നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഈ സെലിബ്രിറ്റികൾ അവരുടെ സ്വപ്ന ഭവനങ്ങൾ എങ്ങനെ നിർമ്മിച്ചു എന്ന കാര്യം നിങ്ങളെ ആവേശഭരിതരാക്കും

  ഈ സെലിബ്രിറ്റികൾ അവരുടെ സ്വപ്ന ഭവനങ്ങൾ എങ്ങനെ നിർമ്മിച്ചു എന്ന കാര്യം നിങ്ങളെ ആവേശഭരിതരാക്കും

  നാലാം സീസണിൽ എത്തി നിൽക്കുന്ന ഈ മനോഹരമായ സീരീസ് കാണേണ്ടതിൻ്റെ കാരണങ്ങൾ ഇവരാണ്.

  Season_4

  Season_4

  • Share this:
   മനോഹരമായ വീടുകൾ കാണുമ്പോൾ നമുക്ക് ഫീൽ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്, അത് നമ്മളെ പ്രചോദിതരാക്കുകയും സ്വന്തം ചുറ്റുപാടുകളിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ എല്ലായിടത്തും നിലവിൽ വരുന്ന സാഹചര്യത്തിൽ മനോഹരമായ വീടുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സ്വന്തം വീട് സുന്ദരമാക്കാനായി ശ്രമിക്കുന്നത് ഒരുപക്ഷെ വലിയ മാറ്റം സൃഷ്ടിച്ചേക്കാം.

   Asian Paints’ സീരീസായ വേർ ദ് ഹാർട്ട് ഈസ് ‘Where The Heart Is’ എന്ന ഷോയിൽ സെലിബ്രിറ്റികൾ അവരുടെ വീട്ടിലെ പ്രിയപ്പെട്ട കോണുകളിലിരുന്ന് വീടിൻ്റെ സൗന്ദര്യശാസ്ത്രം, നിറങ്ങൾ, തങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കുന്നതിനായി അവർ താണ്ടിയ വഴികൾ തുടങ്ങി എല്ലാറ്റിനെയും കുറിച്ച് സംസാരിക്കുന്നു. നാലാം സീസണിൽ എത്തി നിൽക്കുന്ന ഈ മനോഹരമായ സീരീസ് കാണേണ്ടതിൻ്റെ കാരണങ്ങൾ ഇവരാണ്.

   രാജ്കുമാർ റാവു:

   ചെങ്കല്ലും ആകർഷകമായ നിറങ്ങളും ഇഴുകിച്ചേർന്ന നടൻ രാജ്കുമാറിൻ്റെ ഈ വീട് പോസിറ്റീവ് ഊർജ്ജം തരുന്നതും വെളിച്ചം നന്നായി ഉള്ളിലേക്ക് കടത്തിവിടുകയും ചെയ്യുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. പലപ്പോഴും ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന താരത്തിന് ഈ വീട് സമാധാനം നൽകുന്നുവെന്ന് അദ്ദേഹം പറയുന്നു.

   തമന്ന ഭാട്ടിയ:

   ഇളം നിറത്തിൽ ടെക്സ്ചർ ചെയ്ത ചുമരുകളും നിലവുമുള്ള തമന്ന ഭാട്ടിയയുടെ വീട് സൗന്ദര്യത്തിൻ്റെയും ലാളിത്യത്തിൻ്റെയും പ്രതീകമാണ്. അവരുടെ ഗ്ലാമറസ് റോളുകളിൽ നിന്നും വളരെ വ്യത്യസ്തമായ തരത്തിലാണ് ഈ വീടെന്നതും ശ്രദ്ധേയമാണ്. ആരെയും ആകർഷിക്കുന്ന തരത്തിലുള്ള ഒരു വീടായതിനാൽ വിശദാംശങ്ങൾ കൂടുതൽ നൽകേണ്ടതില്ലെന്ന് ചുരുക്കം.

   അനിതാ ഡോംഗ്രെ:

   നല്ല സൂര്യപ്രകാശവും പച്ചപ്പ് നിറഞ്ഞ പൂന്തോട്ടവും ശാന്തവും സമാധാനവുമായ അന്തരീക്ഷമാണ് അനിത ഡോംഗ്രെയുടെ വീടിന് നൽകുന്നത്. ചെറുതും മനോഹരവുമായ അലങ്കാരങ്ങളും ഈ വീടിനെ കൂടുതൽ മനോഹരമാക്കുന്നു. ശരിക്കും പറഞ്ഞാൽ ഫാഷൻ ഐക്കണിൻ്റെ വിശാലമായ ഒരു കലാസൃഷ്ടിയാണ് ഈ ബംഗ്ലാവ്.

   ശങ്കർ മഹാദേവൻ:

   ഒരു അരുവിയുടെ അടുത്തുള്ള ഗ്രാമപ്രദേശത്താണ് ശങ്കർ മഹാദേവൻ തൻ്റെ അവധിക്കാല വസതി ഉണ്ടാക്കിയിരിക്കുന്നത്. ഇഷ്ടികയിൽ നിർമ്മിച്ച വലിയ സീംലിംഗുകളും നിറങ്ങളുടെ വൈവിധ്യവും രണ്ട് ഓമന നായകളുമുള്ള ശാന്തമായ ഈ വാസസ്ഥലം മഹാദേവൻ്റെ സംഗീതം പോലെ തന്നെ വിശാലമാണ്.

   സ്മൃതി മന്ദാന:

   ഇളം നിറങ്ങൾ ഉപയോഗിച്ച് ടെക്സ്ചർ ചെയ്ത ചുമരുകളും മനോഹരമായ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വീടിൻ്റെ ഓരോ കോണും ലാളിത്യവും ശാന്തതയും ദൃശ്യമാക്കുന്നു. കളിക്കൊപ്പം കുടുംബത്തോടുള്ള സമയവും കൃത്യമായി ബാലൻസ് ചെയ്യുന്ന തരത്തിലുള്ള ഈ വീട് സ്മൃതിയുടെ ഓർമ്മകളുടെയും നേട്ടങ്ങളുടെയും നേർചിത്രം കൂടിയാണ്.

   ശക്തി മോഹനും മുക്തി മോഹനും:

   ടെറസ് മുതൽ വിശാലമായ ഹാൾ വരെ അവർ നൃത്ത പരിശീലനത്തിനുള്ള ഇടമായി ഉപയോഗിക്കുന്നു. അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളും സന്തോഷങ്ങളും മുറികളിൽ തളം കെട്ടി നിൽക്കുന്നു. തിളങ്ങുന്ന താരങ്ങളായ ശക്തിയുടെയും മുക്തിയുടെയും വീട് ഇരുവരെയും പോലെ തന്നെ പ്രത്യേകതകളുള്ളതാണ്. വ്യത്യസ്തമായ നിറങ്ങളിൽ പൊതിഞ്ഞ് ചെങ്കല്ലിൽ നിർമ്മിച്ച ഈ വീട് അവരുടെ ഞെട്ടിക്കുന്ന പ്രകടനങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.

   കോവിഡ് -19 ൻ്റെ രണ്ടാം തരംഗത്തിനെതിരെ പോരാടാൻ നാമെല്ലാവരും സ്വന്തം വീടിനുള്ളിൽ തിരിച്ചെത്തുന്ന ഒരു കാലമാണ് ഇത്. ഇങ്ങനെയൊരു സമയത്ത്, സെലിബ്രിറ്റിയുടെ ആണെങ്കിലും അല്ലെങ്കിലും ഒരോ വീടും എത്രത്തോളം സമാധാനപരവും മനോഹരവുമാക്കാം എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ സീരീസ് മുന്നോട്ട് വെക്കുന്നത്.

   വേർ ദ് ഹാർട്ട് ഈസ് ‘Where The Heart Is’ മുഴുവൻ സീസണും ഇവിടെ കാണാം.

   This article has been created by the Studio18 team on behalf of Asian Paints
   Published by:Anuraj GR
   First published:
   )}