• HOME
  • »
  • NEWS
  • »
  • money
  • »
  • HOW FORMER IIT STUDENT DEEPINDER GOYAL START ZOMATO NJ

Zomato| പീസ ഡെലിവറി മോശം; ഐഐടിക്കാരന് സൊമാറ്റോ തുടങ്ങാനുളള ആശയം തളിരിട്ടതിങ്ങനെ

ഓർഡർ ചെയ്യുമ്പോൾ ലഭിക്കുന്നത് മോശം പീസ. സൊമാറ്റോയുടെ തുടക്കം ഇങ്ങനെ,

 Deepinder Goyal

Deepinder Goyal

  • Share this:
    രാവിലെയോ രാത്രിയോ ആകട്ടെ, ഏത് സമയത്തും ആഗ്രഹിച്ച ഭക്ഷണം താമസ സ്ഥലത്ത് എത്തിക്കുക എന്നതിന്റെ പര്യായമായി മാറിയിരിക്കുകയാണ് സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി പ്ലാറ്റ്ഫോമുകൾ. സൊമാറ്റോയുടെ ഐപിഒ കഴിഞ്ഞ ദിവസം ഷെയർമാർക്കറ്റിൽ ലിസ്റ്റ് ചെയ്തതോടെ ഇതിന്റെ സ്ഥാപകരും വാർത്തയിൽ നിറയുന്നുണ്ട്. 1 ലക്ഷം കോടി രൂപയുടെ മാർക്കറ്റ് മൂലധനത്തോടെ ഇന്ത്യൻ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത 100 വമ്പൻ കമ്പനികളിൽ ഒന്നായിരിക്കുന്നു സൊമാറ്റോ.

    തീർച്ചയായും വിജയകരമായ വലിയ ഒരു യാത്രക്ക് ഒടുവിലാണ് വെള്ളിയാഴ്ച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയിൽ സൊമാറ്റോ ലിസ്റ്റ് ചെയ്തത്. ദിപീന്ദർ ഗോയലും അദ്ദേഹത്തിന്റെ മുൻ ബിസിനസ് പാർട്നർ പങ്കജ് ഛദ്ദയെയും ഇത്തരമൊരു സംരഭത്തിന് തുടക്കം കുറിക്കാനുള്ള ആശയം ലഭിച്ചതിന് പിന്നിൽ രസകരമായ ഒരു സംഭവമുണ്ട്. മോശം പിസ ഓർഡർ ഡെലിവറികളിൽ നിന്നാണ് ഇതിന്റെ തുടക്കം.

    ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ഗോയൽ, താൻ ഓർഡർ ചെയ്യുമ്പോൾ ലഭിക്കുന്ന പിസകളിൽ നിരാശനായിരുന്നു. ബിരുദം പൂർത്തിയാക്കിയ ശേഷം ബെയിൻ ആൻഡ് കോ എന്ന കമ്പനിയിൽ ഗോയൽ ജോലിക്കായി പ്രവേശിച്ചു. അവിടെ നിന്നാണ് പങ്കജ് ഛദ്ദയുമായി പരിചയത്തിലാകുന്നത്. കമ്പനിയിലെ സഹപ്രവർത്തകർക്കായി 2008 ലാണ് ഇരുവരും സൊമാറ്റോ എന്ന ഡെലിവറി സർവ്വീസ് ആരംഭിക്കുന്നത്. കമ്പനി ക്യാന്റീനിൽ നിന്നും ആഗ്രഹിച്ച ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതി ഇരുവരും കേൾക്കാറുണ്ടായിരുന്നു. ഇത്തരക്കാർക്ക് സമീപത്തെ ഹോട്ടലുകളിൽ നിന്നും മറ്റും ഇഷ്ടപ്പെട്ട ഭക്ഷണം എത്തിച്ചു നൽകിയാണ് സംരഭത്തിന്റെ തുടക്കം.

    ജോലി ചെയ്തിരുന്ന കമ്പനിക്ക് സമീപത്തെ ഹോട്ടലുകളിലെ ഭക്ഷണവിവരങ്ങളും ഫോൺ നമ്പറുകളും സഹപ്രവർത്തകർക്കായി കമ്പനിയുടെ ഇൻട്രാനെറ്റിൽ അപ്ലോഡ് ചെയ്തായിരുന്നു തുടങ്ങിയത്. സഹപ്രവർത്തകർക്ക് ഇടയിൽ ഇത് വലിയ വിജയമായിരുന്നു. Foodiebay.com എന്ന സംരഭത്തിലേക്ക് ഇത് നയിച്ചു. ആഗോളമാന്ദ്യത്തിന്റെ സമയമായിരുന്നു അതെങ്കിലും ഭാര്യക്ക് ഡൽഹി സർവ്വകലാശാലയിൽ അധ്യാപികയായി ജോലി ലഭിച്ചതോടെ മുഴുവൻ സമയ സംരഭകനായി പ്രവർത്തിക്കാൻ ഗോയൽ തീരുമാനിക്കുകയായിരുന്നു.

    Also Read- ആസ്താ ഖന്ന; ഇന്ത്യയിലെ ആദ്യ 'ഇന്റിമേറ്റ് കോര്‍ഡിനേറ്റർ'; ഈ ജോലിയ്ക്ക് #metoo ബന്ധമെന്ത്?

    തന്റെ സംരഭത്തെ കുറിച്ച് അധ്യാപകരായ രക്ഷിതാക്കളോട് പറയാൻ ഗോയൽ ഏറെ സമയമെടുത്തിരുന്നു. സംരഭകനെന്ന വഴി വളരെ കുറഞ്ഞ ആളുകൾ മാത്രം തെരഞ്ഞെടുക്കുന്നതാണ് എന്നതായിരുന്നു അതിന് കാരണം. ഇന്ത്യയിലെ പ്രധാന ആറ് നഗരങ്ങളിൽ ആയിരകണക്കിന് റസ്റ്റോറന്റുകളെ കമ്പനിയുടെ ഭാഗമാക്കിയ സമയത്താണ് ഇൻഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡ് എന്ന ഗ്രൂപ്പിലൂടെ ഒരു മില്യൺ ഡോളർ സൊമാറ്റോയിൽ നിക്ഷേപിക്കാനായി സംരംഭകനിൽ നിന്നും നിക്ഷേപകനായി വളർന്ന സഞ്ജീവ് ബിക്ക്ചാന്ദിനി മുന്നോട്ട് വരുന്നത്. സോമാറ്റോയുടെ ബിസിനസ് പുതിയ തലങ്ങളിലേക്ക് വളർന്നത് ഇങ്ങനെയാണ്.

    ഷെയർമാർക്കറ്റിൽ കമ്പനി ലിസ്റ്റ് ചെയ്യുന്നതിന് വലിയ പ്രചാരമാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ മാർക്കറ്റിൽ അത് പ്രകടമാവുകയും ചെയ്തു.
    Published by:Naseeba TC
    First published:
    )}