ജി.എസ്.ടി ഇളവ്: ഹോട്ടൽ മുറികൾക്ക് ചെലവ് കുറയും

ജി.എസ്.ടി ഇളവ് നടപ്പാകുന്നതോടെ ഹോട്ടൽ മുറി ബുക്കിങ് കൂടുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്

news18-malayalam
Updated: October 2, 2019, 12:49 PM IST
ജി.എസ്.ടി ഇളവ്: ഹോട്ടൽ മുറികൾക്ക് ചെലവ് കുറയും
ജി.എസ്.ടി ഇളവ് നടപ്പാകുന്നതോടെ ഹോട്ടൽ മുറി ബുക്കിങ് കൂടുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്
  • Share this:
തിരുവനന്തപുരം: ജി.എസ്.ടി കൌൺസിൽ പ്രഖ്യാപിച്ച ഇളവ് ഇന്ന് നിലവിൽ വരുന്നതോടെ ഹോട്ടൽ മുറികൾ എടുക്കുന്നതിനുള്ള ചെലവ് കുറയും. ആയിരം രൂപയിൽ താഴെയുള്ള മുറികൾക്ക് ജി.എസ്.ടി നൽകേണ്ടതില്ല.

ആയിരം മുതൽ 7500 രൂപ വരെയുള്ള ഹോട്ടൽ മുറികൾക്കുള്ള ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി കുറച്ചു. 7500 രൂപയ്ക്ക് മുകളിലുള്ള ഹോട്ടൽ മുറികൾക്ക് 18 ശതമാനം ജി.എസ്.ടിയാണ് ഇനി നൽകേണ്ടത്. നേരത്തെ ഇത് 28 ശതമാനമായിരുന്നു.

അതേസമയം മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഇന്നുമുതൽ ലഭ്യമാകുന്ന നികുതി കുറവ് പണമായി തിരികെ നൽകണമെന്ന നിർദേശം മുന്നിലുണ്ട്. ജി.എസ്.ടി ഇളവ് നടപ്പാകുന്നതോടെ ഹോട്ടൽ മുറി ബുക്കിങ് കൂടുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. ബിസിനസിൽ 20 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്.
First published: October 2, 2019, 12:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading