ആദായ നികുതി വകുപ്പ് നല്കുന്ന പത്തക്ക യുണീക്ക് ആല്‍ഫാന്യൂമെറിക് നമ്പറാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (pan). ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക രേഖയാണ്. ഐ-ടി വകുപ്പ് (income tax department) നല്കുന്ന ഈ ലാമിനേറ്റഡ് പ്ലാസ്റ്റിക് കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ നിങ്ങളുടെ പാന്‍ നഷ്ടപ്പെട്ടാൽ (lost) പുതുതായി ആരംഭിച്ച ആദായ നികുതി വെബ്സൈറ്റ് വഴി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഇ-പാന്‍ (e-pan) ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് എങ്ങനെയെന്ന് നോക്കാം.
ഇ-പാന്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
1. ആദായ നികുതി വെബ്സൈറ്റായ
https://www.incometax.gov.in/iec/foportal - ൽ ലോഗിന്‍ ചെയ്യുക.
2. ഇനി ' Instant E PAN' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
3. അടുത്തതായി ' New E PAN' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
4. നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കുക.
5. പാന്‍ നമ്പര്‍ ഓര്‍മ്മയില്ലെങ്കില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കുക.
6. ഇവിടെ നല്‍കിയിരിക്കുന്ന നിരവധി നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. അവ ശ്രദ്ധാപൂര്‍വ്വം വായിക്കുക, തുടര്‍ന്ന് ' Accept' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
7. ഇപ്പോള്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും, അത് നല്‍കുക.
8. തുടർന്ന് നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ വായിച്ചതിനു ശേഷം 'confirm' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
10. ഇപ്പോള്‍ നിങ്ങളുടെ പാന്‍ കാർഡ് നിങ്ങളുടെ ഇമെയില്‍ ഐഡിയിലേക്ക് പിഡിഎഫ് ഫോര്‍മാറ്റില്‍ അയയ്ക്കും.
11. ഇവിടെ നിന്ന് ഇ-പാന്‍ ഡൗണ്‍ലോഡ് ചെയ്യാം.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കാരണം പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ജൂണ്‍ 30 വരെയാണ് തീയതി ദീര്‍ഘിപ്പിച്ചത്. നേരത്തെ മാര്‍ച്ച് 31 നകം പാന്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്നാണ് അറിയിച്ചിരുന്നത്.
പുതിയ നിയമമനുസരിച്ച് ഇത്തരത്തില്‍ പാന്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാതിരുന്നാല്‍ 1000 രൂപ പിഴ ഈടാക്കുന്നതിനും പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാവുന്നതിനും കാരണമാകും. 2021ലെ ഫിനാന്‍സ് ബിൽ ഭേദഗതിയിലാണ് 1961ലെ ഇന്‍കം ടാക്സ് നിയമത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ (സെക്ഷന്‍ 234എച്ച്) കൂട്ടിച്ചേര്‍ത്തത്.
പാന്‍ കാര്‍ഡ് ഉപയോഗ യോഗ്യമല്ലാതായാല്‍ പല സാമ്പത്തിക ഇടപാടുകളും നടത്താനാവില്ല. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും നിര്‍ണായകമായ നിരവധി ഇടപാടുകള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിങ്ങിന് ഉള്‍പ്പെടെ സര്‍ക്കാര്‍ പദ്ധതികളിലെ മോണിറ്ററി ബെനിഫിറ്റ്, എല്‍പിജി സബ്സിഡി, സ്കോളര്‍ഷിപ്പ്, പെന്ഷന് എന്നിവയ്ക്കും പാന്‍ നിര്‍ബന്ധമാണ്.
Aadhaar Card | മൊബൈൽ നമ്പർ മാറ്റിയോ? ആധാറിലെ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടത് എങ്ങനെ?
പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം ഫില്ല് ചെയ്തു ഇത്തരത്തില്‍ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും ഇത്തരത്തില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.