• HOME
 • »
 • NEWS
 • »
 • money
 • »
 • ആഗോളഭീമന്‍മാരുടെ ഇടയില്‍ മലയാളത്തിന് മാത്രമായി OTT; 'കൂടെ'യുടെ കൂടെ

ആഗോളഭീമന്‍മാരുടെ ഇടയില്‍ മലയാളത്തിന് മാത്രമായി OTT; 'കൂടെ'യുടെ കൂടെ

മലയാളത്തിലെ ആദ്യ സ്വതന്ത്ര ഒടിടി പ്ലാറ്റുഫോം 'കൂടെ'യ്ക്ക് വളരെ ചെറിയ സമയം കൊണ്ട് വലിയൊരു ശതമാനം മലയാളി പ്രേക്ഷകരെ കൂടെ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്

Screengrab: Koode App

Screengrab: Koode App

 • Last Updated :
 • Share this:
  കോവിഡ് മഹാമാരി ആഗോള വ്യാപകമായി സിനിമാവ്യവസായത്തെ തീയേറ്റര്‍ റിലീസ് എന്ന പ്രധാന വരുമാനസ്രോതസ്സില്‍ നിന്നും അകറ്റിയതാണ് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച ശരവേഗത്തിലാകാന്‍ കാരണം. വൈവിധ്യമുള്ള ഉള്ളടക്കത്തിലൂടെ പുതുമ നിലനിര്‍ത്തിയാണ് ഈ രംഗത്തെ പ്ലാറ്റുഫോമുകള്‍ മത്സരിക്കുന്നത് .സിനിമയെ വെല്ലുന്ന സങ്കേതിക മികവോടെയാണ് പുതിയ സീരീസുകള്‍ ഉള്‍പ്പെടെ രംഗപ്രവേശനം ചെയ്യുന്നത്.

  സിനിമ, ഭക്ഷണം, സംഗീതം, ഹ്രസ്വചിത്രങ്ങള്‍, വെബ് സീരീസുകള്‍, ഗെയിമുകള്‍, പോഡ് കാസ്റ്റ്, വാര്‍ത്താ ചാനലുകളുടെ സ്ട്രീമിങ് എന്നിങ്ങനെ വ്യത്യസ്തമായ വിഷയങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ഒടിടി പ്ലാറ്റുഫോമുകള്‍. കേരളത്തിലും ദൃശ്യവിനോദവ്യവസായ രംഗത്ത് ഒടിടി പ്ലാറ്റുഫോമുകള്‍ കടന്നു വന്നു കൊണ്ടിരിക്കുകയാണ്.

  മലയാളത്തിലെ ആദ്യ സ്വതന്ത്ര ഒടിടി പ്ലാറ്റുഫോം 'കൂടെ'യ്ക്ക് വളരെ ചെറിയ സമയം കൊണ്ട് വലിയൊരു ശതമാനം മലയാളി പ്രേക്ഷകരെ കൂടെ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സും ആമസോണും ഉള്‍പ്പെടെയുള്ള ആഗോള ഭീമന്മാരുടെ ഒടിടി പ്ലാറ്റ് ഫോമുകളോടാണ് മലയാളി സംരംഭങ്ങള്‍ക്ക് മത്സരിക്കേണ്ടി വരുന്നത്. മലയാളി ഒടിടികള്‍ക്ക് പ്രവാസികള്‍ ഉള്‍പ്പെടുന്ന ഒരു വലിയ പ്രേക്ഷക സമൂഹത്തിന്റെ പിന്തുണയുണ്ട് .സ്വാഭാവികമായും മലയാളത്തിലുള്ള പുതിയ കണ്ടന്റുകളും, ഹ്രസ്വചിത്രങ്ങളും, വെബ് സീരീസും കൂടുതലുള്ള പ്ലാറ്റുഫോമുകളിലേക്ക് ആളുകള്‍ ചേക്കേറുന്നു .

  Also Read-Jayasurya Sunny | 'സണ്ണിയ്ക്ക് മരിക്കാന്‍ തോന്നുന്നുണ്ടോ?' ജയസൂര്യയുടെ 'സണ്ണി'യുടെ ട്രെയിലര്‍

  സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍,ഗെയിംസ് ഇവയ്ക്ക് പുറമെ പത്തോളം മലയാളം വെബ് സീരീസുകള്‍, പോഡ്കാസ്റ്റുകള്‍ , സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങള്‍ പങ്കെടുക്കുന്ന ദി ഇന്‍ഫ്‌ലുവെന്‍സര്‍ ഷോ, സെലിബ്രിറ്റി ഫുഡ് ഗെയിം ഷോയായ 'ഫുഡി ഫണ്‍, കൂടെകുക്കീസ്, ജിംബ്രു സീരീസ്, എന്നിങ്ങനെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടെയുടേത് മാത്രമായ സിഗ്‌നേച്ചര്‍ ഷോകള്‍ നിരവധി പുറത്തിറങ്ങി.

  സ്വന്തം ഭാഷയും, ഭക്ഷണവും, കൊച്ചുവര്‍ത്തമാനങ്ങളും ചേര്‍ന്നുള്ള ദൃശ്യലോകമൊരുക്കി ലോകത്തെവിടെയുമുള്ള മലയാളികള്‍ക്കായി കാഴ്ചകള്‍ ഒരുക്കുക എന്നതാണ് 'കൂടെ' യുടെ ലക്ഷ്യം. മലയാളത്തിലെ മുന്‍നിര കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ നിന്നും ഇന്‍ഫ്ളുവെന്‍സര്‍മാരില്‍ നിന്നും ഉള്ളടക്കം കൂടെയില്‍ കൊണ്ടുവരുമെന്ന് സ്റ്റുഡിയോ മോജോ സിഇഒയും സ്ഥാപകനുമായ രാധാകൃഷ്ണന്‍ രാമചന്ദ്രന്‍ പറഞ്ഞു.

  ഹ്രസ്വചിത്രങ്ങളും, മ്യൂസിക് ആല്‍ബങ്ങളും ഉള്‍പ്പെടെ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നിരവധി അവസരങ്ങള്‍ കൂടി ഇത്തരം സംരംഭങ്ങളിലൂടെ തുറക്കപ്പെടുകയാണ്. പ്രധാനപ്പെട്ട എഴുത്തുകാര്‍, തിരക്കഥാകൃത്തുക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട വിദഗ്ദ സമിതിയാണ് ഉള്ളടക്കങ്ങളും നിര്‍മാതാക്കളേയും തീരുമാനിക്കുന്നത്. OTT എന്ന വിനോദമാധ്യമത്തിന്റെ വിജയം കൂടിയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് ലഭിക്കുന്ന വമ്പിച്ച പൊതുസ്വീകാര്യത.
  Published by:Jayesh Krishnan
  First published: