• HOME
  • »
  • NEWS
  • »
  • money
  • »
  • LIC | ദിവസം 238 രൂപ നിക്ഷേപിച്ച് 54 ലക്ഷം നേടാം; എൽഐസി ജീവൻ ലാഭ് സ്കീമിനെക്കുറിച്ചറിയാം

LIC | ദിവസം 238 രൂപ നിക്ഷേപിച്ച് 54 ലക്ഷം നേടാം; എൽഐസി ജീവൻ ലാഭ് സ്കീമിനെക്കുറിച്ചറിയാം

ചെറിയ പ്രീമിയം മാത്രം അടക്കേണ്ടതും സുരക്ഷിതത്വവും മികച്ച റിട്ടേണും വാഗ്ദാനം ചെയ്യുന്നതുമായ പദ്ധതിയാണിത്.

  • Last Updated :
  • Share this:
    സമ്പാദ്യ, നിക്ഷേപ പദ്ധതികളുടെ കാര്യത്തിൽ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ( Life Insurance Corporation - LIC ). കുറഞ്ഞ പ്രീമിയവും ഉയർന്ന റിട്ടേണുമുള്ള നിരവധി സ്കീമുകൾ കമ്പനി ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. ചെറിയ വരുമാനവും ഇടത്തരം വരുമാനവുമുള്ള നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യ സ്കീമുകളുമുണ്ട്. അത്തരത്തിലുള്ള ഒരു സ്കീമാണ് ജീവൻ ലാഭ് സ്കീം (Jeevan Labh Scheme). ചെറിയ പ്രീമിയം മാത്രം അടക്കേണ്ടതും സുരക്ഷിതത്വവും മികച്ച റിട്ടേണും വാഗ്ദാനം ചെയ്യുന്നതുമായ പദ്ധതിയാണിത്. പോളിസി കാലാവധിക്കുള്ളിൽ പോളിസി ഉടമ മരിച്ചാൽ മെച്യൂരിറ്റി ആനുകൂല്യങ്ങളും മറ്റ് പ്രത്യേക ആനുകൂല്യവും ഈ സ്കീം വാഗ്ദാനം ചെയ്യുന്നു. പോളിസി ഹോൾഡർമാർ കാലാവധിയുടെ അവസാനം വരെ എല്ലാ പ്രീമിയങ്ങളും അടച്ചാൽ, ഒറ്റത്തവണയായി മെച്യുരിറ്റി തുക നൽകും.

    എൽഐസി ജീവൻ ലാഭ് പദ്ധതിയിൽ ചേരാൻ ആവശ്യമായ യോഗ്യതകൾ

    8 വയസിനും 59 വയസിനും ഇടയില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും 16 വർഷം കാലാവധിയുള്ള എല്‍ഐസി ജീവന്‍ ലാഭ് പോളിസിയിൽ ചേരാം. 21 വർഷത്തെയും, 25 വർഷത്തെയും പോളിസികളിൽ ചേരാൻ യഥാക്രമം 54 ഉം, 50 ഉം ആണ് പരമാവധി പ്രായം. പോളിസിയിൽ ചേരാനുള്ള പരമാവധി മെച്യൂരിറ്റി പ്രായം 75 വയസും ഏറ്റവും ചുരുങ്ങിയ സം അഷ്വേര്‍ഡ് തുക 2 ലക്ഷം രൂപയുമാണ്. എന്നാൽ ഈ സ്കീമിലെ സം അഷ്വേര്‍ഡ് തുകയ്ക്ക് പരിധിയില്ല, അത് രണ്ട് ലക്ഷത്തിനു മുകളിൽ എത്ര വേണമെങ്കിലും ആകാം.

    എൽഐസി ജീവൻ ലാഭ് പദ്ധതിയുടെ ​ഗുണങ്ങൾ

    പോളിസിയെടുത്തയാള്‍ ഇൻഷുറൻസ് കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് മരണപ്പെട്ടാൽ സം അഷ്വേര്‍ഡ് തുകയോ വാര്‍ഷിക പ്രീമിയത്തിൻെറ 10 മടങ്ങു വരെയോ നോമിനികള്‍ക്ക് ലഭിക്കും. ബോണസ് കൂടാതെ ലഭിക്കുന്ന തുകയാണ് ഇത്. പോളിസി ഉടമ ഇൻഷുറൻസ് കാലാവധി പൂര്‍ത്തിയാക്കിയാൽ ഇൻസ്റ്റാൾമെൻറായും പണം പിൻവലിയ്ക്കാം. ഇതിന് അധിക പലിശ ലഭ്യമാകും.

    read also: ഇൻഷുറൻസ് പോളിസി മുടങ്ങിപ്പോയോ? വീണ്ടും തുടങ്ങാൻ അവസരവുമായി എൽഐസി

    5,000 രൂപയിൽ കുറയാതെ പ്രതിമാസ തവണകളായി പ്രീമിയം അടക്കാം. മൂന്നു മാസം കൂടുമ്പോഴോ വർഷത്തിൽ രണ്ടു തവണയോ വർഷത്തിൽ ഒരു തവണയോ യഥാക്രമം 15,000 രൂപ, 25,000 രൂപ, 50,000 രൂപ എന്നിങ്ങനെ പ്രീമിയം തുക അടയ്‌ക്കാവുന്നതാണ്. മരണപ്പെട്ടാൽ ആനുകൂല്യങ്ങൾ പല തവണകളായി ക്ലെയിം ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. പോളിസി ഹോൾഡർ ജീവിച്ചിരിക്കുകയും എല്ലാ പ്രീമിയങ്ങളും കൃത്യസമയത്ത് അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ബേസിക് സം അഷ്വേർഡ്, ബോണസുകൾ, എന്നിവയെല്ലാം ലഭിക്കും.

    see also: അന്തരിച്ച പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ശ്രദ്ധിച്ചിരുന്ന ഓഹരികൾ ഏതെല്ലാം

    ഈ പോളിസിക്ക് കീഴിൽ 25 വയസുള്ള ഒരാൾ 25 വർഷത്തെ പോളിസി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിചാരിക്കുക. ഇയാൾ ബേസിക് സം അഷ്വേർഡ് തുകയായി 20 ലക്ഷം രൂപ തിരഞ്ഞെടുത്ത് വാർഷിക പ്രീമിയം 86,954 രൂപ അല്ലെങ്കിൽ പ്രതിദിനം ഏകദേശം 238 രൂപ അടയ്ക്കണം. 25 വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകുമ്പോൾ, മെച്യൂരിറ്റി തുക 54.50 ലക്ഷം രൂപയാകും.
    Published by:Amal Surendran
    First published: