• HOME
 • »
 • NEWS
 • »
 • money
 • »
 • PSB Loan | ചെറുകിട ബിസിനസുകൾക്ക് 59 മിനിറ്റിൽ വായ്പ; പിഎസ്‌ബി ലോണിനായി അപേക്ഷിക്കേണ്ടത് എങ്ങനെ?

PSB Loan | ചെറുകിട ബിസിനസുകൾക്ക് 59 മിനിറ്റിൽ വായ്പ; പിഎസ്‌ബി ലോണിനായി അപേക്ഷിക്കേണ്ടത് എങ്ങനെ?

59 മിനിറ്റിനുള്ളില്‍ എങ്ങനെ പിഎസ്‌ബി വായ്പ നേടാം?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ചെറുകിട, ഇടത്തരം ബിസിനസുകളെ ശക്തിപ്പെടുത്താനായി 59 മിനിറ്റിനുള്ളില്‍ വായ്പ ലഭ്യമാക്കാനുള്ള പിഎസ്‌ബി വായ്പാ (PSB) പദ്ധതി രാജ്യത്തുടനീളം ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. 2018 സെപ്റ്റംബര്‍ 29 ന് psbloansin59minutes.com എന്ന പോര്‍ട്ടല്‍ ആരംഭിച്ചതു മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 28 വരെ, ബിസിനസ് ലോണ്‍ വിഭാഗത്തില്‍ ആകെ 39,580 കോടി രൂപ വായ്പയുടെ 2,01,863 പ്രൊപ്പോസലുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

  ഇതുകൂടാതെ, റീട്ടെയില്‍ ലോണ്‍ (Retail Loan) വിഭാഗത്തില്‍ 1,689 കോടി രൂപയുടെ 17,791 പ്രൊപ്പോസലുകൾ നല്‍കിയതായി സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ചൊവ്വാഴ്ച രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കിസന്റാവു കരാദ് ഇക്കാര്യം വെളിപ്പെടുത്തിയത്. വായ്പാദാതാക്കൾക്ക് വേഗത്തില്‍ അംഗീകാരം നൽകുന്നതിനുള്ള ഒരു വേദി മാത്രമാണ് പോര്‍ട്ടലിലൂടെ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

  അതാത് വായ്പാദാതാക്കളുടെ സഖാക്കളും ലോൺ പ്രോസസിങ് സെന്ററുകളുമാണ് വായ്പയുടെ മൂല്യനിര്‍ണ്ണയവും മറ്റു പ്രക്രിയകളും നടത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു. റീട്ടെയില്‍, മൈക്രോ, റീട്ടെയില്‍ തുടങ്ങി വിവിധ മേഖലകളിലെ വായ്പ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനായി നിരവധി വായ്പാദാതാക്കൾ psbloansin59minutes.com, paisabazaar.com, CredAvenue, Trade Receivables Discounting System (TReDS) പ്ലാറ്റ്‌ഫോം തുടങ്ങിയ ഡിജിറ്റല്‍ ക്രെഡിറ്റ് മാര്‍ക്കറ്റ്‌പ്ലെയ്‌സുകൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

  59 മിനിറ്റിനുള്ളില്‍ എങ്ങനെ പിഎസ്‌ബി വായ്പ നേടാം?

  59 മിനിറ്റിനുള്ളില്‍ പിഎസ്ബി വായ്പകള്‍ ചെറുകിട ബിസിനസ്സുകള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണ്. അവര്‍ക്ക് 5 കോടി രൂപ വരെ വായ്പയെടുക്കാം. ഏറ്റവും കുറഞ്ഞ തുക ഒരു ലക്ഷം രൂപയാണ്. പലിശ നിരക്ക് പ്രതിവര്‍ഷം 8.5 ശതമാനം മുതല്‍ ആരംഭിക്കുന്നു. വായ്പ ലഭിക്കുന്നതിന് ഏതാനും രേഖകള്‍ മാത്രം മതി.

  ആവശ്യമായ രേഖകള്‍: നിങ്ങളുടെ GSTIN, GST ഉപയോക്തൃനാമം, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ രേഖകൾ, കൃത്യമായി പൂരിപ്പിച്ച അപേക്ഷ, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, നിങ്ങളുടെ ബാങ്ക് വിശദാംശങ്ങള്‍, ലോണ്‍ വിശദാംശങ്ങള്‍, വായ്പാദാതാക്കൾ ആവശ്യപ്പെടുന്ന മറ്റേതെങ്കിലും രേഖകള്‍ എന്നിവ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും.

  എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

  1: PSBയുടെ ഔദ്യോഗിക വെബ്‌സൈറ്റ് psbloansin59minutes.com സന്ദര്‍ശിച്ച് രജിസ്റ്റർ ചെയ്യാനുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക

  2: പേര്, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ പൂരിപ്പിച്ച് 'ഗെറ്റ് ഒടിപി' എന്നതില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

  3: മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി നല്‍കുക.

  4: ചെക്ക്‌ബോക്‌സില്‍ ക്ലിക്ക് ചെയ്ത് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക.

  5: എല്ലാ വിവരങ്ങളും നല്‍കിയ ശേഷം 'പ്രൊസീഡ്' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

  6: ഭാവി റഫറന്‍സിനായി ഒരു പാസ്‌വേർഡ് സൃഷ്ടിക്കുക

  വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

  1: നിങ്ങള്‍ പുതുതായി സൃഷ്ടിച്ച അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക

  2: ബിസിനസ് അല്ലെങ്കില്‍ MSME ലോണ്‍ ലഭിക്കുന്നതിന് നിങ്ങളുടെ പ്രൊഫൈല്‍ 'ബിസിനസ്' ആയി തിരഞ്ഞെടുക്കുക. തുടര്‍ന്ന് പ്രൊസീഡ് ക്ലിക്ക് ചെയ്യുക

  3: ഒരു പ്രൊഫൈല്‍ സൃഷ്ടിക്കുക. നിങ്ങളുടെ ബിസിനസ്സ് പാന്‍ വിശദാംശങ്ങള്‍ നല്‍കി പ്രൊസീഡ് ക്ലിക്ക് ചെയ്യുക

  4: കഴിഞ്ഞ 6 മാസത്തെ നിങ്ങളുടെ ജിഎസ്ടി വിശദാംശങ്ങള്‍, നികുതി റിട്ടേണുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ എന്നിവ പൂരിപ്പിക്കുക

  5: നിങ്ങളുടെ ITR അപ്ലോഡ് ചെയ്യുക, ആവശ്യമായ മറ്റ് വിശദാംശങ്ങള്‍ ചേര്‍ക്കുക

  6: നിങ്ങളുടെ ബാങ്ക് വിശദാംശങ്ങള്‍ നല്‍കുക

  7: നിങ്ങളുടെ ബിസിനസിന്റെ വിശദാംശങ്ങളും നിലവിലുള്ള വായ്പകളുടെ വിശദാംശങ്ങളും നല്‍കുക

  8: ഈ സമയത്ത്, നിങ്ങള്‍ക്ക് ഒരു ഒടിപി ലഭിക്കും. അത് സ്ഥിരീകരിക്കാന്‍ നിങ്ങളുടെ ഇമെയില്‍ വിലാസം നല്‍കുക

  9: നിങ്ങള്‍ പിഎസ്ബി വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ ബാങ്കും അതിന്റെ ശാഖയും തിരഞ്ഞെടുക്കുക

  10: നിങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് തത്വത്തിലുള്ള അംഗീകാരം ലഭിക്കും
  Published by:user_57
  First published: