'നിങ്ങൾ എന്ത് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അറിയുന്നുണ്ട്'; പ്രധാനമന്ത്രിയെ കണ്ടശേഷം നൊബേൽ ജേതാവ് അഭിജിത്ത് ബാനർജി

ഇന്ത്യയുടെ സാമ്പത്തിക സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം മോദിവിരുദ്ധ വാർത്തയാക്കി മാറ്റാനുള്ള മാധ്യമങ്ങളുടെ ശ്രമത്തെ വിമർശിച്ചായിരുന്നു അഭിജിത്ത് ബാനർജിയുടെ പരാമർശം.

News18 Malayalam | news18-malayalam
Updated: October 22, 2019, 11:25 PM IST
'നിങ്ങൾ എന്ത് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അറിയുന്നുണ്ട്'; പ്രധാനമന്ത്രിയെ കണ്ടശേഷം നൊബേൽ ജേതാവ് അഭിജിത്ത് ബാനർജി
അഭിജിത് ബാനർജി
  • Share this:
ന്യൂഡൽഹി: മോദി വിരുദ്ധ കാര്യങ്ങൾ തന്‍റെ വായിൽനിന്ന് വരാൻവേണ്ടി മാധ്യമങ്ങൾ ശ്രമിക്കുന്നതിന് രസകരമായ മറുപടിയുമായി നൊബേൽ ജേതാവ് അഭിജിത്ത് ബാനർജി. നിങ്ങൾ എന്ത് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അറിയുന്നുണ്ട്, അദ്ദേഹം ടി.വി കാണുന്നുണ്ട്, എല്ലാം അറിയുന്നുണ്ട്, നിങ്ങൾ ഓരോരുത്തരും നടത്തുന്ന ശ്രമങ്ങളും അദ്ദേഹം മനസിലാക്കുന്നുണ്ട്- മുന്നറിയിപ്പ് രൂപേണ അഭിജിത്ത് ബാനർജി പറഞ്ഞു. പ്രധാനമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അഭിജിത്ത് ബാനർജി ഇക്കാര്യം പറഞ്ഞത്.

ആഗോള ദാരിദ്ര്യം ലഘൂകരിക്കാനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് മറ്റ് രണ്ട് പേർക്കൊപ്പം ഇക്കണോമിക്സ് നൊബേൽ നേടിയ ബാനർജി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചത്.

“അദ്ദേഹം [മോദി] ടിവി കാണുന്നു; നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, നിങ്ങൾ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം, ”- ബാനർജി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം മോദിവിരുദ്ധ വാർത്തയാക്കി മാറ്റാനുള്ള മാധ്യമങ്ങളുടെ ശ്രമത്തെ വിമർശിച്ചായിരുന്നു അഭിജിത്ത് ബാനർജിയുടെ പരാമർശം.

ഭരണകക്ഷിയുടെ നേതാക്കളിൽ നിന്ന് നൊബേൽ സമ്മാന ജേതാവ് വിമർശനങ്ങൾ നേരിടുന്നുണ്ട്. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അദ്ദേഹത്തെ “ഇടതുപക്ഷ ചായ്‌വുള്ള പ്രൊഫസർ” എന്ന് വിളിക്കുകയും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ രാജ്യത്തെ ജനങ്ങൾ നിരസിച്ചതാണെന്നും പറഞ്ഞു. നോബൽ സമ്മാനിക്കുന്നത് രണ്ടാമത്തെ ഭാര്യമാർ വിദേശികളായവർക്ക് മാത്രമാണോ എന്നായിരുന്നു ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ ചോദിച്ചത്.

ഇത്തരം അഭിപ്രായങ്ങൾ ബിജെപിയുടെ അഹങ്കാരമാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായി പാർട്ടിയുടെ പ്രധാന ക്ഷേമ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിൽ ബാനർജി പ്രവർത്തിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണെന്നും കോൺഗ്രസ് വക്താവ് പ്രതികരിച്ചു

ഇന്ത്യൻ വംശജനായ ബാനർജി മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകനാണ്. ഭാര്യ എസ്ഥർ ഡഫ്ലോയ്ക്കും മൈക്കൽ ക്രെമറിനുമൊപ്പമാണ് ബാനർജി നൊബേൽ നേടിയത്.

ഇന്ത്യയിലെ ബാങ്കിംഗ് പ്രതിസന്ധി ഗുരുതരവും ഭയാനകവുമാണെന്നും സാമ്പത്തിക മാന്ദ്യം വളരെ ഗുരുതരമായ ചില ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്നും 58 കാരനായ ബാനർജി പറഞ്ഞു. ഉപഭോക്തൃ ആവശ്യം പുനരുജ്ജീവിപ്പിക്കുന്നതിലും കൂടുതൽ പണം ചെലവഴിക്കാൻ ആളുകളുടെ കൈയിൽ വയ്ക്കുന്നതിലുമായിരിക്കണം സർക്കാരിന്റെ ശ്രദ്ധയെന്ന് അദ്ദേഹം ആവർത്തിച്ചു.

നോബൽ ജേതാവുമായി നടത്തിയ കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. "മനുഷ്യ ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമായി കാണാം. വിവിധ വിഷയങ്ങളിൽ ആരോഗ്യകരവും വിപുലവുമായ ആശയവിനിമയം ഞങ്ങൾ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. സാമ്പത്തികരംഗത്തെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് നല്ല ഭാവി ആശംസിക്കുന്നു", പ്രധാനമന്ത്രി മോദി പറഞ്ഞു.
First published: October 22, 2019, 11:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading