• HOME
  • »
  • NEWS
  • »
  • money
  • »
  • CEO Salary | ഇന്ത്യയിൽ സിഇഒമാർക്ക് എത്ര ശമ്പളം ലഭിക്കും? ഉയർന്ന പ്രതിഫലം വാങ്ങുന്നവർ ആരൊക്കെ?

CEO Salary | ഇന്ത്യയിൽ സിഇഒമാർക്ക് എത്ര ശമ്പളം ലഭിക്കും? ഉയർന്ന പ്രതിഫലം വാങ്ങുന്നവർ ആരൊക്കെ?

ശരാശരി 140 കോടി രൂപയാണ് മൊത്തം പ്രതിഫല ഇനത്തില്‍ കമ്പനികൾ നല്‍കിയിരിക്കുന്നത്.

  • Last Updated :
  • Share this:
    നിഫ്റ്റിയിലെ (nifty) മികച്ച 50 കമ്പനികളുടെ (companies) ശരാശരി (avarage) ശമ്പള വിഹിതം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 22 ശതമാനം ഉയര്‍ന്ന് 28.4 കോടിയില്‍ എത്തിയിരിക്കുകയാണ്. സിഎന്‍ബിസി ടിവി18 റിപ്പോര്‍ട്ട് പ്രകാരം 2017-18 നും 2019-20നും ഇടയില്‍ ഇത് ശരാശരി 17-18 കോടിയായിരുന്നു. പ്രൊഫഷണലുകള്‍ നടത്തുന്ന കമ്പനികള്‍ മാത്രമല്ല, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ദിവിസ് ലബോറട്ടറീസ് തുടങ്ങിയ പ്രൊമോട്ടര്‍മാരുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളും ശരാശരി 140 കോടി രൂപയാണ് മൊത്തം പ്രതിഫല ഇനത്തില്‍ നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഇന്ത്യന്‍ സിഇഒമാര്‍

    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിഇഒയാണ് എച്ച്‌സിഎല്‍ ടെക്കിന്റെ സിഇഒ സി. വിജയകുമാര്‍. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് അടുത്തിടെ 130 കോടിയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

    2021ല്‍ വിജയകുമാറിന് 123.13 കോടിയാണ് ലഭിച്ചത്. അടിസ്ഥാന ശമ്പളമായി 2 മില്യണ്‍ ഡോളറും വേരിയബിള്‍ പേയായി വീണ്ടും 2 മില്യൺ ഡോളറും ലഭിച്ചു. മാര്‍ച്ച് 31ന് ഇദ്ദേഹത്തിന് മറ്റ് ആനുകൂല്യങ്ങളുടെ കണക്കില്‍ 0.02 മില്യണ്‍ ഡോളര്‍ കൂടി കിട്ടി. ദീര്‍ഘകാല ഇന്‍സെന്റീവായ 12.50 മില്യണ്‍ ഡോളര്‍ കൂടി ആയപ്പോള്‍ അദ്ദേഹത്തിന്റെ ആകെ ശമ്പളം 16.52 മില്യണ്‍ ഡോളറായാണ് മാറിയത്.

    read also: ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ടോക്കണൈസ് ചെയ്തില്ലേ? എന്തു സംഭവിക്കും?

    '52 രാജ്യങ്ങളില്‍ നിന്നുള്ള 2,09,000ത്തിലധികം ജീവനക്കാരാണ് കമ്പനിയ്ക്കുള്ളത്. ഇത്രയും ഉത്സാഹമുള്ള ഊര്‍ജ്ജസ്വലരായ ഈ ടീമിനെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു. സംരംഭക മേഖലയില്‍ ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണ് ഉപയോക്താക്കള്‍ക്ക് ഈ ടീം നല്‍കിക്കൊണ്ടിരിക്കുന്നത്.' സിഇഒ വിജയകുമാര്‍ പറഞ്ഞു.

    വിപ്രോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ തിയറി ഡെലാപോര്‍ട്ടെയാണ് വളരെ ഉയർന്ന ശമ്പളം വാങ്ങുന്ന മറ്റൊരു കമ്പനി മേധാവി. 2021-22 വര്‍ഷത്തില്‍ ഏകദേശം 80 കോടി രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചത്. 2020ലായിരുന്നു ഇദ്ദേഹം വിപ്രോയുടെ സിഇഒ ആയി നിയമിതനായത്. 2021 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ 9 മാസം ഇദ്ദേഹത്തിന്റെ പ്രതിഫലം 64 കോടിയായിരുന്നു.

    2021-22 സാമ്പത്തിക വര്‍ഷം ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖിന് ആകെ ലഭിച്ചത് 71.02 കോടി രൂപയാണ്. പരേഖിന്റെ കാലവധി 2027 വരെയുള്ള അഞ്ച് വര്‍ഷത്തേയ്ക്ക് നീട്ടാനുള്ള നിര്‍ദ്ദേശത്തിന് കമ്പനിയുടെ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ഇദ്ദേഹത്തിന്റെ ശമ്പളം 79.75 കോടി രൂപയായി ഉയര്‍ത്തി.

    വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, പരേഖിന്റെ അടിസ്ഥാന ശമ്പളം 5.69 കോടിയാണ്. ഇതിന് പുറമെ 0.38 കോടി രൂപയുടെ വിരമിക്കല്‍ ആനുകൂല്യം, 12.62 കോടി രൂപയുടെ ബോണസും ഇന്‍സെന്റീവും 52.33 കോടി ഓഹരി വരുമാനവും ചേര്‍ന്നതാണ് ഇദ്ദേഹത്തിന്റെ ആകെ ശമ്പളം.

    ടെക് മഹീന്ദ്രയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സി പി ഗുര്‍നാനിക്ക് 2021-22 കാലയളവില്‍ 63.4 കോടിയാണ് പ്രതിഫലമായി ലഭിച്ചത്. 189 ശതമാനത്തിന്റെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. മഹീന്ദ്രയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ശമ്പളം, സ്റ്റോക്ക് ആനുകൂല്യങ്ങള്‍, മറ്റ് ആനുകൂല്യങ്ങള്‍ എല്ലാം ചേര്‍ന്ന ശമ്പളമാണിത്.

    ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥിന് 2021-22 വര്‍ഷത്തില്‍ ശമ്പള ഇനത്തില്‍ 26.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 25.75 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്.

    ജൂണില്‍ പ്രസിദ്ധീകരിച്ച ഡെലോയിറ്റ് ഇന്ത്യ സര്‍വ്വേ പ്രകാരം. കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ വളരെ കൂടുതലാണ് അതിന് ശേഷമുള്ള സിഇഒമാരുടെ ശമ്പളം. ശരാശരി ശമ്പളം 10 കോടി കടന്ന ആദ്യത്തെ സര്‍വ്വേയാണിത്.
    Published by:Amal Surendran
    First published: