നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Explained: ബിറ്റ്കോയിൻ മൈനിംഗിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

  Explained: ബിറ്റ്കോയിൻ മൈനിംഗിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

  ബിറ്റ്കോയിൻ ഇടപാടിലെ പ്രധാന ഭാഗമാണ് ബിറ്റ്കോയിൻ മൈനിംഗ്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ബിറ്റ്കോയിനെ നിയമപരമായ കറൻസിയായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് എൽ സാൽവഡോർ. ലോകത്തിലെ ബിറ്റ്കോയിനുകളിൽ പകുതിയിലധികവും ഖനനം ചെയ്യുന്ന രാജ്യമാണ് ചൈന. എന്നാൽ എന്താണ് ബിറ്റ്കോയിൻ എന്നും എങ്ങനെ ബിറ്റ്കോയിൻ മൈൻ ചെയ്യാമെന്നും അറിയാത്തവരാണ് നമ്മളിൽ പലരും. ബിറ്റ്കോയിൻ മൈനിംഗിനെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

   എന്താണ് ബിറ്റ്കോയിൻ മൈനിംഗ്?

   ബിറ്റ്കോയിൻ ഇടപാടിലെ പ്രധാന ഭാഗമാണ് ബിറ്റ്കോയിൻ മൈനിംഗ്. പുതിയ ബിറ്റ്കോയിൻ സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു പ്രക്രിയയാണിത്. കൂടാതെ ഇടപാടുകൾ റെക്കോർഡ് ചെയ്യുന്നതിനുള്ള മുഴുവൻ ബിറ്റ്കോയിൻ സംവിധാനവും നിലനിർത്തുന്നത് ഈ പ്രക്രിയ വഴിയാണ്. എന്നാൽ ബിറ്റ്കോയിൻ മൈൻ ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ആദ്യം ഓർക്കേണ്ടത് ബിറ്റ്കോയിൻ ഏതെങ്കിലും സെൻട്രൽ ബാങ്ക് നിയന്ത്രിക്കുന്ന ഒന്നല്ല എന്നതാണ്. മറിച്ച് ബിറ്റ്കോയിൻ കൈവശമുള്ള ആളുകളുടെ ഒരു സമൂഹമാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. ബിറ്റ്കോയിൻ എന്ന് വിളിക്കുന്നുണ്ടെങ്കിലും ഇത് ഒരു യഥാർത്ഥ നാണയമല്ല. ഒരു ഡിജിറ്റൽ കറൻസിയാണ്. ബിറ്റ്കോയിൻ അടിസ്ഥാനപരമായി ഒരു കമ്പ്യൂട്ടർ കോഡിന്റെ ചില വരികളാണ്.   ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ

   ഇപ്പോൾ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ കൊണ്ട് ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾ റെക്കോർഡ് ചെയ്യുന്നുണ്ട്. എല്ലാ കമ്പ്യൂട്ടറുകൾക്കും ദൃശ്യമാകുന്ന ഒരു ഓൺലൈൻ ലെഡ്ജറാണിത്. ബിറ്റ്കോയിൻ നെറ്റ്‌വർക്കിലുള്ള ഇടപാടുകളുടെ ഗ്രൂപ്പുകൾ അല്ലെങ്കിൽ ബ്ലോക്കുകൾ ഇതിൽ ചേർക്കപ്പെടുന്നു. ബ്ലോക്ക്ചെയിനിൽ ഒരു ബ്ലോക്ക് ചേർക്കുന്നതിന് സങ്കീർണ്ണമായ ഒരു ഗണിതശാസ്ത്ര പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ബിറ്റ്കോയിൻ നെറ്റ്‌വർക്കിലെ കമ്പ്യൂട്ടർ ഉടമകളാണ് ഇത് ചെയ്യുന്നത്.

   ബ്ലോക്ക്ചെയിനിൽ ഒരു ബ്ലോക്ക് ചേർക്കാൻ അനുവദിക്കുന്ന ഒരു യുണീക്കായ കീ കണ്ടെത്തുക എന്നതാണ് പ്രധാന നടപടി. ഇടപാടുകൾ സ്ഥിരീകരിക്കുന്ന പ്രക്രിയയ്ക്ക് അടിവരയിടുന്ന സങ്കീർണ്ണമായ പ്രൂഫ് ഓഫ് വർക്ക് സിസ്റ്റമാണിത്. ഈ കീ കണ്ടെത്തുന്നതിന് വളരെയധികം പവർ ആവശ്യമാണ്.

   മൈനിംഗിന്റെ പ്രതിഫലം

   റിപ്പോർട്ടുകൾ പ്രകാരം, 2009ൽ ബിറ്റ്കോയിൻ ആരംഭിച്ചപ്പോൾ ഒരു ബ്ലോക്ക് മൈൻ ചെയ്താൽ ചെയ്യുന്നവർക്ക് 50 ബിറ്റ്കോയിൻ ലഭിക്കുമായിരുന്നു. 2012ൽ ഇത് 25 ബിറ്റ്കോയിനായി കുറഞ്ഞു. കാരണം ബിറ്റ്കോയിൻ ഖനനത്തിനുള്ള പ്രതിഫലം നാല് വർഷത്തിലൊരിക്കൽ പകുതിയായി കുറയ്ക്കണമെന്ന് ബിറ്റ്കോയിൻ പ്ലാറ്റ്ഫോം നിർദേശിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഒരു ബ്ലോക്ക് ചേർക്കുന്നതിനുള്ള പ്രതിഫലം 6.25 ബിറ്റ്കോയിൻ ആയിരുന്നു. ഒരു ബിറ്റ്കോയിന് ഇപ്പോൾ ഏകദേശം 40,000 ഡോളർ വിലയുണ്ട്. ഒരു ബ്ലോക്ക് മൈൻ ചെയ്യുമ്പോൾ ചെയ്യുന്നവർക്ക് ഒരു മില്യൺ ഡോളറിന്റെ നാലിലൊന്ന് സ്വന്തമാക്കാം.

   മൈനിംഗിന് ആവശ്യമായ ഊർജ്ജം

   മൈനിംഗിനായുള്ള സങ്കീർണ്ണമായ ഗണിതശാസ്ത്ര പ്രശ്‌നത്തിന് തലച്ചോറുകളേക്കാൾ കൂടുതൽ കംമ്പ്യൂട്ടർ ഉപയോഗിച്ചുള്ള കണക്കുകൂട്ടൽ ആവശ്യമാണ്. ഒരു ബ്ലോക്ക്ചെയിനിലേക്ക് ഇടപാടുകളുടെ ഒരു ബ്ലോക്ക് ചേർക്കാൻ സഹായിക്കുന്ന വിചിത്രമായ മൂല്യത്തിന് ഒരു ട്രയൽ ആൻഡ് എറർ രീതി ആവശ്യമാണ്. അതായത് ശരിയായ കീയിൽ എത്തിച്ചേരുന്നതിനുള്ള എല്ലാ കോമ്പിനേഷനുകളും സ്കാൻ ചെയ്യുന്നതിനായി കമ്പ്യൂട്ടർ പ്രോസസ്സറുകൾ ദിവസങ്ങളോളം പ്രവർത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഒരു ബ്ലോക്ക് ചേർക്കുന്നതിനുള്ള പ്രതിഫലം വളരെ ഉയർന്നതാണ്.

   മൈനിംഗിന് നിങ്ങളുടെ കൈവശമുള്ള സാധാരണ കമ്പ്യൂട്ടറുകളോ ഓഫീസ് കമ്പ്യൂട്ടറുകളോ ഉപയോഗിക്കാൻ കഴിയില്ല. ബിറ്റ്കോയിൻ മൈനിംഗിന് ശക്തമായ ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ (ജിപിയു) ഉള്ള കംമ്പ്യൂട്ടറുകൾ ആവശ്യമാണ്. റിപ്പോർട്ടുകൾ പ്രകാരം, ഒരു ബിറ്റ്കോയിൻ ഇടപാടിന് 1,544 കിലോവാട്ട് ഊർജ്ജം ആവശ്യമാണ്. ഇത് ഒരു ശരാശരി യുഎസ് കുടുംബത്തിന് 53 ദിവസത്തേക്ക് ആവശ്യമായ വൈദ്യുതിയുടെ അളവിന് തുല്യമാണ്.
   Published by:user_57
   First published:
   )}