നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Bank Holidays in April 2021 | ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും, ഏപ്രിലിലെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക ഇതാ

  Bank Holidays in April 2021 | ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും, ഏപ്രിലിലെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക ഇതാ

  Here is the list of bank holidays in April | റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) അവധി ദിന കലണ്ടർ അനുസരിച്ച് എല്ലാ സ്വകാര്യ, പൊതുമേഖല ബാങ്കുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) അവധി ദിന കലണ്ടർ അനുസരിച്ച് എല്ലാ സ്വകാര്യ, പൊതുമേഖല ബാങ്കുകളും ഇന്ന് (2021 ഏപ്രിൽ 6 ന്) തുറന്ന് പ്രവർത്തിക്കും. ഓരോ സംസ്ഥാനങ്ങളിലെയും പ്രത്യേക ഉത്സവങ്ങളും വിശേഷ ദിനങ്ങളും അനുസരിച്ച് ബാങ്ക് അവധി ദിനങ്ങൾ വ്യത്യാസപ്പെടും. എല്ലാ ഘടകങ്ങളും കണക്കിലെടുത്ത്, 2021 ഏപ്രിൽ മാസത്തെ ബാങ്ക് അവധിദിനങ്ങളുടെ പട്ടിക ഇതാ...

   ഏപ്രില്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധിയായിരിക്കും. റിസര്‍വ് ബാങ്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ, പൊതു മേഖല ബാങ്കുകള്‍ക്ക് ഒന്‍പത് പൊതു അവധി ദിവസങ്ങള്‍ ഉണ്ടാകും. ഇതിനു പുറമേ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകളിലും നാല് ഞായറാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധി ആയിരിക്കും. ഈ മാസം നടത്താനിരിക്കുന്ന ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ഇടപാടുകളും ആവശ്യങ്ങളും താഴെ കൊടുത്തിരിക്കുന്ന അവധി ദിന കലണ്ടർ അനുസരിച്ച് ആസൂത്രണം ചെയ്യാം.

   ഏപ്രിൽ 1: കണക്കെടുപ്പ് പ്രമാണിച്ച് ബാങ്കുകൾക്ക് അവധി
   ഏപ്രിൽ 2: ദു:ഖ വെള്ളിയാഴ്ച
   ഏപ്രിൽ 4: ഞായർ
   ഏപ്രിൽ 6: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് കാരണം സംസ്ഥാന അവധി.
   ഏപ്രിൽ 10: മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയായതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല.
   ഏപ്രിൽ 13: ഗുഡി പദ്‌വ, തെലുങ്ക് പുതുവത്സര ദിനം, ഉഗാദി ഉത്സവം, സാജിബു നോങ്‌മപൻബ (ചൈറോബ), ഒന്നാം നവരാത്ര, വൈശാഖി
   ഏപ്രിൽ 14: ഡോ. ബാബാസാഹേബ് അംബേദ്കർ ജയന്തി, തമിഴ് പുതുവത്സര ദിനം, വിഷു, ബിജു ഉത്സവം, ചൈറോബ (മണിപ്പൂർ),ബോഹാഗ് ബിഹു (അസം, അരുണാചൽ പ്രദേശ്)
   ഏപ്രിൽ 15: ഹിമാചൽ ദിനം, ബംഗാളി പുതുവത്സര ദിനം, ബോഹാഗ് ബിഹു, സർഹുൽ
   ഏപ്രിൽ 21: ശ്രീ രാം നവ്മി, ഗാരിയ പൂജ (പശ്ചിമ ബംഗാൾ, അസം, ഗോവ, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, കേരളം, ലക്ഷദ്വീപ്, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മിസോറം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ അവധിയാണ്.)
   ഏപ്രിൽ 24: മാസത്തിലെ നാലാമത്തെ ശനിയാഴ്ചയായതിനാൽ ബാങ്കുകൾ അടച്ചിടും
   ഏപ്രിൽ 25: മഹർഷി പശുറാം ജയന്തി. (ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംസ്ഥാന അവധി ദിനമാണ്.)   അവധി ദിവസങ്ങളിൽ ബാങ്ക് ഉപഭോക്താക്കൾക്ക് ബാങ്കിൽ നേരിട്ടെത്തി പണം പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയില്ല. എന്നാൽ എടിഎമ്മുകൾ, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

   മാർച്ച് മാസത്തിൽ 11 ദിവസം ബാങ്കുകൾക്ക് അവധിയായിരുന്നു. രാജ്യത്തിലെ പരമോന്നത ബാങ്ക് അവധിദിനങ്ങൾ രണ്ടുവിഭാഗങ്ങളിലായി ആണുള്ളത്: നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള അവധി, ബാങ്കുകൾക്കു വേണ്ടിയുള്ള തത്സമയ മൊത്ത സെറ്റിൽമെന്റ് ഹോളിഡേയ്ക്കു കീഴിൽ വരുന്ന അവധി.

   Keywords: bank, bank holiday, holiday, bank holidays in april 2021, ബാങ്ക്, അവധി, ബാങ്ക് അവധി
   Published by:user_57
   First published:
   )}