• HOME
  • »
  • NEWS
  • »
  • money
  • »
  • NPS | വിരമിക്കലിന് ശേഷം 50,000 രൂപ പെൻഷൻ നേടണോ? നിക്ഷേപം നടത്തേണ്ടത് എവിടെ?

NPS | വിരമിക്കലിന് ശേഷം 50,000 രൂപ പെൻഷൻ നേടണോ? നിക്ഷേപം നടത്തേണ്ടത് എവിടെ?

തുടക്കത്തിൽ സർക്കാർ ജീവനക്കാർക്കായി മാത്രം ആരംഭിച്ച ഈ പദ്ധതി ഇപ്പോൾ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും സ്വമേധയാ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും ലഭ്യമാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വിരമിക്കലിന് (Retirement) ശേഷം സുസ്ഥിരമായ വരുമാനം (Income) ആഗ്രഹിക്കുന്നവർക്ക് വലിയ റിസ്ക് ഇല്ലാതെ തന്നെ വരുമാനം നേടാൻ നിരവധി നിക്ഷേപ സ്കീമുകൾ ഇന്ന് നിലവിലുണ്ട്. നാഷണൽ പെൻഷൻ സ്കീം (NPS) ഇത്തരത്തിലുള്ള ഏറ്റവും ജനപ്രിയമായ റിട്ടയർമെന്റ് സ്കീമുകളിൽ ഒന്നാണ്. പ്രതിമാസം നിക്ഷേപം നടത്താനും വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം നേടാനും കഴിയുന്ന ഒരു റിട്ടയർമെന്റ് സേവിംഗ് ഓപ്ഷനാണ് എൻപിഎസ്.

    തുടക്കത്തിൽ സർക്കാർ ജീവനക്കാർക്കായി മാത്രം ആരംഭിച്ച ഈ പദ്ധതി ഇപ്പോൾ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും സ്വമേധയാ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും ലഭ്യമാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (PFRDA) ഇന്ത്യാ ഗവൺമെന്റും സംയുക്തമായി ചേർന്ന് നടത്തുന്ന നിക്ഷേപ പദ്ധതിയാണിത്.

    എൻപിഎസ് നിക്ഷേപം നടത്താനുള്ള യോഗ്യതകൾ നാഷണൽ പെൻഷൻ സ്കീം അക്കൗണ്ട് തുറക്കാൻ താഴെ പറയുന്ന യോഗ്യതകൾ നിങ്ങൾക്കുണ്ടായിരിക്കണം. ഇന്ത്യൻ പൗരൻ ആയിരിക്കണം.
    അപേക്ഷകന് അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 18നും 70നും ഇടയിൽ ആയിരിക്കണം പ്രായം. അപേക്ഷകൻ സ്കീം നിർദ്ദേശിക്കുന്ന KYC മാനദണ്ഡങ്ങൾ പാലിക്കണം

    എൻപിഎസ് കാൽക്കുലേറ്റർ: ഇത് എങ്ങനെ ഉപയോഗിക്കാം

    NPS കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്, ആദ്യം ഈ (https://www.npstrust.org.in/content/pension-calculator) ലിങ്ക് തുറക്കുക.
    അടുത്തതായി, നിങ്ങളുടെ ജനനത്തീയതി നൽകുക
    ഇപ്പോൾ, നിങ്ങൾ നൽകുന്ന പ്രതിമാസ നിക്ഷേപവും നിങ്ങൾ എപ്പോൾ വരെ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെന്നും നൽകുക
    നിക്ഷേപത്തിൽ നിന്നും ആന്വിറ്റി റിട്ടേണിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന വരുമാനം നൽകുക

    ഇവയെല്ലാം പൂരിപ്പിച്ച് കഴിയുമ്പോൾ നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിന്റെ വലതുവശത്ത് നിങ്ങളുടെ പ്രതിമാസ പെൻഷൻ, ആന്വിറ്റി തുക, മൊത്തത്തിലുള്ള മൂല്യം എന്നിവ കാണാൻ കഴിയും.

    NPSൽ നിന്ന് എങ്ങനെ 50,000 രൂപ പെൻഷൻ നേടാം?

    നിങ്ങൾ 25-ാം വയസ്സിൽ NPSൽ ചേരുകയും പ്രതിമാസം 6,500 രൂപ സംഭാവന നൽകുകയും ചെയ്താൽ. വിരമിക്കുന്നതുവരെ മൊത്തം സംഭാവന 27.30 ലക്ഷം രൂപയായിരിക്കും. പ്രതിവർഷം പ്രതീക്ഷിക്കുന്ന 10 ശതമാനം റിട്ടേൺ കണക്കിലെടുക്കുമ്പോൾ മൊത്തം നിക്ഷേപം 2.46 കോടി രൂപയാകും. എൻപിഎസ് നിക്ഷേപത്തിന്റെ 40 ശതമാനം ആന്വിറ്റിയായി മാറ്റുകയാണെങ്കിൽ, മൂല്യം 99.53 ലക്ഷം രൂപയാകും. ആന്വിറ്റി നിരക്കിന്റെ 10 ശതമാനം കണക്കാക്കിയാൽ പ്രതിമാസ പെൻഷൻ 49,768 രൂപയായിരിക്കും. എൻപിഎസ് വരിക്കാരന് ഏകദേശം 1.50 കോടി രൂപ ലംപ് സം ആയും ലഭിക്കും.

    നാഷണൽ പെൻഷൻ സ്കീമിന്റെ പ്രയോജനങ്ങൾ
    ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ പെൻഷൻ പദ്ധതിയായാണ് എൻപിഎസ് കണക്കാക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ചാർജുകളും ഫണ്ട് മാനേജ്മെന്റ് ഫീസുകളും എൻപിഎസിന് വളരെ കുറവാണ്.
    ഇന്ത്യയിലുടനീളമുള്ള എല്ലാ ഹെഡ് പോസ്റ്റ് ഓഫീസുകളിലൂടെയും അക്കൗണ്ട് തുറന്ന് ഒരു പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (PRAN) നേടാം.

    അപേക്ഷകന് രാജ്യത്ത് എവിടെ നിന്നും ഒരു അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കും. താമസ സ്ഥലം, ജോലി എന്നിവ മാറിയാലും eNPS വഴി നിക്ഷേപം നടത്താം.
    Published by:user_57
    First published: