നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Best 5 Credit Cards | വമ്പൻ ഡിസ്കൗണ്ടുകളും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്ന 5 മികച്ച ക്രെഡിറ്റ് കാർഡുകൾ

  Best 5 Credit Cards | വമ്പൻ ഡിസ്കൗണ്ടുകളും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്ന 5 മികച്ച ക്രെഡിറ്റ് കാർഡുകൾ

  ജനപ്രിയ ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

  ക്രെഡിറ്റ് കാർഡുകൾ

  ക്രെഡിറ്റ് കാർഡുകൾ

  • Share this:
   പുതുവർഷത്തോട് അനുബന്ധിച്ചുള്ള ഷോപ്പിംഗ് (Shopping) ആഘോഷത്തിലാണ് ആളുകൾ. എന്നാൽ നിങ്ങളുടെ കൈയിൽ ഷോപ്പിംഗിനായി ആവശ്യത്തിന് പണമില്ലേ? വിഷമിക്കേണ്ട ഇതിനായി വിവിധ തരം ക്രെഡിറ്റ് കാർഡുകൾ (Credit Cards) നിങ്ങൾക്ക് ഉപയോഗപ്രദമാകും. ക്യാഷ്ബാക്ക് (Cashback) മുതൽ വമ്പൻ കിഴിവുകൾ വരെ വിവിധ ആനുകൂല്യങ്ങളോടെയാണ് ചില ക്രെഡിറ്റ് കാർഡുകൾ ലഭിക്കുക. ഇത്തരത്തിലുള്ള ചില ജനപ്രിയ ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

   ആമസോൺ പേ ആമസോൺ കാർഡ്

   ആമസോൺ പേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആമസോൺ വഴി മികച്ച ഇളവുകളോടെ ഷോപ്പിംഗ് നടത്താം. നോ കോസ്റ്റ് ഇഎംഐ ആനുകൂല്യങ്ങൾ ലഭിക്കുന്നത് വഴി നിങ്ങൾക്ക് വലിയ ഒരു തുക ലാഭിക്കുകയും ചെയ്യാം. ആമസോൺ വഴിയുള്ള എല്ലാ വാങ്ങലുകൾക്കും പ്രൈം ഉപയോക്താക്കൾക്ക് കാർഡ് 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം പ്രൈം ഉപഭോക്താക്കൾ അല്ലാത്തവർക്ക് 3 ശതമാനമായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുക. 100ലധികം ആമസോൺ പങ്കാളികളായ വ്യാപാരികൾക്ക് 2 ശതമാനം ക്യാഷ്ബാക്കും മറ്റ് എല്ലാ ഇടപാടുകൾക്കും 1 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

   സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ്

   സിറ്റി ബാങ്ക് ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഫസ്റ്റ് സിറ്റിസൺ ക്രെഡിറ്റ് കാർഡിന് കാർഡ് ഇഷ്യൂ ചെയ്‌ത് 30 ദിവസത്തിനുള്ളിൽ തന്നെ 5,250 രൂപ മൂല്യമുള്ള ആദ്യ വർഷ ആനുകൂല്യങ്ങൾ ലഭിക്കും. 500 ഫസ്റ്റ് സിറ്റിസൺ പോയിന്റുകൾ (300 രൂപ) ഉൾപ്പെടെയാണിത്. കാർഡ് ഒരു ശതമാനം ഇന്ധന സർചാർജ് റിവേഴ്‌സലും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ കാർഡ് ഉപയോഗിക്കുന്ന ഓരോ തവണയും നിങ്ങൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കും. ഈ റിവാർഡ് പോയിന്റുകൾ പണമാക്കി മാറ്റാനോ മറ്റ് വാങ്ങലുകളിൽ ഉപയോഗിക്കാനോ കഴിയും. 30,000 രൂപയോ അതിൽ കൂടുതലോ ചെലവിടുമ്പോൾ കാർഡിന് വാർഷിക ഫീസ് നൽകേണ്ടതില്ല.

   ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്

   ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഫ്ലിപ്പ്കാർട്ടിലും മിന്ത്രയിലും നടത്തുന്ന എല്ലാ വാങ്ങലുകൾക്കും 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും, സ്വിഗ്ഗി, ഊബർ, പിവിആർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ 4 ശതമാനം ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു. മറ്റെല്ലാ ഇടുപാടുകൾക്കും 1.5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ആദ്യ ഫ്ലിപ്പ്കാർട്ട് പർച്ചേസിന് 500 രൂപ വിലയുള്ള ഫ്ലിപ്പ്കാർട്ട് വൗച്ചറും ആദ്യത്തെ മിന്ത്ര വഴിയുള്ള വാങ്ങലിന് 15 ശതമാനം ക്യാഷ് ബാക്കും (500 രൂപ വരെ) ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ വാർഷിക ഫീസ് 500 രൂപയാണ്.

   എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ്

   നിങ്ങൾ ആമസോണിൽ നിന്നും ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മില്ലേനിയ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നതാണ് നല്ലത്. ഫ്ലിപ്കാർട്ടും ആമസോണും വഴിയുള്ള എല്ലാ വാങ്ങലുകൾക്കും 5 ശതമാനം ക്യാഷ്ബാക്കോടെയാണ് കാർഡ് ലഭിക്കുക. കൂടാതെ മില്ലേനിയ ക്രെഡിറ്റ് കാർഡ് പേസാപ്പ് (PayZapp) സ്മാർട്ട്ബൈ (SmartBuy) എന്നിവ വഴിയുള്ള ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾക്കും 5 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 1000 രൂപ വാർഷിക ചാർജിൽ കാർഡ് ലഭ്യമാണ്.

   എസ്ബിഐ സിംപ്ലി ക്ലിക്ക് ക്രെഡിറ്റ് കാർഡ്
   പ്രതിവർഷം 499 രൂപ നിരക്കിൽ ഈ ക്രെഡിറ്റ് കാർഡ് ലഭ്യമാണ്. എസ്ബിഐ സിംപ്ലി ക്ലിക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആമസോൺ, ക്ലിയർട്രിപ്, ബുക്ക്മൈഷോ, ലെൻസ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഇടപാടുകൾ നടത്തുമ്പോൾ റിവാർഡ് പോയിന്റുകൾ ലഭിക്കും. കൂടാതെ 1 ശതമാനം ഇന്ധന സർചാർജ് ഒഴിവാക്കലും ഈ കാർഡിൽ ലഭ്യമാണ്.

   Also Read- Documents Required for Home Loan| ഭവന വായ്പ നേടാൻ ആവശ്യമായ രേഖകൾ എന്തൊക്കെ?
   Published by:Rajesh V
   First published: