• HOME
 • »
 • NEWS
 • »
 • money
 • »
 • Sovereign Gold Bond | സോവറിൻ ​ഗോൾഡ് ബോണ്ട് ഈടായി നൽകി വായ്പ എടുക്കാം; അറിയേണ്ടതെല്ലാം

Sovereign Gold Bond | സോവറിൻ ​ഗോൾഡ് ബോണ്ട് ഈടായി നൽകി വായ്പ എടുക്കാം; അറിയേണ്ടതെല്ലാം

സ്വർണ്ണം ​ഗ്രാമുകളുടെ മൂല്യത്തിൽ രേഖപെടുത്തിയിട്ടുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളാണ് സോവറിൻ ​ഗോൾഡ് ബോണ്ടുകൾ.

 • Last Updated :
 • Share this:
  കേന്ദ്ര സര്‍ക്കാരിന് (Government) വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ (Sovereign Gold Bonds) ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാംഘട്ട വിതരണം തിങ്കളാഴ്ച തുടങ്ങി. വെള്ളിയാഴ്ച (ആഗസ്റ്റ് 26) വരെ ​ഗോൾഡ് ബോണ്ടുകൾക്കായി അപേക്ഷിക്കാം. ജൂണിലായിരുന്ന എസ്ജിബി സ്‌കീമിന്റെ ആദ്യ ഘട്ട വിതരണം. എസ്ജിബി സ്‌കീമുകളില്‍ (SGB scheme) നിക്ഷേപിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം വായ്പ എടുക്കുന്നതിന് ഈടായി (collateral) എസ്ജിബി ഉപയോഗിക്കാന്‍ കഴിയും എന്നതാണ്.

  ​സ്വർണ്ണം ​ഗ്രാമുകളുടെ മൂല്യത്തിൽ രേഖപെടുത്തിയിട്ടുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളാണ് സോവറിൻ ​ഗോൾഡ് ബോണ്ടുകൾ. ഭൗതിക രൂപത്തില്‍ സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിന് പകരം സ്വര്‍ണ്ണത്തില്‍ സുരക്ഷിതമായി നിക്ഷേപം നടത്താന്‍ ഈ ബോണ്ടുകള്‍ അവസരം നല്‍കുന്നു. നിക്ഷേപകർക്ക് ബോണ്ടിന്റെ ഇഷ്യൂ വില പണമായി നൽകാൻ കഴിയും. മാത്രമല്ല കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി പിൻവലിക്കാനും സാധിക്കും. കേന്ദ്ര സർക്കാരിന് വേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് ഇഷ്യു ചെയ്യുന്നത്.

  “ ഈ സെക്യൂരിറ്റികൾ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (NBFC) എന്നിവയിൽ നിന്നുള്ള വായ്പകൾക്ക് ഈടായി ഉപയോഗിക്കാനും യോഗ്യമാണ്. കാലാകാലങ്ങളിൽ ആർബിഐ നിർദ്ദേശിക്കുന്ന സാധാരണ സ്വർണ്ണവായ്പയുടേതിന് സമാനമായിരിക്കും ഇതിന് ബാധകമാകുന്ന ലോൺ ടു വാല്യു അനുപാതം. എസ്‌ജിബികളുടെ ഈടിൽ വായ്പ അനുവദിക്കുന്നത് ബാങ്കിന്റെ/വായ്പ സ്ഥാപനത്തിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും. അത് അവകാശമായി അനുമാനിക്കാൻ കഴിയില്ല“ ആർബിഐ പറയുന്നു.

  read also : രാകേഷ് ജുൻജുൻവാല ട്രസ്റ്റിനെ നയിക്കാൻ ഇനി രാധാകിഷൻ ദമാനി

  എസ്ജിബി വാങ്ങാൻ കഴിയുന്നത് ആർക്കൊക്കെ?

  ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ (HUF), ട്രസ്റ്റുകൾ, സർവ്വകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയ്ക്ക് എല്ലാം സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാൻ കഴിയും.

  എസ്ജിബികൾ എങ്ങനെ വാങ്ങാം?

  വാണിജ്യ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്‌എച്ച്‌സിഐഎൽ), ക്ലിയറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (സിസിഐഎൽ), ചില തപാൽ ഓഫീസുകൾ, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബിഎസ്‌ഇ എന്നിവ വഴി നേരിട്ടോ ഏജന്റുമാർ മുഖേനയോ ആണ് ബോണ്ടുകൾ വിൽക്കുന്നത്.

  see also: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിരോധനം; നിങ്ങളുടെ മൊബൈൽ ഫോണിനെക്കുറിച്ച് ആശങ്കയുണ്ടോ?

  ഇഷ്യൂ വില

  ധനമന്ത്രാലയത്തിന്റെ അറിയിപ്പ് അനുസരിച്ച്, സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിലെ എസ്‌ജിബി സീരീസ് 2 ന്റെ ഇഷ്യു വില 5,197 രൂപ ആണ്. " ഓൺലൈനായി അപേക്ഷിക്കുന്നവർക്കും ഡിജിറ്റൽ മോഡിൽ പണമടയ്ക്കുന്നവർക്കും ഇഷ്യു വിലയിൽ ഗ്രാമിന് 50 രൂപ ഇളവ് ലഭ്യമാകും. ഓൺലൈൻ നിക്ഷേപകർക്ക് ഗോൾഡ് ബോണ്ടിന്റെ ഇഷ്യൂ വില ഒരു ഗ്രാം സ്വർണ്ണത്തിന് 5,147 രൂപയായിരിക്കും," എന്നാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

  പണമടക്കാനുള്ള മാർഗങ്ങൾ

  എസ്‌ജിബികൾ വാങ്ങുന്നതിന് പല രീതിയിൽ പണമടയ്ക്കാം. പേമെന്റ് നടത്തുന്നത് പണമായിട്ടാണെങ്കിൽ പരമാവധി 20,000 രൂപ വരെയാണ് സാധ്യമാകുക. ഇതിന് പുറമെ ഡിമാൻഡ് ഡ്രാഫ്റ്റ് , ചെക്ക്, ഇലക്ട്രോണിക് ബാങ്കിങ് മാർ​ഗങ്ങളിലൂടെയും പേമെന്റ് നടത്താം. ഓൺലൈൻ പേയ്‌മെന്റ് നടത്തുമ്പോൾ ​ഗ്രാമിന് 50 രൂപയുടെ കിഴിവ് ലഭിക്കും.

  കാലാവധി
  എസ്‌ജിബിയുടെ കാലാവധി എട്ട് വർഷമാണ്, ആവശ്യമെങ്കിൽ അഞ്ച് വർഷത്തിന് ശേഷം നിക്ഷേപം പിൻവലിക്കാനുള്ള ഓപ്ഷനും നിക്ഷേപകർക്ക് ലഭ്യമാണ്.
  Published by:Amal Surendran
  First published: