നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Wedding Insurance | വിവാഹം മുടങ്ങിയാലുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാം; വിവാഹ ഇൻഷുറൻസിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

    Wedding Insurance | വിവാഹം മുടങ്ങിയാലുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാം; വിവാഹ ഇൻഷുറൻസിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

    വിവാഹം മുടങ്ങുകയോ മറ്റേതെങ്കിലും നാശനഷ്ടമോ പോലുള്ള ഭീമമായ നഷ്ടങ്ങൾക്ക് വിവാഹ ഇൻഷുറൻസിലൂടെ പരിരക്ഷ ലഭിക്കും.

    Marriage

    Marriage

    • Share this:
      2020 മാർച്ചിൽ ഇന്ത്യയിൽ കൊറോണ വൈറസ് ആരംഭിച്ചതിന് ശേഷം നിരവധി വിവാഹങ്ങളാണ് അവസാന നിമിഷം റദ്ദാക്കേണ്ടി വന്നത്. ചില വിവാഹങ്ങൾ സർക്കാർ അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം മുടങ്ങിയപ്പോൾ മറ്റുള്ളവ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും അഭാവം മൂലമാണ് നടക്കാതെ പോയത്. കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റ് വ്യാപനത്തെ തുടർന്ന് വിവാഹ ചടങ്ങുകളും മറ്റും വീണ്ടും റദ്ദാകാൻ സാധ്യതയുണ്ട്. ഏതു രീതിയിലായാലും വിവാഹ ചടങ്ങുകൾ നടക്കാതിരുന്നാൽ, അത്തരം സന്ദർഭങ്ങളിലെ സാമ്പത്തിക നഷ്ടം ഒഴിവാക്കുന്നതിനായി നിങ്ങൾക്ക് വിവാഹ ഇൻഷുറൻസ് തിരഞ്ഞെടുക്കാം.

      അവസാന നിമിഷം വിവാഹം റദ്ദാക്കാനോ മാറ്റി വയ്ക്കാനോ ആരും ആഗ്രഹിക്കാറില്ല. എന്നാൽ അത്തരമൊരു സാഹചര്യം ചില സമയങ്ങളിൽ അപ്രതീക്ഷിതമായി നേരിടേണ്ടി വന്നേത്താം. വിവാഹം റദ്ദാക്കുകയോ വിവാഹ തീയതി മാറ്റുകയോ ചെയ്യുന്ന ഇത്തരം സന്ദർഭങ്ങളിൽ വിവാഹ ഇൻഷുറൻസ് ഉണ്ടെങ്കിൽ നിങ്ങൾക്ക് സാമ്പത്തിക നഷ്ടം ഒഴിവാക്കാം. വിവാഹ ഇൻഷുറൻസ് തുക നിങ്ങളുടെ ബജറ്റിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇൻഷുറൻസിൽ ഈടാക്കുന്ന പ്രീമിയം മൊത്തം സം അഷ്വേർഡിന്റെ 0.7- 2 ശതമാനത്തിന് ഇടയിലുള്ള തുകയായിരിക്കും. അതായത് 10 ലക്ഷം രൂപയുടെ വിവാഹ ഇൻഷുറൻസാണെങ്കിൽ 7,500 മുതൽ 15,000 രൂപ വരെ പ്രീമിയം അടയ്ക്കണം.

      വിവാഹം മുടങ്ങുകയോ മറ്റേതെങ്കിലും നാശനഷ്ടമോ പോലുള്ള ഭീമമായ നഷ്ടങ്ങൾക്ക് വിവാഹ ഇൻഷുറൻസിലൂടെ പരിരക്ഷ ലഭിക്കും. വ്യത്യസ്ത സാഹചര്യങ്ങളെ ഉൾക്കൊള്ളിച്ച നാല് വിഭാഗങ്ങളിലുള്ള വിവാഹ ഇൻഷുറൻസ് പോളിസികളാണ് നിലവിലുള്ളത്. അവ ഏതൊക്കെയെന്ന് നോക്കാം.

      ബാധ്യതകളുടെ കവറേജ്: അപകടങ്ങളോ പരിക്കുകളോ നിമിത്തം വിവാഹ ചടങ്ങുകളിൽ മൂന്നാം കക്ഷികൾക്ക് സംഭവിക്കുന്ന നാശങ്ങൾക്കോ, നഷ്ടങ്ങൾക്കോ ഈ വിഭാഗം ഉൾക്കൊള്ളുന്നു.
      റദ്ദാക്കൽ കവറേജ്: വിവാഹം പെട്ടെന്ന് അല്ലെങ്കിൽ അപ്രതീക്ഷിതമായി റദ്ദാക്കുന്നത് മൂലമുള്ള നഷ്ടം ഈ വിഭാഗത്തിൽ ഉൾക്കൊള്ളുന്നു.
      വസ്തുവകകൾക്ക് സംഭവിക്കുന്ന നാശനഷ്ടം: വിവാഹ പരിപാടികൾക്കിടയിലുള്ള നഷ്ടം അല്ലെങ്കിൽ വസ്തുവകകളുടെ നാശത്തിന് ഈ പോളിസി സംരക്ഷണം നൽകുന്നു.
      വ്യക്തിഗത അപകടം: അപകടങ്ങൾ കാരണം വധു അല്ലെങ്കിൽ വരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള ചെലവ് ഇതിൽ ഉൾപ്പെടുന്നു.

      വിവാഹ ഇൻഷുറൻസ് താഴെ പറയുന്നചെലവുകൾക്കാണ്പരിരക്ഷ നൽകുന്നത്.

      • കാറ്ററിങ്ങിനായി നൽകിയ അഡ്വാൻസ് തുക

      • വിവാഹ വേദിക്കായി നൽകിയ അഡ്വാൻസ് തുക

      • ട്രാവൽ ഏജൻസികൾക്ക് നൽകിയ അഡ്വാൻസ് തുക

      • ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നതിന് നൽകിയ അഡ്വാൻസ് തുക

      • വിവാഹ ക്ഷണ കാർഡ് പ്രിന്റിംഗ് ചെലവ്

      • സംഗീതത്തിനും അലങ്കാരത്തിനും നൽകിയ അഡ്വാൻസ് തുക

      • അലങ്കാരങ്ങളുടെയും വിവാഹ സെറ്റുകളുടെയും ചെലവ്


      വിവാഹ പരിപാടിക്കിടെ എന്തെങ്കിലും നാശനഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അക്കാര്യം ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം. ഇതിനുശേഷം, ഇൻഷുറൻസ് കമ്പനിയുടെ അന്വേഷണമുണ്ടാകും. സാധുവായ കാരണത്താലാണ് നിങ്ങൾക്ക് നഷ്ടം സംഭവിച്ചിട്ടുള്ളതെങ്കിൽ ഈ നഷ്ടത്തിന് നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും.

      തീവ്രവാദി ആക്രമണം, പണിമുടക്ക്, ആഭ്യന്തര കലാപം, വരനെ അല്ലെങ്കിൽ വധുവിനെ തട്ടിക്കൊണ്ടുപോകൽ, വിവാഹത്തിനെത്തിയ അതിഥികളുടെ വസ്ത്രങ്ങളും സ്വകാര്യ സ്വത്തുക്കളും നഷ്ടപ്പെടൽ, വാഹന തകരാർ, പോളിസി ഉടമയുടെ നിർദ്ദേശപ്രകാരം വിവാഹ വേദിക്ക് കേടുപാടുകൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുക തുടങ്ങിയ സാഹചര്യങ്ങളിൽ വിവാഹ ഇൻഷുറൻസ് ക്ലെയിം ചെയ്യാനാകില്ല.
      Published by:Sarath Mohanan
      First published:
      )}