോ? സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളത് 12 ബാങ്കുകള്‍ മാത്രം
2017 ല്‍ 27 എണ്ണമുണ്ടായിരുന്ന പൊതുമേഖലാ ബാങ്കുകളുടെ എണ്ണം തുടര്‍ന്നുള്ള ലയന പരമ്പരയ്ക്ക് ശേഷം, 12 ആയി കുറഞ്ഞിരിക്കുന്നു. 2021 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളത് 12 ബാങ്കുകളാണ്. അവയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
ബാങ്ക് ഓഫ് ഇന്ത്യമുംബൈയില്‍ നിന്നുള്ള ഒരു കൂട്ടം പ്രമുഖ ബിസിനസുകാരാണ് 1906 ല്‍ ഈ ബാങ്ക് ആരംഭിച്ചത്. തുടക്കത്തില്‍, BOI ഒരു സ്വകാര്യ മേഖലയിലെ ബാങ്കായിരുന്നു. എന്നാല്‍ 1969 ജൂലൈക്ക് ശേഷം, അത് മറ്റ് 13 ബാങ്കുകളുടെ പൊതു ഉടമസ്ഥതയിലായി മാറി. മുംബൈയിലെ ഒരേയൊരു ഓഫിസിലാണ് ബാങ്ക് ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്. 50 ലക്ഷം മൂലധനവും 50 തൊഴിലാളികളും എന്നിടത്തുനിന്നും ശക്തമായ ദേശീയ സാന്നിധ്യവും കാര്യമായ വിദേശ ഇടപാടുകളുമുള്ള ഒരു പ്രബലമായ സ്ഥാപനമായി അത് ഉയര്‍ന്നുവന്നിരിക്കുന്നു. ഇന്ന് ബാങ്കിന് ഇന്ത്യയിലുടനീളം 5,108 ശാഖകളും 5,551 ലധികം എടിഎമ്മുകളും ഉണ്ട്.
ഇന്ത്യന്‍ ബാങ്ക്20 ലക്ഷം രൂപയുടെ അംഗീകൃത മൂലധനമുള്ള ഈ ബാങ്ക് 1907 മാര്‍ച്ച് 5 ന് സ്ഥാപിതമാവുകയും അതേ വര്‍ഷം ഓഗസ്റ്റ് 15 ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. രാജ്യത്തെ ഏഴാമത്തെ വലിയ പൊതുമേഖലാ ബാങ്കാണിത്. 2019 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അലഹബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കുമായി ലയിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ലയിപ്പിച്ച ഈ സ്ഥാപനം 2020 ഏപ്രില്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഡെപ്പോസിറ്റ് പ്രോഗ്രാമുകള്‍, വായ്പകള്‍, ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ മറ്റുള്ള ബാങ്കുകളേക്കാള്‍ വൈവിധ്യമേറിയ സാമ്പത്തിക സേവനങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ബാങ്കിന് 6000 ലധികം ശാഖകളുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്ക്സ്വദേശി എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണിത്. 1895 ല്‍ ലാഹോറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ബാങ്ക് സാമ്പത്തിക രംഗത്തെ നിരവധി ഉയര്‍ച്ചകളും താഴ്ചകളും കണ്ടിട്ടുണ്ട്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവയുമായി ലയനം നടന്ന ഈ ബാങ്ക് ഇപ്പോള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാണ്. 2019 ലെ ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡിനൊപ്പം നിരവധി അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ഈ ബാങ്ക് നേടുകയുണ്ടായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ36 രാജ്യങ്ങളിലായി 59,291 എടിഎമ്മുകളും 26,340 ശാഖകളും ഉള്ളതും 23 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഉള്ളതുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ്. ഇന്ത്യന്‍ സാമ്പത്തിക സേവന വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമപരമായ ബാങ്കിംഗ് കേന്ദ്രം കൂടിയാണിത്. 2020 റിപ്പോര്‍ട്ടുകള്‍ പ്രകാരം 249,448 ജീവനക്കാര്‍ എസ്ബിഐയില്‍ ജോലി ചെയ്യുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍, എസ്ബിഐ മൊത്തം മൂന്ന് ട്രില്യണ്‍ ഇന്ത്യന്‍ രൂപയുടെ വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കനറാ ബാങ്ക്1906 ല്‍ കര്‍ണ്ണാടകയിലെ മംഗലാപുരത്താണ് ശ്രീ അമ്മേമ്പല്‍ സുബ്ബ റാവു പൈ ഈ ബാങ്ക് ആരംഭിച്ചത്. ഇക്കഴിഞ്ഞ നൂറു വര്‍ഷത്തെ ചരിത്രത്തിലുടനീളം, ബാങ്ക് അതിന്റെ വികസന പാതയുടെ നിരവധി പ്രധാന ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. 1969 ലെ ദേശസാല്‍ക്കരണത്തിനുശേഷം, കനറാ ബാങ്ക് അവിശ്വസനീയമായ തോതില്‍ വളര്‍ന്നു. സിന്‍ഡിക്കേറ്റ് ബാങ്കുമായി ലയിപ്പിച്ച ശേഷം ഇന്ത്യയിലെ നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കായി ഇത് മാറി.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ1919 ല്‍ സ്ഥാപിതമായ ഇന്ത്യയിലെ പ്രധാന പിഎസ്ബികളില്‍ ഒന്നാണ് ഇത്. ഇത് 2020 ല്‍ ആന്ധ്ര ബാങ്ക്, കോര്പ്പറേഷന് ബാങ്ക് എന്നിവയുമായി ലയിക്കുകയുണ്ടായി. 2021 അവസാനത്തില്‍, ഈ ബാങ്കിന്റെ മൊത്തം ആസ്തി ഏകദേശം 10.72 ട്രില്യണ്‍ ഇന്ത്യന്‍ രൂപയായിരുന്നു. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യക്ക് വര്‍ഷങ്ങളായി ഡസന്‍ കണക്കിന് അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്ഈ ബാങ്ക് വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ നല്കുന്നതിനാല് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 12 ബാങ്കുകളില്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഒരു പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട്. ശ്രീ ചിദംബരം ചെട്ടിയാരാണ് 1937 ഫെബ്രുവരി 10 -ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (IOB) സ്ഥാപിച്ചത്. 2021 -ല്‍ ബാങ്കിന്റെ മൊത്തം ചെലവ് ഏകദേശം 166 ബില്യണ്‍ ഇന്ത്യന്‍ രൂപയായിരുന്നു.
UCO ബാങ്ക്1943 ല്‍ സ്ഥാപിതമായ ഒരു വാണിജ്യ ബാങ്കാണ് UCO ബാങ്ക്. അക്കൗണ്ടന്റുമാര്‍, മാനേജ്മെന്റ് സ്പെഷ്യലിസ്റ്റുകള്‍, സാമ്പത്തിക വിദഗ്ധര്‍, ബിസിനസ്സ് പ്രമുഖര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രശസ്ത വ്യക്തികള്‍ ബാങ്കിന്റെ ഭരണസമിതിയംഗങ്ങളാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ യൂക്കോ ബാങ്കിന്റെ മൊത്തം ചെലവ് ഏകദേശം 127.45 ബില്യണ്‍ ഇന്ത്യന്‍ രൂപയായിരുന്നു, ഏകദേശം 132 ബില്യണ്‍ രൂപ ചെലവഴിച്ച കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ബാങ്കിന്റെ സേവനത്തില്‍ ഒരു ചെറിയ ഇടിവിനെ കാണിക്കുന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്രതന്ത്രപ്രധാനമായ സ്ഥാനം കാരണം, മഹാരാഷ്ട്ര സംസ്ഥാനം നിരവധി ചരിത്രപരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1935 ല്‍ ഇന്ത്യന്‍ കമ്പനീസ് ആക്ട് പ്രകാരം ഔദ്യോഗികമായി ലിസ്റ്റ് ചെയ്യപ്പെട്ട ബാങ്ക് ഓഫ് മഹാരാഷ്ട്ര ബാങ്കിംഗ് പ്രവര്‍ത്തനം മിതമായ രീതിയില്‍ മാത്രം ആരംഭിച്ച ഒരു സ്ഥാപനമാണ്. ഈ പൊതുമേഖലാ ബാങ്കിന്റെ ആസ്ഥാനം പൂനയില്‍ ആണ്. രാജ്യത്തെ മികച്ച ബാങ്കുകളില്‍ ഒന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ബാങ്ക് എപ്പോഴും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യമുംബൈയില്‍ ആസ്ഥാനമുള്ള ഈ ബാങ്ക് ഇത് പിഎസ്ബികളില്‍ ഒന്നാണ്. 2021 അവസാനത്തോടെ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മൊത്തം ആസ്തി ഏകദേശം 3.69 ലക്ഷം കോടി ഇന്ത്യന്‍ രൂപ ആയിരുന്നു. 1911 ല്‍ ഉത്ഭവിച്ച സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പൂര്‍ണ്ണമായും ഇന്ത്യക്കാര്‍ നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ കൊമേഴ്സ്യല്‍ ബാങ്കാണ്.
ബാങ്ക് ഓഫ് ബറോഡഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ കുറിച്ച് പറയുമ്പോള്‍, ബാങ്ക് ഓഫ് ബറോഡയെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല. ബറോഡ മഹാരാജാവ്, മഹാരാജാ സയാജിറാവു ഗെയ്ക്വാദ് III ആണ്, 1908 ല്‍ ബാങ്ക് സ്ഥാപിച്ചത്. 1969 ല്‍ ദേശസാല്‍ക്കരിച്ച ബാങ്കുകളില്‍ ഒന്നാണ് ഈ ബാങ്ക്. വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തിനുശേഷം ഈ ബാങ്ക് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്കായി മാറി, നിരവധി ആളുകള്‍ക്ക് ഈ സ്ഥാപനം ബാങ്കിംഗ് ജോലികള്‍ വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്ഭായ് വീര്‍ സിംഗ്, സര് സുന്ദര്‍ സിംഗ് മജിത, സര്‍ദാര്‍ തര്‍ലോചന്‍ സിംഗ് തുടങ്ങിയ ചില പ്രഗല്ഭമതികളാണ് 1908 ല്‍ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് രൂപീകരിക്കുന്നതിലേക്ക് നയിക്കുകയും സമൂഹത്തിലെ നിര്‍ദ്ധനരെ സഹായിക്കാനുള്ള ഒരു ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്തത്. കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ഈ ബാങ്ക്, സ്ഥാപകരായ പിതൃക്കളുടെ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ അനസ്യൂതം നിര്‍വഹിക്കുന്നു. 33 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്കിന് ശാഖകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.