• HOME
 • »
 • NEWS
 • »
 • money
 • »
 • ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനിൽ നിന്ന് ഒന്നുമില്ലായ്മയിലേക്ക്; നഷ്ടമായത് വരുമാനത്തിന്റെ 93%

ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനിൽ നിന്ന് ഒന്നുമില്ലായ്മയിലേക്ക്; നഷ്ടമായത് വരുമാനത്തിന്റെ 93%

ചൈനയിലും പുറത്തുമുള്ള 280 നഗരങ്ങളിലായി 800-ലധികം പ്രോജക്ടുകളിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പദ്ധതികളുടെ ഭാവി എന്താകുമെന്ന ആശങ്ക പരക്കെയുണ്ട്

 • Share this:

  ചൈനീസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് എവർഗ്രാൻഡെ ഗ്രൂപ്പിന്റെ ചീഫും ശതകോടീശ്വരനുമായ ഹുയി കാ യാന്റെ വരുമാന വളർച്ച കുറയുന്നതായി റിപ്പോർട്ടുകൾ. 42 ബില്യൺ ഡോളറുമായി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയിൽ നിന്ന് അദ്ദേഹത്തിന്റെ വരുമാനം 3 ബില്യൺ ഡോളറായി കുത്തനെ ഇടിഞ്ഞു എന്ന് സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഹുയി കാ യാന് തന്റെ വരുമാനത്തിന്റെ 93 % നഷ്ടപ്പെട്ടു എന്ന് ബ്ലൂംബെർഗിന്റെ ശതകോടീശ്വരന്മാരെ കുറിച്ചുള്ള റിപ്പോർട്ടും സൂചിപ്പിക്കുന്നു. ചൈനയിലെ രാഷ്ട്രീയ നേതൃത്വത്തിനും വ്യവ്യസായ ലോകത്തിനും ഇടയിലെ പാലമായാണ് എവർഗ്രാൻഡെ ഗ്രൂപ്പ് അറിയപ്പെടുന്നത്.

  ചൈനയിലെ ഒരു ഉന്നതാധികാര സമിതിയായ ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിൽ (സിപിപിസിസി) അംഗമായിരുന്നു ഹുയി കാ യാൻ . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോയുടെ ഉപരിസഭയാണ് ഈ സമിതി. ഇതിൽ സർക്കാർ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും അംഗങ്ങളായ 300 പേരാണ് അംഗങ്ങളായുള്ളത്. എന്നാൽ ഹുയി കാ യാനെ ഇപ്പോൾ അഞ്ച് വർഷത്തേയ്ക്ക് ഈ സമിതിയിൽ നിന്ന് നീക്കിയിരിക്കുകയാണ്. ബിസിനസ്സിൽ വന്ന നഷ്ടവും പരാജയവുമാണ് അതിന് കാരണം എന്നാണ് അനുമാനിക്കുന്നത്. 2022 മാർച്ചിൽ നടന്ന സിപിപിസിസിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഹൂയിയെ വിലക്കിയിരുന്നു.

  Also Read- ഇനി ഡെലിവെറികൾ പറന്നെത്തും; ഇന്ത്യയിൽ എയര്‍ കാര്‍ഗോ സര്‍വീസ് ആരംഭിച്ച് ആമസോൺ

  ചൈനയിലെ ഏറ്റവും വലിയതും കടബാധ്യതയുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒരാളായാണ് ഹുയി കാ യാനെ ബ്ലൂംബെർഗ് ബില്യണയർ സൂചിക വിശേഷിപ്പിക്കുന്നത്. ചൈനയിലും പുറത്തുമുള്ള 280 നഗരങ്ങളിലായി 800-ലധികം പ്രോജക്ടുകളിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പദ്ധതികളുടെ ഭാവി എന്താകുമെന്ന ആശങ്ക പരക്കെയുണ്ട്. മാത്രമല്ല, 300 ബില്യൺ ഡോളറിന്റെ ബാധ്യതകൾ തിരിച്ചടയ്ക്കാൻ ഹുയി കാ യാൻ പാടുപെടുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു

  എവർഗ്രാൻഡെ ഗ്രൂപ്പിനെ ഇത്ര ഭീമമായ നഷ്ടത്തിലേക്ക് എത്തിച്ച കാരണം എന്താണ്? സമ്പത്ത് പുനർവിതരണം ചെയ്യുന്നതിനായി ചൈനീസ് ഗവൺമെന്റ് പുതിയ നയം ആരംഭിച്ചതായും പല വ്യവസായങ്ങൾക്ക് മേലും കടുത്ത നിയന്ത്രണം കൊണ്ട് വന്നതായുമാണ് വിവരം. ഹുയി 7 ബില്യൺ യുവാൻ (1.1 ബില്യൺ ഡോളർ) മൂല്യമുള്ള തന്റെ സ്വന്തം ആസ്തികൾ വിറ്റഴിച്ചു. കൂടാതെ 300 ബില്യൺ ഡോളർ എന്നഭീമമായ തുകയുടെ കടബാധ്യതയുള്ള ഡെവലപ്പർമാരിൽ ഒരാളായും അദ്ദേഹം മാറി.

  “ഞങ്ങളുടെ വിതരണ ദൗത്യം പൂർത്തിയാക്കാനും കടങ്ങൾ തിരിച്ചടയ്ക്കാനും അപകടസാധ്യതകൾ ഇല്ലാതാക്കാനും അതിജീവനത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും, ഞങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളോ, വിൽപ്പനയോ, മറ്റ് ബിസിനസ്സ് പ്രവർത്തനങ്ങളോ ഒരിക്കലും ഉപേക്ഷിക്കില്ല”, എന്നാണ് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എന്ന പത്രവുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞത്.

  Also Read- 380 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്വി​ഗി; ജീവനക്കാർക്ക് സിഇഒയുടെ നീണ്ട കത്ത്

  ചൈനീസ് സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിമായ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. രാജ്യത്തെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പിന്റെ തകർച്ചയിൽ സർക്കാരിന്റെ പ്രതികരണം എന്താകുമെന്നാണ് ചൈനീസ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്.

  Published by:Rajesh V
  First published: