'നമ്മുടെ ടൈം വരും'; നിരാശജനകമായ കാലത്ത് പ്രതീക്ഷയോടെ പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല

ഒരു നിക്ഷേപകനെന്ന നിലയിൽ, കോർപ്പറേറ്റുകളുടെ വരുമാനത്തെ ലോക്ക്ഡൗൺ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് തനിക്ക് വലിയ ആശങ്കകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News18 Malayalam | news18
Updated: June 1, 2020, 5:46 PM IST
'നമ്മുടെ ടൈം വരും'; നിരാശജനകമായ കാലത്ത് പ്രതീക്ഷയോടെ പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല
രാകേഷ് ജുൻജുൻവാല
  • News18
  • Last Updated: June 1, 2020, 5:46 PM IST
  • Share this:
കോവിഡ് 19നെ തുടർന്നുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഓഹരികൾക്ക് ദീർഘകാല വിപണിയിൽ തുടരാൻ കഴിയുമെന്ന് പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല. വിപണിയിൽ പൂർണമായി നിക്ഷേപം തുടരാൻ തന്നെയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിഎൻബിസി - ടിവി 18 അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി, തൊഴിൽ മാറ്റങ്ങളുടെ മന്ദഗതിയിലുള്ള പുരോഗതിയിൽ താൻ നിരാശനാണെന്നും ജുൻജുൻവാല പറഞ്ഞു. വ്യവസായം എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതിൽ ഇന്ത്യ അടിയന്തിരമായി ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത് മാത്രമേ നമ്മുടെ മുഴുവൻ കഴിവും ആർജ്ജിക്കാൻ സഹായിക്കുകയുള്ളു.

You may also like:ടോം ജോസ് പടിയിറങ്ങി; പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു [NEWS]പാചക വാതക വില വര്‍ധിപ്പിച്ചു; വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന്‌ 597 രൂപ [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
സ്റ്റോക്ക് മാർക്കറ്റിൽ 5000 രൂപയുമായി എത്തി ബില്യണയർ ആയി മാറിയ ആളാണ് മുംബൈ ആസ്ഥാനമായുള്ള ജുൻജുൻവാല. കേന്ദ്ര സർക്കാരിന്റെ ബിസിനസ് അനുകൂല നയങ്ങളെ അദ്ദേഹം പ്രശംസിച്ചു. ലോകം അഭൂതപൂർവമായ ലിക്വിഡിറ്റി തരംഗത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 ലോക്ക്ഡൗണിനെ തുടർന്ന് ഈ വർഷം റെക്കോർഡ് ഉയരങ്ങളിൽ നിന്ന് ഇന്ത്യൻ ഓഹരികൾ 20 ശതമാനം ഇടിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഒരു നിക്ഷേപകനെന്ന നിലയിൽ, കോർപ്പറേറ്റുകളുടെ വരുമാനത്തെ ലോക്ക്ഡൗൺ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് തനിക്ക് വലിയ ആശങ്കകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ വർഷം, ഏതൊക്കെ കമ്പനികൾ നിലനിൽക്കുമെന്നതിനെക്കുറിച്ച് മാത്രമാണ് എനിക്ക് ആശങ്ക. അവർ നിലനിൽക്കുന്നിടത്തോളം കാലം എനിക്ക് അവരുമായി ഒരു പ്രശ്നവുമില്ല.”- അദ്ദേഹം നയം വ്യക്തമാക്കി.

First published: June 1, 2020, 5:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading