ഇന്ത്യൻ പൗരന്മാരുടെ തിരിച്ചറിയൽ രേഖകളിൽ ഏറ്റവും പ്രധാനമപ്പെട്ട ഒന്നാണ് ആധാർ കാർഡ്. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ആധാർ കാർഡ് നഷ്ടമാവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അത് നമ്മെ പല തരത്തിൽ ബാധിക്കാം. കേടുപാടുകൾ സംഭവിക്കാതെ ആധാർ കൂടുതൽ സുരക്ഷിതമാക്കാനുള്ള ഒരു മികച്ച ഓപ്ഷൻ കൂടി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( യുഐഡിഎഐ) പുറത്തിറക്കിയിരിക്കുന്ന ആധാർ പിവിസി കാർഡുകൾ. വെറും 50 രൂപയ്ക്ക് ഇവ നിങ്ങളുടെ വീട്ടിലെത്തും. ഇതിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. യുഐഡിഎഐ അവതരിപ്പിക്കുന്ന ആധാറിന്റെ ഏറ്റവും പുതിയ രൂപം കൂടിയാണ് പിവിസി ആധാർ കാർഡ്.
പിവിസി ആധാർ കാർഡുകൾ പോളി വിനൈൽ ക്ലോറൈഡ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എടിഎം കാർഡുകൾക്ക് സമാനമായാണ് ഇവ നിർമ്മിക്കുക. കൂടാതെ ഇത് വെള്ളത്തിൽ വീണാലും നനയില്ല. മികച്ച നിലവാരമുള്ള പ്രിന്റിംഗും ലാമിനേഷനും ആയതിനാൽ മഴ നനഞ്ഞാൽ പോലും കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്ക വേണ്ട. ഇതിൽ QR കോഡ്, ഹോളോഗ്രാം, പേര്, ഫോട്ടോ, ജനനത്തീയതി, മറ്റ് ആവശ്യ വിവരങ്ങളെല്ലാം ഉൾപ്പെടുന്നുണ്ട്. ഇനി പിവിസി ആധാർ കാർഡ് ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം
ഇനി ഓഫ്‌ലൈൻ ആയി അപേക്ഷിക്കാനാണെങ്കിൽ നിങ്ങൾ അടുത്തുള്ള ആധാർ കേന്ദ്രത്തിൽ പോയി ഒരു ഫോം പൂരിപ്പിച്ച് നൽകിയാൽ മതിയാകും. കൂടാതെ 50 രൂപ ഫീസും നൽകേണ്ടതുണ്ട്. അപേക്ഷിച്ച് അഞ്ചോ ആറോ ദിവസങ്ങൾക്കുള്ളിൽ തന്നെ പിവിസി കാർഡ് നിങ്ങളുടെ മേൽവിലാസത്തിൽ ലഭിക്കുന്നതാണ്.
അതേസമയം ആധാർ കാർഡ് ഇല്ലാത്ത വ്യക്തികൾക്ക് സർക്കാരിന്റെ വിവിധ പദ്ധതികൾ, കോളേജ് അഡ്മിഷൻ, ബാങ്ക് അക്കൗണ്ട് എടുക്കൽ തുടങ്ങിയ നിരവധി സാമ്പത്തിക ഇടപാടുകൾ എന്നിവയ്ക്കെല്ലാം തന്നെ തടസ്സങ്ങൾ നേരിടേണ്ടി വരും. അതിനാൽ ഓരോരുത്തരും ആധാർ കാർഡ് സുരക്ഷിതമായി സൂക്ഷിക്കുകയോ അല്ലാത്തപക്ഷം ഒരു പിവിസി ആധാർ കാർഡിനായി അപേക്ഷിക്കുകയോ ചെയ്യേണ്ടതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.
Tags: Aadhaar card