കോവിഡ് മഹാമാരി ഏൽപിച്ച ആഘാതത്തിനു പിന്നാലെ പലിശ നിരക്ക് കുറച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (The Reserve Bank of India (RBI) . ഇതേത്തുടർന്ന് ഭവനവായ്പയുടെ (Home Loan) പലിശനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തി. ബാങ്കുകളും ധനകാര്യ കമ്പനികളും കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ ലഭ്യമാക്കുന്നുണ്ട്. ഭവന വായ്പക്കുള്ള പലിശ നിരക്ക് 7 ശതമാനത്തിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തിയെങ്കിലും ചില ബാങ്കുകൾ ഇപ്പോഴും 7 ശതമാനത്തിൽ താഴെ പലിശനിരക്കിലാണ് ഭവനവായ്പ നൽകുന്നത്. പുതിയ വീടോ ഫ്ലാറ്റോ വാങ്ങാനോ നിലവിലുള്ള വീട് നന്നാക്കാനോ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.
ഇതു കൂടാതെ ചില ബാങ്കുകൾ പ്രോസസിങ്ങ് ഫീസിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ചിലർ ഈ ഫീസ് ഈടാക്കുന്നുമില്ല. നിലവിൽ 7% ൽ താഴെ പലിശനിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുടെയും ഹൗസിംഗ് ഫിനാൻസ് കമ്പനികളുടെയും വിശദാംശങ്ങൾ അറിയാം.
യൂക്കോ ബാങ്ക് (UCO Bank) - 6.5 %
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) - 6.65%
ബജാജ് ഫിൻസേർവ് (Bajaj Finserv)- 6.70 %
എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank )- 6.75 %
ഐഡിബിഐ ബാങ്ക് (IDBI Bank) - 6.75 %
പിഎൻബി ഹൗസിംഗ് (PNB Housing) - 6.75 %
ബാങ്ക് ഓഫ് മഹാരാഷ്ട്ര (Bank of Maharashtra) - 6.80 %
സെൻട്രൽ ബാങ്ക് (Central Bank) - 6.85 %
ബാങ്ക് ഓഫ് ബറോഡ (Bank of Baroda)- 6.90 %
ബാങ്ക് ഓഫ് ഇന്ത്യ (Bank of India) - 6.90 %
ഇന്ത്യൻ ബാങ്ക് (Indian Bank) - 6.90 %
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് P9unjab and Sind Bank)- 6.90 %
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ( Union Bank of India) - 6.90 %
എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ( LIC Housing Finance Limited) - 6.90 %
പഞ്ചാബ് നാഷണൽ ബാങ്ക് (Punjab National Bank) 6.95 %
ആക്സിസ് ബാങ്ക് ( Axis Bank) - 7 %
എച്ച്ഡിഎഫ്സി ലിമിറ്റഡ് (HDFC Ltd) - 7 %
കൊട്ടക് മഹീന്ദ്ര ബാങ്ക് (Kotak Mahindra Bank) - 7 %
Also Read-
Mutual Fund | മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ ചെയ്യേണ്ടത് എന്ത്? അറിയേണ്ടതെല്ലാം
2022 മെയ് 13 വരെ ബാങ്ക് വെബ്സൈറ്റുകളിൽ ലഭ്യമായ വിവരങ്ങൾ ശേഖരിച്ച് ബാങ്ക് ബസാർ. കോം (BankBazaar.com) നടത്തിയ വിവരശേഖരണത്തിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. ലോണിന്റെ കാലാവധിയും ക്രെഡിറ്റ് സ്കോറും അനുസരിച്ച് പലിശ നിരക്കുകൾ വ്യത്യാസപ്പെടും. ഭവന വായ്പയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാ നിബന്ധനകളും വ്യവസ്ഥകളും അറിഞ്ഞിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.