Recurring Deposit| റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിന് കീഴിലുള്ള പലിശ എങ്ങനെയാണ് കണക്കാക്കുന്നത്?
Recurring Deposit| റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിന് കീഴിലുള്ള പലിശ എങ്ങനെയാണ് കണക്കാക്കുന്നത്?
റെക്കറിംഗ് ഡെപ്പോസിറ്റ് ഏതു ബാങ്കിൽ നിന്ന് വേണം എന്ന് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് തീരുമാനിക്കാം.
Last Updated :
Share this:
ജനപ്രിയ നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് റെക്കറിംഗ് ഡെപ്പോസിറ്റ്.
റെക്കറിംഗ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ആവർത്തന നിക്ഷേപ പദ്ധതി സമ്പാദ്യ ശീലം വളർത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട നിക്ഷേപ മാർഗമാണ്. റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീം അനുസരിച്ച് എല്ലാ മാസവും ഒരു നിശ്ചിത തുക ബാങ്കിൽ നിക്ഷേപിക്കാം. കാലാവധി കഴിയുന്ന സമയം ഈ തുകയും ഒപ്പം പലിശയും ബാങ്ക് നൽകുന്നു. റെക്കറിംഗ് ഡെപ്പോസിറ്റ് ഏതു ബാങ്കിൽ നിന്ന് വേണം എന്ന് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് തീരുമാനിക്കാം.
ഒരു നിശ്ചിത കാലയളവിനുള്ളിൽ പതിവായി പണം ലാഭിക്കാനും ഉയർന്ന പലിശനിരക്ക് നേടാനും ആഗ്രഹിക്കുന്നവർക്കുള്ള മികച്ച നിക്ഷേപക സേവിംഗ്സ് ഓപ്ഷനാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. ഒരു പൊതുമേഖലാ ബാങ്കിൽ 100 രൂപ മുതൽ ആർഡി ഡെപ്പോസിറ്റ് ചെയ്യാൻ കഴിയും. സ്വകാര്യമേഖലാ ബാങ്കുകളിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 മുതൽ 1000 രൂപ വരെയാണ്. റെക്കറിംഗ് ഡെപോസിറ്റിന്റെ കുറഞ്ഞ കാലാവധി മൂന്ന് മാസവും പരമാവധി കാലാവധി 10 വർഷവുമാണ്. ആർഡി പലിശ നിരക്കുകൾ ഫിക്സഡ് ഡിപ്പോസിറ്റിന് സമാനമാണ്, എന്നാൽ പ്രതിമാസ തവണകളായി നൽകാം എന്നുള്ളതാണ് ആർഡിയെ വേറിട്ടു നിർത്തുന്നത്.
നിക്ഷേപങ്ങൾ കൃത്യമായ ഇടവേളകളിൽ നടത്തുന്നതിനാലാണ് ഇവ സമ്പാദ്യ ശീലം വർധിപ്പിക്കുന്നു എന്ന് പറയുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകളും ആകർഷകമായ പലിശ നിരക്കിൽ ആണ് ആർഡികൾ വാഗ്ദാനം ചെയ്യുന്നത്. ആവർത്തിച്ചുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയർന്നതാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുക്കാതെ സ്ഥിരവും സുരക്ഷിതവുമായ നിക്ഷേപ ഓപ്ഷൻ ആർഡി സ്കീമുകൾ നൽകുന്നു. ഓരോ ബാങ്കിലെയും പലിശ നിരക്ക് വ്യത്യാസപ്പെടാം. സാധാരണയായി ഒരു ആർഡി അക്കൗണ്ട് മുഖേന ഒരാൾക്ക് ഏകദേശം 2.50% മുതൽ 8.50% വരെ പലിശ നേടാനാകും.
റെക്കറിംഗ് ഡെപോസിറ്റിന്റെ പലിശ കണക്കാക്കുന്നത് എങ്ങനെയാണ്?
റെക്കറിംഗ് ഡെപ്പോസിറ്റ് വഴി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യാവുന്നതാണ്. വിവിധ ബാങ്കുകളും വെബ്സൈറ്റുകളും റെക്കറിംഗ് ഡെപോസിറ്റിലെ പലിശ കണക്കുകൂട്ടാൻ ആർഡി കാൽക്കുലേറ്റർ സൗകര്യം നൽകുന്നു. ഇത് വഴി നിങ്ങൾക്ക് നിക്ഷേപ തുകയുടെ പലിശയും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയും കണക്കുകൂട്ടാൻ കഴിയും. ഈ കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് വളരെ ലളിതമാണ്. നിക്ഷേപ തുക, കാലാവധി, പലിശ നിരക്ക് തുടങ്ങിയ അടിസ്ഥാന വിശദാംശങ്ങൾ നൽകുക മാത്രമാണ് ആർഡി പലിശ നിരക്കോ തുകയോ അറിയാനായി നിങ്ങൾ ചെയ്യേണ്ടത്.
ആർഡി നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്ന മിക്ക ബാങ്കുകളും ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ കണക്കുകൂട്ടുന്നത്. ഇന്ത്യയിലെ ബാങ്കുകൾ ആർഡി പലിശ കണക്കുകൂട്ടലിനായും ആർഡിയുടെ മെച്യൂരിറ്റി മൂല്യം കണക്കാക്കാനും ഉപയോഗിക്കുന്ന ഫോർമുല അറിയാം.
ത്രൈമാസ അടിസ്ഥാനത്തിൽ ആർഡിയുടെ മെച്യൂരിറ്റി മൂല്യം കണക്കാക്കാനായി ഈ സൂത്രവാക്യം ഉപയോഗിക്കാം.
M =R[(1+i)n – 1]/1-(1+i)(-1/3)
M = ആർഡിയുടെ മെച്യൂരിറ്റി മൂല്യം
R = പ്രതിമാസ തവണ
n = കാലാവധി
i = പലിശ നിരക്ക് / 400
ഇത് സ്വമേധയാ കണക്കുകൂട്ടുന്നതിനു പകരം ഉപഭോക്താക്കൾക്ക് ആർഡി കാൽക്കുലേറ്റർ ഉപയോഗിക്കാം. അത് കുറച്ചുകൂടി എളുപ്പത്തിൽ മെച്യുരിറ്റി മൂല്യം കണക്കാക്കാൻ സഹായിക്കുന്നു.
ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കാൻ സാധിക്കാത്തവർ സാധാരണയായി ഉപയോഗിക്കുന്ന നിക്ഷേപ മാർഗമാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. മാസാമാസം വരുമാനം നേടുന്നവർക്കും ഈ നിക്ഷേപ മാർഗം സഹായകരമാണ്.
റെക്കറിംഗ് ഡെപ്പോസിറ്റ് കാൽക്കുലേറ്റർ
നിങ്ങളുടെ റെക്കറിംഗ് ഡെപോസിറ്റിന്റെ കാലാവധി പൂർത്തിയായാൽ നിങ്ങൾക്ക് ലഭിക്കുന്ന പണം എത്രയെന്നു കണക്കുകൂട്ടാൻ ഓരോ ഉപഭോക്താവിനും ആർഡി കാൽക്കുലേറ്റർ ഉപയോഗിക്കാവുന്നതാണ്. കാൽക്കുലേറ്റർ വളരെ എളുപ്പം നിങ്ങളുടെ മെച്യുരിറ്റി തുക കണ്ടെത്താൻ സഹായിക്കും. ആർഡി കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് വഴി കൃത്യമായ കണക്കുകൾ നിങ്ങൾക്ക് ലഭിക്കും മാത്രമല്ല നിങ്ങൾക്ക് സമയ ലാഭവും ഇതുമൂലം ഉണ്ടാകുന്നു. ഒപ്പം ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് പണമിടപാടുകൾ ആസൂത്രണം ചെയ്യാനും കഴിയും. ആർഡി പലിശ സാധാരണയായി ത്രൈമാസ അടിസ്ഥാനത്തിൽ അക്കൗണ്ടിലേക്ക് കൂട്ടിച്ചേർക്കുകയാണ് ചെയ്യുക.
ആർഡി കാൽക്കുലേറ്റർ ഓൺലൈൻ ആയും പല ബാങ്കുകളുടെയും വെബ്സൈറ്റുകൾ നൽകാറുണ്ട്. ഇത് വഴി എളുപ്പത്തിൽ ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് മെച്യുരിറ്റി തുക നിർണയിക്കാവുന്നതാണ്. ഒരു ഓൺലൈൻ ആർഡി കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിനുള്ള നടപടിക്രമം അറിയാം.
നിങ്ങൾ എല്ലാ മാസവും റെക്കറിംഗ് ഡെപ്പോസിറ്റ് ആയി നിക്ഷേപിക്കുന്ന തുക നൽകുക
നിങ്ങളുടെ ആർഡി നിക്ഷേപത്തിന്റെ കാലാവധി നൽകുക.
ആര്ഡിയുടെ പലിശ നിരക്ക് നൽകുക (നിങ്ങൾ ഏതു ബാങ്കിന്റെ ആർഡി കാൽക്കുലേറ്റർ ആണോ ഉപയോഗിക്കുന്നത്, ആ ബാങ്കിന്റെ പലിശ നിരക്ക് വെബ് സൈറ്റ് സ്വമേധയാ നൽകുന്നതാണ്)
റിസൾട്ടിനായുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.
തുക സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതാണ്.
ആർഡിയിലെ മെച്യൂരിറ്റി തുക കണക്കാക്കുന്നതിനുള്ള ഒരു നല്ല മാർഗമാണ് റെക്കറിംഗ് ഡെപ്പോസിറ്റ് കാൽക്കുലേറ്റർ. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ ആർഡി തുക കണക്കാക്കാൻ നിങ്ങൾക്ക് ഈ രീതി പിന്തുടരാം. ആർഡിയിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾ പ്രതിമാസം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുകയും നിക്ഷേപത്തിന്റെ കാലാവധിയും തീരുമാനിക്കേണ്ടതുണ്ട്. ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് നിങ്ങളുടെ സമ്പാദ്യ ശീലമാണ് വർധിപ്പിക്കുന്നത്. നിങ്ങൾ ഇതുവരെ നിക്ഷേപം നടത്തിയിട്ടില്ലെങ്കിൽ റെക്കറിംഗ് ഡെപ്പോസിറ്റ് ആരംഭിക്കുന്നത് മികച്ച തീരുമാനമായിരിക്കും.
റെക്കറിങ് ഡിപ്പോസിറ്റുകൾക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകൾ വിവിധ പലിശയാണ് നൽകുന്നത്. നിക്ഷേപിക്കുന്നതിന് മുൻപ് ഏതു ബാങ്ക് വേണമെന്ന് പലിശ കണക്കുകൂട്ടി ഒരു നിക്ഷേപകന് തീരുമാനിക്കാവുന്നതാണ്. ഏഴ് ശതമാനത്തിൽ കൂടുതൽ പലിശ നൽകുന്ന സ്വകാര്യ ബാങ്കുകളുമുണ്ട്. യെസ് ബാങ്ക് 5.50 ശതമാനം മുതൽ 6.75 ശതമാനം വരെയും മുതിര്ന്ന പൗരൻമാര്ക്ക് 7.5 ശതമാനം വരെയുമാണ് പലിശ നൽകുന്നത്. ബാങ്ക് ഓഫ് ഇന്ത്യ 7.25 ശതമാനം വരെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 7.50 ശതമാനം വരെയും പരമാവധി പലിശ നൽകുന്നുണ്ട്. ബന്ധൻ ബാങ്ക് 7.50 ശതമാനം വരെ പലിശ നൽകും. വിവിധ ബാങ്കുകൾ അവരുടെ വെബ്സൈറ്റിൽ ആർഡി പലിശ കണക്കുകൂടാനുള്ള കാൽക്കുലേറ്ററും അവതരിപ്പിച്ചിട്ടുണ്ട്. ഇത് ആദ്യമായി നിക്ഷേപത്തിനൊരുങ്ങുന്ന ഏതൊരു നിക്ഷേപകനെയും റെക്കറിങ് ഡെപോസിറ്റിനെ കുറിച്ച് കൂടുതൽ ധാരണയുണ്ടാക്കാൻ സഹായിക്കുന്നു.
ആവർത്തിച്ച് നിക്ഷേപിക്കുന്ന അക്കൗണ്ട് ആയതിനാൽ പലിശ നിരക്ക് കണക്കുകൂട്ടുന്നതിൽ നിക്ഷേപകർക്ക് സംശയം ഉണ്ടായേക്കാം. ഇതെങ്ങനെയാണ് കണക്കുകൂട്ടുന്നതെന്നു പല നിക്ഷേപകരും ആവർത്തിച്ച് ചോദിക്കുന്ന ചോദ്യമാണ്. മൂന്നുമാസത്തെ പലിശ വീതമാണ് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുക ഇങ്ങനെ കാലാവധി കഴിയുന്നത് വരെ മൂന്നുമാസത്തെ പലിശ നിക്ഷേപകരുടെ അക്കൗണ്ടിലെത്തും. ഈ തുക എളുപ്പത്തിൽ കണക്കുകൂടാനും താരതമ്യം ചെയ്യാനുമാണ് ബാങ്കിന്റെ വെബ്സൈറ്റിൽ ആർഡി കാൽക്കുലേറ്റർ നൽകിയിരിക്കുന്നത്. ഇത് ഓരോ നിക്ഷേപകനും എളുപ്പത്തിൽ ആർഡി മെച്യുരിറ്റി തുക കാണാനും പലിശ കണക്കുകൂട്ടാനും സഹായിക്കുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.