• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel supply in India | വരുമോ മൊബൈൽ പെട്രോൾ പമ്പുകൾ? ഇന്ധനവിൽപനയിലെ പുത്തൻ സാധ്യത

Fuel supply in India | വരുമോ മൊബൈൽ പെട്രോൾ പമ്പുകൾ? ഇന്ധനവിൽപനയിലെ പുത്തൻ സാധ്യത

2035 ആവുമ്പോൾ, രാജ്യത്ത് 180,000 പെട്രോൾ പമ്പുകൾ വേണ്ടിവന്നേക്കും എന്നാണ് നിഗമനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    രാജ്യത്ത് ഭാവിയിൽ മൊബൈൽ പെട്രോൾ പമ്പുകൾ (mobile petrol pumps) ഉണ്ടാവുമോ? വർധിച്ചുവരുന്ന വാഹന, ഇന്ധന ഉപഭോഗം കണക്കിലെടുത്താൽ, 2035 ആവുമ്പോൾ, രാജ്യത്ത് 180,000 പെട്രോൾ പമ്പുകൾ വേണ്ടിവന്നേക്കും എന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ മൊബൈൽ പെട്രോൾ പമ്പ് എന്ന ആശയം ശക്തിപ്രാപിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ മൊബൈൽ പെട്രോൾ പമ്പുകളെക്കുറിച്ചുള്ള സാധ്യത ഇപ്രകാരമാണ്.

    നിരവധി ബിസിനസുകൾക്കും വ്യവസായങ്ങൾക്കും ഡീസൽ അവശ്യവസ്തുവാണ്. എന്നാൽ വിതരണ സംവിധാനത്തിലെ ഘടനാപരമായ പോരായ്മകൾ, ഇന്ധനത്തിന്റെ വിതരണവും ആവശ്യവും തമ്മിലുള്ള അന്തരം എന്നിവ കാരണം, വൻതോതിൽ ഡീസൽ വാങ്ങുക ബിസിനസുകൾക്ക് ബുദ്ധിമുട്ടാണ്. മൊത്തത്തിൽ വാങ്ങി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ചോർച്ച, ഡെഡ് മൈലേജുകൾ, പരമ്പരാഗത ഇന്ധന സംഭരണത്തിലെ പിൽഫറേജുകൾ എന്നിവയുടെ രൂപത്തിലും വലിയ നഷ്ടം സംഭവിക്കുന്നു.

    Also read: 'എയർകണ്ടീഷൻ ആഡംബരമല്ല; കാലാവസ്ഥ മാറുന്നതിനനുസരിച്ച് അത്യാവശ്യം' ക്ഷേമപെൻഷൻ നിഷേധിച്ചതിനെതിരേ പരാതി

    അതുകൊണ്ടാണ് ഭാവിയിൽ, ക്യാനുകളിൽ ഇന്ധനം സംഭരിക്കാൻ പെട്രോൾ പമ്പുകളിലേക്ക് ജീവനക്കാരെ ബാരലുകളുമായി അയയ്‌ക്കുന്നതിനുപകരം കൂടുതൽ ആളുകൾ അവരിലേക്ക് വരുന്ന രീതിക്ക് പ്രാധാന്യമേറുന്നത്. ഈ പ്രവണത ഒരു 'സ്വയം ഇന്ധന വിതരണ മോഡലിലേക്ക്' നയിക്കും. അന്തിമ ഉപഭോക്താവിന് കാര്യക്ഷമമായും സൗകര്യപ്രദമായും ഇന്ധനം നൽകുന്നവരിലേക്ക് മുഴുവൻ മോഡലും ആകർഷിക്കപ്പെടും. അതിനാൽ സാങ്കേതികവിദ്യ പ്രാപ്‌തമാക്കിയ മൊബൈൽ പെട്രോൾ പമ്പുകൾ ബൾക്ക് ഉപഭോക്താക്കളെ അവരുടെ ഇന്ധന ബില്ലിൽ വലിയ തുക ലാഭിക്കാൻ സഹായിക്കുക മാത്രമല്ല, ഇന്ധന മാനേജ്‌മെന്റ് ട്രാക്കുചെയ്യാനും നിരീക്ഷിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കാൻ അവരെ പ്രാപ്‌തരാക്കുകയും ചെയ്യും.

    അതേസമയം, മൂന്ന് മാസം മുമ്പ് മെയ് 22 നാണ് രാജ്യത്ത് അവസാനമായി ഇന്ധന നിരക്ക് പുതുക്കിയത്. അതിനുശേഷം മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ‌

    സെപ്തംബർ ഒൻപതിന് രാജ്യതലസ്ഥാനത്ത് പെട്രോൾ വില ‌96.72 രൂപയായി തുടരുകയാണ്. ഡീസൽ വില ലിറ്ററിന് 89.62 രൂപയും. മഹാരാഷ്ട്രയിൽ പെട്രോൾ വില 106.35 രൂപയാണ്. ലിറ്ററിന് 94.28 രൂപ. കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ നിരക്ക് ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ വിൽപന നടക്കുന്നത് 102.63 രൂപയ്ക്കാണ്. ഡീസൽ ലിറ്ററിന് 94.24 രൂപയാണ്.

    സെപ്റ്റംബർ 9ലെ പെട്രോൾ, ഡീസൽ വിലകൾ ഇവിടെ പരിശോധിക്കാം:

    ഡൽഹി

    പെട്രോൾ ലിറ്ററിന് 96.72 രൂപ

    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 106.31 രൂപ

    ഡീസൽ ലിറ്ററിന് 94.27 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 106.03 രൂപ

    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 102.63 രൂപ

    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 108.65 രൂപ

    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 109.66 രൂപ

    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 101.94 രൂപ

    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 96.01 രൂപ

    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 96.57 രൂപ

    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 96.63 രൂപ

    ഡീസൽ ലിറ്ററിന് 92.38 രൂപ

    തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 107.71 രൂപ

    ഡീസൽ ലിറ്ററിന് 96.52 രൂപ
    Published by:user_57
    First published: