ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എല്‍ഐസി) പോളിസി ഉടമകള്‍ക്കായി വാട്സ്ആപ്പ് സേവനങ്ങള്‍ അവതരിപ്പിച്ചു. 8976862090 എന്ന മൊബൈല്‍ നമ്പറിലേക്ക് ഹായ് എന്ന് സന്ദേശമയച്ചാല്‍, എല്‍ഐസി പോര്‍ട്ടലില്‍ പോളിസികള്‍ രജിസ്റ്റര്‍ ചെയ്ത പോളിസി ഉടമകള്‍ക്ക് അവരുടെ വീട്ടിലിരുന്ന് വാട്ട്സ്ആപ്പില്‍ ലിസ്റ്റ് ചെയ്ത സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും. എല്‍ഐസി നല്കുന്ന വാട്സ്ആപ്പ് സേവനങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
എല്‍ഐസി വാട്ട്സ്ആപ്പ് സേവനങ്ങള്‍ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
എല്‍ഐസി പോര്‍ട്ടലില്‍ പോളിസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോളിസി ഉടമകള്‍ക്ക് വാട്ട്സ്ആപ്പില്‍ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് എല്‍ഐസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പോളിസി ഉടമകളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 8976862090 എന്ന നമ്പറിലേക്ക് ഹായ് എന്ന് സന്ദേശമയയ്ക്കണം. തുടര്‍ന്ന് പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ അതില്‍ നിന്ന് തെരഞ്ഞെടുക്കാവുന്നതാണ്.
എല്‍ഐസി ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
എല്‍ഐസി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി പോളിസി ഉടമകളുടെ കൈവശം ചില രേഖകള്‍ ആവശ്യമാണ്. പോളിസി നമ്പര്‍, ഈ പോളിസികള്‍ക്കുള്ള ഇന്‍സ്റ്റാള്‍മെന്റ് പ്രീമിയങ്ങള്‍, ഒരു പാസ്പോര്‍ട്ടിന്റെയോ പാന്‍ കാര്‍ഡിന്റെയോ സ്കാന്‍ ചെയ്ത കോപ്പി ( 100 KBയില്‍ താഴെ വലുപ്പം) എന്നിവയാണവ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.