ശമ്പളം ലഭിക്കുന്ന ജീവനക്കാരുടെ റിട്ടയർമെൻ്റ് ആനുകൂല്യം സ്വരൂപിക്കുന്ന, സർക്കാരിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്. ജീവനക്കാർ മരിക്കുന്ന സാഹചര്യത്തിൽ അവരുടെ നോമിനിക്കോ ആശ്രിതർക്കോ ഈ ഫണ്ട് പിൻവലിക്കാൻ കഴിയും.
ഒരു ഇപിഎഫ് അക്കൗണ്ട് ഉടമയുടെ കുടുംബത്തിന് ഫണ്ട് സുഗമമായി കൈമാറാനാകുന്നു എന്നുറപ്പാക്കാനാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഇ-നോമിനേഷൻ ആരംഭിച്ചത്. ഇതനുസരിച്ച്, ഒരു അക്കൗണ്ട് ഉടമയ്ക്ക്, താൻ മരിച്ചാൽ തൻ്റെ അക്കൗണ്ടിലെ തുക കൈമാറാനായി കുടുംബാഗങ്ങളെ നോമിനേറ്റ് ചെയ്യാം. ഇതിനായി, ജീവനക്കാരുടെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മക്കളെയും (സ്വന്തം കുട്ടികളോ ദത്തെടുത്ത കുട്ടികളോ)ഒരു ഇപിഎഫ് അംഗത്തിന് നോമിനികളായി നിർദ്ദേശിക്കാം.
ഇപിഎഫ് അക്കൗണ്ടിലെ ഇ-നോമിനേഷൻ്റെ പ്രയോജനങ്ങൾ
അക്കൗണ്ട് ഉടമ മരിച്ചാൽ, യോഗ്യരായ നോമിനികൾക്ക് 7 ലക്ഷം രൂപ വരെയുള്ള പിഎഫ്, പെൻഷൻ, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച ക്ലെയിം നേരിട്ടുള്ള പേപ്പർവർക്കുകളുടെ ആവശ്യമില്ലാതെ ഓൺലൈനായി സെറ്റിൽ ചെയ്യാൻ ഇപിഎഫ് അക്കൗണ്ടിലെ ഇ-നോമിനേഷൻ അനുവദിക്കുന്നു.
Also Read-RBI | റിപ്പോ നിരക്ക് ഉയർത്തി ആർബിഐ: ഭവനവായ്പയെ ബാധിക്കുന്നത് എങ്ങനെ?
ഇ-നോമിനേഷൻ ഉപയോഗിക്കുമ്പോൾ, തൊഴിലുടമ മുഖേന ജീവനക്കാർ നേരിട്ട് ഫോം സമർപ്പിക്കേണ്ടതില്ല, പകരം ഇപിഎഫ്ഒ യുഎഎൻ പോർട്ടൽ ഉപയോഗിച്ച് അവർക്ക് ഇത് ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാം. പ്രൊവിഡൻ്റ് ഫണ്ട്, പെൻഷൻ, ഇൻഷുറൻസ് ക്ലെയിമുകൾ ഓൺലൈനിൽ നടത്തണമെങ്കിൽ ഇ-നോമിനേഷൻ ആവശ്യമാണ്.
ഇപിഎഫ് ഇ-നോമിനേഷൻ എങ്ങനെ ഫയൽ ചെയ്യാം?
ഇനിപ്പറയുന്ന നടപടികളിലൂടെ, യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ഉപയോഗിച്ച് ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇപിഎഫ് അക്കൗണ്ടിലേക്കുള്ള ഇ-നോമിനേഷൻ പൂർത്തിയാക്കാം:
നിങ്ങളുടെ ഇ-നോമിനേഷൻ ഇപിഎഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ തൊഴിലുടമയ്‌ക്കോ മുൻ തൊഴിലുടമയ്‌ക്കോ രേഖകളൊന്നും അയയ്‌ക്കേണ്ടതില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Employee Provident Fund, EPFO