നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Life Insurance Policy | പോളിസി ഉടമ മരിച്ചാൽ ഇൻഷുറൻസ് ക്ലെയിമുകൾ എങ്ങനെ ഫയൽ ചെയ്യാം?

    Life Insurance Policy | പോളിസി ഉടമ മരിച്ചാൽ ഇൻഷുറൻസ് ക്ലെയിമുകൾ എങ്ങനെ ഫയൽ ചെയ്യാം?

    ഉടമയുടെ മരണം സംഭവിച്ചാൽ ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യുന്നതിന് എന്തെല്ലാം ചെയ്യണം

    • Share this:
      ലൈഫ് ഇൻഷുറൻസ് പോളിസിയിൽ ഉടമ മരിച്ചാൽ എങ്ങനെയാണ് അർഹതപ്പെട്ട ഇൻഷുറൻസ് ക്ലെയിമുകൾ നേടിയെടുക്കുക? ഉടമയുടെ മരണം സംഭവിച്ചാൽ ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യുന്നതിന് എന്തെല്ലാം ചെയ്യണം? ആദ്യമായി പോളിസിയിൽ സൂചിപ്പിച്ചിരിക്കുന്ന നോമിനിയുടെ ഭാഗത്ത് നിന്ന് ഇൻഷുറർക്ക് ഒരു അറിയിപ്പ് അയയ്‌ക്കേണ്ടതുണ്ട്. ഈ അറിയിപ്പ് എങ്ങനെ അറിയിക്കും?

      വിശദാംശങ്ങൾ അറിയാം

      ജീവിതം ഒരു ഗ്യാരണ്ടിയുമില്ലാതെയാണ് മുന്നോട്ട് നീങ്ങുന്നത്, എന്നാൽ ഒരു നല്ല ഇൻഷുറൻസ് പോളിസി ഉള്ളത് ഈ പ്രതിസന്ധികൾക്കിടയിൽ നിങ്ങൾക്ക് സുരക്ഷിതത്വബോധം നൽകും. മാർക്കറ്റ് ഗവേഷണത്തിലൂടെയും വ്യത്യസ്ത ദാതാക്കളുടെ പോളിസി വിശദാംശങ്ങളുടെ താരതമ്യത്തിലൂടെയും നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മികച്ച പോളിസി തിരഞ്ഞെടുക്കാം. ചെലവ്, കവറേജ്, മറ്റ് വിശദാംശങ്ങൾ എന്നിവതാരതമ്യം ചെയ്താവും നിങ്ങൾ നിങ്ങളുടെ പോളിസി തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഒരു അപകടമുണ്ടായാൽ പോളിസി ക്ലെയിം ചെയ്യുന്ന പ്രക്രിയയാണ് പലപ്പോഴും നമ്മെ കഷ്ടപ്പെടുത്തുന്ന പ്രധാന വശം. ഇപ്പോൾ, രണ്ട് സാഹചര്യങ്ങളിൽ മാത്രമേ ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യാൻ കഴിയൂ- പോളിസി ഉടമയുടെ മരണം അല്ലെങ്കിൽ മെച്യൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ. രണ്ട് സാഹചര്യങ്ങളിലും പോളിസി ക്ലെയിം ചെയ്യുന്ന പ്രക്രിയയാണ് താഴെ വിശദീകരിക്കുന്നത്.

      ഉടമയുടെ മരണം സംഭവിച്ചാൽ ഒരു ഇൻഷുറൻസ് പോളിസി എങ്ങനെ ക്ലെയിം ചെയ്യാം?

      പോളിസി ഉടമയുടെ മരണം സംഭവിച്ചാൽ ലൈഫ് ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യുന്നതിന്, പോളിസിയിൽ സൂചിപ്പിച്ചിരിക്കുന്ന നോമിനിയുടെ ഭാഗത്ത് നിന്ന് ഇൻഷുറർക്ക് ഒരു അറിയിപ്പ് അയയ്‌ക്കേണ്ടതുണ്ട്. മരിച്ചയാളുടെ അടുത്ത ബന്ധുവിനോ ഇൻഷുറൻസ് ഏജന്റിനോ കുടുംബത്തിന് വേണ്ടി ഇത് ചെയ്യാൻ കഴിയും. നേരത്തെ അറിയിപ്പ് അയക്കുന്നത് നോമിനികൾക്ക് ഇൻഷുറൻസ് തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാൻ സഹായിക്കും. ക്ലെയിം അപേക്ഷയിൽ മരണം നടന്ന തീയതി, സമയം, കാരണം എന്നിവ പോലുള്ള വിവരങ്ങൾ നൽകണം. പോളിസിയുടെ ഇൻഷുറൻസ് ഏജന്റിന് ഇൻഷുറൻസ് ക്ലെയിമിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നോമിനികളെ സഹായിക്കാനുള്ള ഉത്തരവാദിത്തമുണ്ട്.

      ഇൻഷുറൻസ് കമ്പനിക്ക് അപേക്ഷ ലഭിച്ചതിന് ശേഷം, അനുബന്ധ രേഖകൾ സമർപ്പിക്കണം

      • ക്ലെയിം ഫോം

      • പോളിസി ഡോക്യുമെൻ്റ്

      • മരണ സർട്ടിഫിക്കറ്റ്

      • മറ്റ് അനുബന്ധ രേഖകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ)


      പോളിസിക്ക് നോമിനി ഇല്ലെങ്കിലോ ആരെയെങ്കിലും അവകാശിയായി വച്ചിട്ടില്ലെങ്കിലോ നിയമപരമായ തെളിവ് ആവശ്യപ്പെടാം

      ഇൻഷുറൻസ് കമ്പനിക്ക് മെഡിക്കൽ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്, ഹോസ്പിറ്റൽ സർട്ടിഫിക്കറ്റ്, തൊഴിലുടമയുടെ സർട്ടിഫിക്കറ്റ്, പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തുടങ്ങിയ രേഖകൾ ആവശ്യപ്പെടാം.

      കാലാവധി പൂർത്തിയാകുമ്പോൾ ലൈഫ് ഇൻഷുറൻസ് പോളിസി എങ്ങനെ ക്ലെയിം ചെയ്യാം?

      കാലാവധി പൂർത്തിയാകുമ്പോൾ ലൈഫ് ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യുന്നതിന്, കാലാവധി പൂർത്തിയാകുന്നതിന് കുറഞ്ഞത് രണ്ടോ മൂന്നോ മാസം മുമ്പെങ്കിലും പോളിസി ഹോൾഡർ ഡിസ്ചാർജ് വൗച്ചറും മറ്റ് വിശദാംശങ്ങളും സഹിതം ഒരു അറിയിപ്പ് അയയ്ക്കേണ്ടതുണ്ട്. പോളിസി ഹോൾഡർ പോളിസി ബോണ്ടിന്റെ ഒറിജിനൽ പകർപ്പും സാക്ഷികളുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ഡിസ്ചാർജ് വൗച്ചറും അയയ്‌ക്കേണ്ടതാണ്.
      Published by:Jayesh Krishnan
      First published: