ന്യൂഡൽഹി: 1971ലെ ബാങ്ക് ദേശവത്കരണത്തിന് ശേഷമുള്ള ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ പ്രഖ്യാപനമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ലയനത്തോടെ രാജ്യത്തെ 27 പൊതുമേഖലാ ബാങ്കുകൾ 12 ആയി മാറും. പത്ത് ബാങ്കുകൾ ലയിച്ച് നാലു വലിയ ബാങ്കുകളായി മാറുന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.
Also Read- പൊതുമേഖലാ ബാങ്കുകൾ 27ൽ നിന്ന് 12 ആകും; PNB രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്
ലയനത്തിന് ശേഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ബിസിനസ് വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 52.05 ലക്ഷം കോടി രൂപ
2. പഞ്ചാബ് നാഷണൽ ബാങ്ക് + ഓറിയന്റ് ബാങ്ക് ഓഫ് കൊമേഴ്സ് + യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ- 17.94 ലക്ഷം കോടി രൂപ
3. ബാങ്ക് ഓഫ് ബറോഡ (വിജയ ബാങ്കും ദേന ബാങ്കും നേരത്തെ ലയിച്ചിരുന്നു)- 16.13 ലക്ഷം കോടി രൂപ
4. കനറാ ബാങ്ക് + സിൻഡിക്കേറ്റ് ബാങ്ക്- 15.20 ലക്ഷം കോടി രൂപ
5. യൂണിയൻ ബാങ്ക് + ആന്ധ്രാ ബാങ്ക് + കോർപറേഷൻ ബാങ്ക്- 14.59 ലക്ഷം കോടി രൂപ
6. ബാങ്ക് ഓഫ് ഇന്ത്യ- 9.03 ലക്ഷം കോടി രൂപ
7. ഇന്ത്യൻ ബാങ്ക്+ അലഹബാദ് ബാങ്ക്- 8.08 ലക്ഷം കോടി രൂപ
8. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ- 4.68 ലക്ഷം കോടി രൂപ
9. ഇന്ത്യൻ ഓവർസീസ് ബാങ്ക്- 3.75 ലക്ഷം കോടി രൂപ
10. യൂക്കോ ബാങ്ക്- 3.17 ലക്ഷം കോടി രൂപ
11. ബാങ്ക് ഓഫ് മഹാരാഷ്ട്ര- 2.34 ലക്ഷം കോടി രൂപ
12. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് - 1.71 ലക്ഷം കോടി രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.