നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Health Insurance | 999 രൂപ മുതലുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അവതരിപ്പിച്ച് PhonePe; വിശദാംശങ്ങൾ അറിയാം

  Health Insurance | 999 രൂപ മുതലുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അവതരിപ്പിച്ച് PhonePe; വിശദാംശങ്ങൾ അറിയാം

  താങ്ങാവുന്ന വിലയിൽ സമഗ്രമായ ഹെൽത്ത് കവറേജ് ആണ് പ്രസ്തുത പ്ലാനിലൂടെ ഫോൺപേ വാഗ്ദാനം ചെയ്യുന്നത്

  PhonePe

  PhonePe

  • Share this:
   വാൾമാർട്ടിന്റെ (Walmart) ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ഫോൺപേ (PhonePe) അതിന്റെ ഏറ്റവും പുതിയ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ (Health Insurance Plan) അവതരിപ്പിച്ചിരിക്കുകയാണ്. ഹെൽത്ത്@999 (Health@999) എന്ന പേരിലുള്ള, 999 രൂപ മുതൽ തുടങ്ങുന്ന പ്ലാൻ ആദ്യമായി ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നവർക്ക് അനുയോജ്യമായതാണെന്ന് ഫോൺപേ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

   ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു പ്ലാൻ അവതരിപ്പിക്കപ്പെടുന്നത്. താങ്ങാവുന്ന വിലയിൽ സമഗ്രമായ ഹെൽത്ത് കവറേജ് ആണ് പ്രസ്തുത പ്ലാനിലൂടെ ഫോൺപേ വാഗ്ദാനം ചെയ്യുന്നത്. വളരെ എളുപ്പത്തിൽ, മൂന്ന് ഘട്ടങ്ങളിലായി പ്രാഥമിക വിവരങ്ങൾ മാത്രം നൽകി ഉപഭോക്താക്കൾക്ക് ഈ പ്ലാൻ സ്വന്തമാക്കാം എന്നതാണ് ഫോൺപേ ഹെൽത്ത് ഇൻഷുറൻസിന്റെ പ്രത്യേകതയെന്ന് കമ്പനി അറിയിക്കുന്നു.

   "പേര്, വയസ്, ലിംഗം, ഇമെയിൽ ഐഡി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ മാത്രം നൽകി ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പ്ലാൻ വാങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതിലൂടെ പുതിയ, ഉപഭോക്താക്കളെ വലയ്ക്കുന്ന സങ്കീർണമായ നടപടിക്രമങ്ങൾക്ക് അറുതി വരുത്തുകയാണ് ലക്ഷ്യം", തങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസിയെ സംബന്ധിച്ച് പുറത്തിറക്കിയ വാർത്താ കുറിപ്പിലൂടെ ഫോൺപേ വ്യക്തമാക്കി.

   കുറഞ്ഞ ചെലവിൽ നിരവധി സേവനങ്ങളാണ് ഹെൽത്ത്@999 എന്ന പോളിസി വാഗ്ദാനം ചെയ്യുന്നത്. ഐസിയുവിലും അല്ലാതെയുമുള്ള ആശുപത്രി ചിലവുകൾ ഈ പോളിസിയിൽ ഉൾക്കൊള്ളുന്നുണ്ട്. കൂടാതെ ഡേ കെയർ നടപടിക്രമങ്ങൾ, ആംബുലൻസ് നിരക്കുകൾ, ആയുഷ് ചികിത്സ എന്നിവയും കവർ ചെയ്യുന്നതായി കമ്പനി അറിയിക്കുന്നു. "പ്ലാനിന്റെ ഭാഗമായുള്ള ക്യാഷ്‌ലെസ് ഹോസ്പിറ്റൽ ശൃംഖല രാജ്യത്തെമ്പാടുമുള്ള 7600 ആശുപത്രികൾ ഉൾക്കൊള്ളുന്നതാണ്. ഫോൺപേയിലൂടെ വളരെ എളുപ്പത്തിൽ ഹെൽത്ത്@999 പോളിസി വാങ്ങാം. ആജീവനാന്ത റിന്യൂവബിലിറ്റി ഫീച്ചറും ഇതോടൊപ്പം ലഭിക്കും", കമ്പനി കൂട്ടിച്ചേർത്തു.

   ഹെൽത്ത്@999 ആരോഗ്യ ഇൻഷുറൻസ് പോളിസി എങ്ങനെ വാങ്ങാം?

   ഘട്ടം 1: ഫോൺപേ ആപ്പിൽ ലോഗിൻ ചെയ്യുക. തുടർന്ന് ഇൻഷുറൻസ് എന്ന ടാബ് തിരഞ്ഞെടുക്കുക.
   ഘട്ടം 2: ഹെൽത്ത്@999 ഐക്കണിൽ ക്ലിക്ക് ചെയ്യുക.
   ഘട്ടം 3: നിങ്ങളുടെ പ്രായം ഉൾക്കൊള്ളുന്ന വിഭാഗം തിരഞ്ഞെടുക്കുക.
   ഘട്ടം 4: പേര്, ലിംഗം, ജനന തീയതി, ഇമെയിൽ ഐഡി തുടങ്ങി നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ നൽകുക.
   ഘട്ടം 5: തൽക്ഷണം പോളിസി ലഭിക്കാൻ 'Buy' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കുക.

   ആദ്യമായി ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ഹെൽത്ത്@999 പോളിസി വിഭാവനം ചെയ്തിരിക്കുന്നത്. ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഫോൺപേ ആപ്പിൽ നിന്ന് വളരെ എളുപ്പത്തിലും വേഗത്തിലും വാങ്ങാൻ കഴിയുന്ന ഈ പോളിസി 335 ദശലക്ഷത്തിൽപരം ഫോൺപേ ഉപഭോക്താക്കൾക്ക് പ്രയോജനകരമാകും എന്നാണ് ഞങ്ങളുടെ വിശ്വാസം", ഫോൺപേയിലെ ഇൻഷുറൻസ് വിഭാഗത്തിന്റെ മേധാവിയായ ഗുഞ്ചൻ ഗയ് പറഞ്ഞു.
   Published by:user_57
   First published: