നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • HDFC Bank | ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾ; ഈടില്ലാതെ 75 ലക്ഷം രൂപ വരെ വായ്പ, വാഹന വായ്പകൾക്ക് വെറും 7.5% പലിശ

    HDFC Bank | ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾ; ഈടില്ലാതെ 75 ലക്ഷം രൂപ വരെ വായ്പ, വാഹന വായ്പകൾക്ക് വെറും 7.5% പലിശ

    ഉത്സവ സീസണിന് മുന്നോടിയായാണ് ബാങ്ക് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

    • Share this:
      ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് ഉപഭോക്താക്കള്‍ക്കായി ഫെസ്റ്റീവ് ട്രീറ്റ് 3.0 ഓഫറുകളുമായി രംഗത്ത്. വ്യക്തിഗത വായ്പകള്‍, കാര്‍ഡുകള്‍, ഇ എം ഐകള്‍ എന്നിവയിലാണ് 10,000ത്തിലധികം ഓഫറുകള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താവിന് അവരുടെ വ്യക്തിഗത, ബിസിനസ് ആവശ്യങ്ങള്‍ക്കനുസൃതമായി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യത്തെ 100-ലധികം സ്ഥലങ്ങളിലായി 10,000-ലധികം വ്യാപാര സ്ഥാപനങ്ങളുമായും ബാങ്ക് സഹകരിച്ചിട്ടുണ്ട്.

      ഉത്സവ സീസണിന് മുന്നോടിയായാണ് ബാങ്ക് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ വീണ്ടും ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി.

      ആമസോണ്‍, ആപ്പിള്‍, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, എല്‍ജി, സോണി സാംസങ്, അജിയോ റിലയന്‍സ് ട്രെന്‍ഡ് തുടങ്ങി നിരവധി ദേശീയ, അന്തര്‍ദേശീയ വ്യാപാര സ്ഥാപനങ്ങളുമായി ബാങ്ക് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പ്രാദേശിക വിപണികളുമായും ബാങ്ക് സഹകരിച്ചിട്ടുണ്ട്. വിജയ് സെയില്‍സ്, പോത്തീസ്, ഡിജിവണ്‍, ജിആര്‍ടി ജ്വല്ലേഴ്‌സ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലും എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ ലഭിക്കും.

      പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുമ്പോള്‍ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ, വ്യക്തിഗത വായ്പകള്‍ തുടങ്ങി നിരവധി ഓഫറുകള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 10.25 ശതമാനം മുതല്‍ പലിശയ്ക്ക് ഇന്‍സ്റ്റന്റ് വായ്പകളും ലഭിക്കും. കാര്‍, ഇരുചക്ര വാഹന വായ്പകളും കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കും.

      എച്ച് ഡി എഫ് സി ബാങ്കിന്റെ ഏറ്റവും പുതിയ ചില ഉത്സവകാല ഓഫറുകള്‍ ഇതാ

      വാഷിംഗ് മെഷീനുകളും റഫ്രിജറേറ്ററുകളും പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 22.5 ശതമാനം വരെ ക്യാഷ്ബാക്കും നോ-കോസ്റ്റ് ഇ എം ഐയും.
      ഐഫോണ്‍ 13-ന് 6,000 രൂപ ക്യാഷ്ബാക്ക്. മറ്റ് പ്രീമിയം ഫോണുകള്‍ക്കും നോ കോസ്റ്റ് ഇ എം ഐ ഓഫര്‍ ലഭ്യമാണ്.
      ഇരുചക്ര വാഹന വായ്പകള്‍ക്ക് 100 ശതമാനം ഫണ്ടിംഗ്. അതും നാല് ശതമാനം പലിശ നിരക്കില്‍
      വാണിജ്യ വാഹന വായ്പകളുടെ പ്രോസസ്സിംഗ് ഫീസില്‍ 50 ശതമാനം കിഴിവ്
      75 ലക്ഷം രൂപ വരെ ഈട് ആവശ്യമില്ലാത്ത ബിസിനസ് ലോണുകള്‍. ഇവയ്ക്ക് പ്രോസസ്സിംഗ് ഫീസില്‍ 50 ശതമാനം ഇളവ്.
      പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ 90 ശതമാനം വരെ ഫണ്ടിംഗോടെ ട്രാക്ടര്‍ വായ്പകള്‍
      7.50 ശതമാനം മുതല്‍ പലിശ നിരക്കില്‍ കാര്‍ വായ്പകള്‍

      ''കോവിഡ് മഹാമാരി കാരണം ആളുകള്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ഫെസ്റ്റിവ് ട്രീറ്റുകള്‍ 3.0 തനിക്കുവേണ്ടി ചെലവഴിക്കാന്‍ മാത്രമുള്ളതല്ല ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടുന്ന മറ്റുള്ളവരെ സഹായിക്കാനും കൂടിയുള്ളതാണ്, ''എച്ച് ഡി എഫ് സി ബാങ്ക് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് സിഎംഒ രവി സന്താനം പറഞ്ഞു.
      Published by:Jayashankar AV
      First published:
      )}