• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

UNION BUDGET 2019: നിർമല സീതാരാമന്റെ കന്നി ബജറ്റ് വനിതാ വ്യവസായ സംരംഭകർക്ക് ഗുണകരമാകുമോ?

ആദ്യ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് സഹായകമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്

news18
Updated: June 10, 2019, 12:38 PM IST
UNION BUDGET 2019: നിർമല സീതാരാമന്റെ കന്നി ബജറ്റ് വനിതാ വ്യവസായ സംരംഭകർക്ക് ഗുണകരമാകുമോ?
നിർമല സീതാരാമൻ
news18
Updated: June 10, 2019, 12:38 PM IST
ആറാം സാമ്പത്തിക സെൻസസ് പ്രകാരം ഇന്ത്യയിലെ സംരംഭകരിൽ വെറും 14 ശതമാനം മാത്രമാണ് വനിതകൾ. 58.5 ദശലക്ഷം സംരംഭകരിൽ വനിതകൾ 8.05 ദശലക്ഷം പേർ മാത്രം. ഈ മേഖലയിൽ റോൾ മോഡലുകളുടെ അഭാവം മുതൽ ഒട്ടേറെ കാരണങ്ങളാണ് വനിതാ സംരംഭകരുടെ വളർച്ചക്ക് വിഘാതം സൃഷ്ടിക്കുന്നത്. ഇന്ത്യയിലെ ആദ്യ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് സഹായകമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

ഉന്നതസ്ഥാനത്ത് സ്ത്രീകൾക്കായി ഉള്ളത് വിരലിലെണ്ണാവുന്ന അവസരങ്ങൾ. ഇതിന് മാറ്റം വരുത്താൻ കഴിയുമോ?

ഇന്ത്യയിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ബിരുദധാരികളിൽ 42 ശതമാനം വനിതകളാണ്. എന്നാൽ 24 ശതമാനം മാത്രമാണ് പ്രൊഫഷണൽ രംഗത്തേക്ക് വരുന്നത്. ഇതിൽ പത്ത് ശതമാനം പേർ മാത്രമാണ് സീനിയർ തലത്തിൽ എത്തുന്നത്. സിഇഒ തലത്തിൽ എത്തുന്നതാകട്ടെ ഒരു ശതമാനവും.

21 ശതമാനം കമ്പനികളിലും ഡയറക്ടർ ബോർഡുകളിൽ ഒരു വനിതാ ഡയറക്ടറെ നിർബന്ധമാക്കുന്നതിന് വ്യവസ്ഥയില്ല. എന്നാൽ വളരെ ചെറിയതോതിലാണെങ്കിലും സ്ത്രീകളെ മാറ്റിനിർത്തുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാകുന്നുണ്ട് എന്നതാണ് ആശ്വാസം. നേതൃതലത്തിൽ വനിതകളുടെ എണ്ണം വർധിപ്പിക്കുന്നതിനും ആവശ്യമായ പരിശീലനം നൽകുന്നതിനുമെല്ലാം കമ്പനികൾ തയാറായി മുന്നോട്ടുവരുന്നുണ്ട്. എന്നാൽ ഈ മാറ്റം യാഥാർഥ്യമാകണമെങ്കിൽ സർക്കാരിന്റെ ശക്തമായ ഇടപെടൽ കൂടിയേ തീരൂ.
Loading...


സ്ത്രീ ശാക്തീകരണത്തിനായി ബജറ്റിൽ പ്രതീക്ഷിക്കാവുന്ന പ്രഖ്യാപനങ്ങൾ എന്തെല്ലാം?

വനിതാ സംരംഭകരെ പ്രാപ്തരാക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് സ്റ്റെപ്പ്. 40 കോടിയായിരുന്നു ഇതിന് മാറ്റിവെച്ചത്. എന്നാൽ 2018ലെ ബജറ്റിൽ ഇത് അഞ്ച് കോടിയായി വെട്ടിക്കുറച്ചു. ഈ പദ്ധതി കൂടുതൽ വനിതകൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ പുനരാവിഷ്കരിക്കേണ്ടതുണ്ട്.

വനിതാ ജീവനക്കാർക്ക് സുരക്ഷിതമായ താമസ സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ 60 കോടി അനുവദിച്ചിരുന്നു. ഇത് നടപ്പാക്കുന്ന കാര്യത്തിൽ കർശന നടപടികൾ വേണം. ജോലി ചെയ്യുന്ന വനിതകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കുന്നതിന് പുതിയ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ശിശുസംരക്ഷണ കേന്ദ്രം (ക്രഷുകൾ) സജ്ജമാക്കുന്നതിനുള്ള പദ്ധതിക്കായി നീക്കിവെച്ച തുക 200 കോടിയിൽ നിന്നും 128 കോടിയായി കഴിഞ്ഞ വർഷം കുറച്ചിരുന്നു. ഏറെ പ്രാധാന്യമുള്ള ഈ പദ്ധതിക്ക് കൂടുതല്‍ തുക നീക്കിവെക്കേണ്ടത് അനിവാര്യമാണ്. കുട്ടികളെ പരിചരിക്കുന്നതാണ് തങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് 38 ശതമാനം വനിതകളും ഒരു ഓൺലൈൻ സർവേയിൽ അഭിപ്രായപ്പെടുന്നത്. പ്രസവാവധി വർധിപ്പിച്ചതടക്കമുള്ള നടപടികൾ തൊഴിൽ രംഗത്തെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കും. തൊഴിൽ നൈപുണ്യ വികസനത്തിനായുള്ള പരിശീലനങ്ങളുടെ പോരായ്മകളും മാറ്റേണ്ടതുണ്ട്.

വനിതകകളുടെ തൊഴിൽ നൈപുണ്യം വികസിപ്പക്കുന്നതിനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. സുരക്ഷിതമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കൽ, കൂടുതൽ വനികൾക്ക് ഡയറക്ടർ ബോർഡിലും ഉന്നതതലങ്ങളിലും നിയമനം ലഭിക്കുന്നതിനുള്ള നടപടികൾ, തുല്യ ജോലിക്ക് തുല്യവേതനം എന്നിവ ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപിഎഫ് നിരക്ക് 12 ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി കുറച്ചതും ഇതുവഴി ടേക്ക് ഹോം സാലറി വർധിക്കുമെന്നതുമാത്രമാണ് 2018ലെ ബജറ്റിലെ വനിതകൾക്കുള്ള ഏകഗുണഫലം. പക്ഷെ വനിതകൾക്കായി ഇത്രയുംമാത്രം മതിയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

First published: June 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...