• HOME
  • »
  • NEWS
  • »
  • money
  • »
  • ITR Refund | ആദായ നികുതി റീഫണ്ട് ഇതുവരെ ലഭിച്ചില്ലേ? സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ?

ITR Refund | ആദായ നികുതി റീഫണ്ട് ഇതുവരെ ലഭിച്ചില്ലേ? സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ?

ഒരു വ്യക്തി അവരുടെ പേരിൽ അടയ്‌ക്കുന്ന നികുതി തുക, ഈടാക്കാവുന്ന തുകയേക്കാൾ കൂടുതലാണെങ്കിൽ നികുതി റീഫണ്ട് അനുവദിക്കാവുന്നതാണ്.

  • Last Updated :
  • Share this:
    ആദായനികുതി (Income Tax) അടയ്ക്കുമ്പോൾ നികുതിദായക‍ർക്ക് പലപ്പോഴും അധികതുക അടക്കേണ്ടതായി വരാറുണ്ട്. ആദായവകുപ്പ് നിയമപ്രകാരം കണക്കുകൾ തെറ്റിപ്പോയി കൂടുതൽ തുക അടക്കുന്നവരുണ്ടാവും. തൊഴിലുടമകൾ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കൂടുതൽ തുക നികുതിയായി പിടിക്കാറുണ്ടാവാം. ഇങ്ങനെ പല സാഹചര്യങ്ങളിൽ അടയ്ക്കേണ്ടതിൽ കൂടുതൽ ആദായനികുതി അടയ്ക്കേണ്ടി വന്നാലും നിങ്ങളുടെ ആദായനികുതി റിട്ടേൺ (Income Tax Return - ITR) ഫയൽ ചെയ്യുമ്പോൾ നിങ്ങൾക്ക് റീഫണ്ടുകളും ഇളവുകളും ക്ലെയിം ചെയ്യാൻ സാധിക്കും.

    ആദായനികുതി നിയമം 1961ലെ 237 മുതൽ 245 വരെയുള്ള വകുപ്പുകൾ പ്രകാരം ഒരു വ്യക്തി അവരുടെ പേരിൽ അടയ്‌ക്കുന്ന നികുതി തുക, ഈടാക്കാവുന്ന തുകയേക്കാൾ കൂടുതലാണെങ്കിൽ നികുതി റീഫണ്ട് അനുവദിക്കാവുന്നതാണ്.

    ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ incometaxindiaefiling.gov.in വഴി ഓൺലൈനായി തന്നെ നിങ്ങൾക്ക് ആദായനികുതിയിൽ കൂടുതലായി അടച്ചതിൽ നിന്ന് എത്ര തുക തിരിച്ചുകിട്ടുമെന്ന് പരിശോധിക്കാൻ സാധിക്കും. നിങ്ങളുടെ ഐടിആർ ഫയലിംഗ് അനുസരിച്ച് റീഫണ്ടിന് അർഹതയുണ്ടെങ്കിൽ ഓൺലൈനായി അതിൻെറ സ്റ്റാറ്റസ് പരിശോധിക്കാം. താഴെ കൊടുത്തിരിക്കുന്ന് സ്റ്റെപ്പുകൾ ഫോളോ ചെയ്താൽ നിങ്ങൾക്ക് ഇത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.

    also read : ഇൻഷുറൻസ് പോളിസി മുടങ്ങിപ്പോയോ? വീണ്ടും തുടങ്ങാൻ അവസരവുമായി എൽഐസി

    സ്റ്റെപ്പ് 1: നിങ്ങളുടെ യൂസർ ഐഡിയും പാസ‍്‍വേ‍ർഡും ഉപയോഗിച്ച് incometaxindiaefiling.gov.in എന്ന ഔദ്യോഗിക പോർട്ടലിൽ നിങ്ങളുടെ ഐടിആ‍ർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

    സ്റ്റെപ്പ് 2: ലോഗിൻ ചെയ്തതിന് ശേഷം 'ആദായ നികുതി റിട്ടേൺസ്' ഓപ്ഷൻ തെരഞ്ഞെടുത്ത് 'വ്യൂ ഫയൽ റിട്ടേൺസ്' എന്നതിൽ ക്ലിക്ക് ചെയ്യുക.

    സ്റ്റെപ്പ് 3: നിങ്ങൾക്ക് തിരിച്ചുകിട്ടാനുള്ള തുക അറിയുന്നതിനും ഐടിആർ ഫയൽ ചെയ്തതിൻെറ വിശദാംശങ്ങൾ അറിയുന്നതിനുമായി ‘വ്യൂ ഡീറ്റെയിൽസ്’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

    see also : SBI സേവനങ്ങൾ വാതിൽക്കലെത്തും; ആർക്കെല്ലാം ലഭ്യമാകും? അപേക്ഷിക്കേണ്ടത് എങ്ങനെ?

    'പ്രോസസ്സ് ചെയ്തു' എന്നാണ് നിങ്ങളുടെ സ്റ്റാറ്റസ് എങ്കിൽ ഐടിആ‍ർ പൂർത്തിയായി എന്നാണ് അർഥം. 'സമ‍ർപ്പിച്ചിട്ടുണ്ട്, എന്നാൽ അത് ഇ-വെരിഫൈ ചെയ്തിട്ടില്ല' എന്നാണ് സ്റ്റാറ്റസ് എങ്കിൽ കൃത്യമായി ഒപ്പിട്ട ഐടിആർ-വി ഫോം ഇതുവരെ ഐടി ഡിപ്പാർട്ട്മെൻറിൻെറ കേന്ദ്രീകൃത പ്രോസസ്സിംഗ് സെന്ററിൽ എത്തിയിട്ടില്ല എന്നാണ് അർഥം. ഇ-വെരിഫിക്കേഷൻ പൂർത്തിയായി എന്ന് സ്റ്റാറ്റസിൽ പറയുന്നുണ്ടെങ്കിൽ നികുതിദായകൻ റിട്ടേൺ സമർപ്പിച്ചിട്ടുണ്ട്, എന്നാൽ ഐ-ടി ഉദ്യോഗസ്ഥർ ഇതുവരെ പ്രോസസ്സ് ചെയ്തിട്ടില്ല എന്നാണ് അർഥം.

    'ഡിഫെക്റ്റീവ്', 'എകസ‍്‍പെയേ‍ർഡ്' എന്നിങ്ങനെയുള്ള രണ്ട് സ്റ്റാറ്റസുകളും നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും. ഡിഫക്റ്റീവ് എന്നാൽ ഐടിആറിൽ തെറ്റുകളുണ്ട് എന്നാണർഥം. 'എകസ‍്‍പെയേ‍ർഡ്' എന്നതിനർത്ഥം 90 ദിവസത്തെ സാധുത കാലയളവിനുള്ളിൽ റീഫണ്ട് ക്ലെയിം ചെയ്തു എന്നാണ് അർഥം.

    ഓരോ സാമ്പത്തിക വർഷവും 25000 രൂപയ്ക്ക് മുകളിൽ ടിഡിഎസ് അല്ലെങ്കിൽ ടിസിഎസ് അടയ്ക്കുന്ന ആദായനികുതിദായകർ ഐടിആർ ഫയൽ ചെയ്യണമെന്ന് 2022 ഏപ്രിൽ 22-ലെ വിജ്ഞാപനത്തിൽ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി സാധാരണയായി ജൂലൈ 31 ആണ്.
    Published by:Amal Surendran
    First published: