• HOME
  • »
  • NEWS
  • »
  • money
  • »
  • Health Insurance | വാലന്റൈൻസ് ദിനത്തിൽ പങ്കാളിയ്ക്ക് സമ്മാനമായി ആരോഗ്യ ഇൻഷുറൻസ് നൽകാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Health Insurance | വാലന്റൈൻസ് ദിനത്തിൽ പങ്കാളിയ്ക്ക് സമ്മാനമായി ആരോഗ്യ ഇൻഷുറൻസ് നൽകാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മെഡിക്കൽ അത്യാഹിതങ്ങൾ ഏറെ നേരിടേണ്ടി വരുന്ന ഒരു മഹാമാരിയുടെ ലോകത്താണ് നാം ജീവിക്കുന്നത് എന്നതിനാൽ ഇത് വളരെ ഉപകാരപ്രദമായ ഒരു വാലന്റൈൻസ് സമ്മാനമായിരിക്കും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഈ വാലന്റൈൻസ് ദിനത്തിൽ (Valentine's Day) നിങ്ങളുടെ പങ്കാളിക്ക് ഒരു ആരോഗ്യ ഇൻഷുറൻസ് (Health Insurance) പോളിസി സമ്മാനമായി (Gift) നൽകാം. ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ നൽകേണ്ട ഈ സാഹചര്യത്തിൽ നിങ്ങളുടെ പങ്കാളിക്ക് ആവശ്യമായ സാമ്പത്തിക സുരക്ഷ ഉറപ്പു നൽകുന്ന ഒരു തീരുമാനമായിരിക്കും ഇത്. മെഡിക്കൽ അത്യാഹിതങ്ങൾ ഏറെ നേരിടേണ്ടി വരുന്ന ഒരു മഹാമാരിയുടെ ലോകത്താണ് നാം ജീവിക്കുന്നത് എന്നതിനാൽ ഇത് വളരെ ഉപകാരപ്രദമായ ഒരു വാലന്റൈൻസ് സമ്മാനമായിരിക്കും.

    ജീവിതശൈലിയിലെ മാറ്റങ്ങളും വായുവിന്റെ ഗുണനിലവാരം കുറയുന്നതുമുൾപ്പെടെ, ഓരോ ദിവസവും ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങളെ നേരിടേണ്ടി വരുന്ന ആധുനിക ജീവിതത്തിൽ ആരോഗ്യ ഇൻഷുറൻസ് ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ്. മതിയായ ഒരു മെഡിക്കൽ ഇൻഷുറൻസുണ്ടെങ്കിൽ രോഗനിർണയം, ചികിത്സ, ആരോഗ്യ സംരക്ഷണം എന്നിവ ഏറ്റവും താങ്ങാനാവുന്ന നിരക്കിൽ കൈകാര്യം ചെയ്യാൻ കഴിയും.

    ഈ വാലന്റൈൻസ് ദിനത്തിൽ നിങ്ങളുടെ പങ്കാളിയ്ക്കായി ഒരു ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

    മതിയായ കവറേജ് വാഗ്ദാനം ചെയ്യുന്ന പോളിസി തിരഞ്ഞെടുക്കുക
    നിങ്ങളുടെ പങ്കാളിയ്‌ക്കായി ഒരു ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, മതിയായ കവറേജ് നൽകുന്ന ഒരു ഇൻഷുറൻസ് ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഇന്നത്തെ കാലത്ത് ചികിത്സകൾ വളരെ ചെലവേറിയതാണ്. അതുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങൾ, സാമ്പത്തിക സ്ഥിതി, ബാധ്യതകൾ എന്നിവയെ അടിസ്ഥാനമാക്കി ആരോഗ്യ ഇൻഷുറൻസ് കവറേജ് തുക ശ്രദ്ധാപൂർവ്വം വിലയിരുത്തുക.

    ഓൺലൈനിൽ ലഭ്യമായ വിവിധ പ്രീമിയം ഓപ്ഷനുകൾ താരതമ്യം ചെയ്യുക

    സാധാരണയായി ഒരാൾ കുറഞ്ഞ പ്രീമിയം തുകയും കൂടുതൽ കവറേജുമുള്ള ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ആയിരിക്കും തിരഞ്ഞെടുക്കുക. ഹെൽത്ത് ഇൻഷുറൻസിനെ ആരോഗ്യ കാര്യങ്ങൾക്കായുള്ള ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കണം. ലോകം ഇന്ന് മഹാമാരിയ്ക്ക് മുമ്പിൽ കീഴങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ മികച്ച സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരും അവരവരുടെ സാമ്പത്തിക നില ശ്രദ്ധാപൂർവ്വം വിലയിരുത്തി, നല്ല കവറേജ് ലഭിക്കുന്നതും ആവശ്യങ്ങൾക്ക് അനുയോജ്യമായതുമായ താങ്ങാനാവുന്ന പ്രീമിയത്തിലുള്ള പ്ലാൻ തിരഞ്ഞെടുക്കണം.

    പണം നൽകേണ്ടാത്ത ആശുപത്രികൾ

    പല ഇൻഷുറൻസ് കമ്പനികൾക്കും പണരഹിതമായി ചികിത്സ വാഗ്ദാനം ചെയ്യുന്ന ആശുപത്രികളുടെ ഒരു ലിസ്റ്റ് (നെറ്റ്‌വർക്ക് ഹോസ്പിറ്റൽസ് എന്നും അറിയപ്പെടുന്നു) ഉണ്ടാകും. ഇത് മെഡിക്കൽ അത്യാഹിത സമയത്ത് പണരഹിത ചികിത്സയുടെ പ്രയോജനം നേടാൻ നിങ്ങളെ സഹായിക്കും. അതിനാൽ, ഇൻഷുറൻസ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇത്തരം ആശുപത്രികളുടെ ലിസ്റ്റ് പരിശോധിച്ചുറപ്പിക്കേണ്ടത് നിർണായകമാണ്. പുതിയ ഇൻഷുറൻസ് വാങ്ങുന്നവർക്കും നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ പുതുക്കാൻ ആഗ്രഹിക്കുന്നവർക്കും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഇൻഷുറൻസ് പോളിസി, കോവിഡ് -19 ചികിത്സ വാഗ്ദാനം ചെയ്യുന്നുണ്ടോയെന്നും അടുത്തുള്ള ആശുപത്രികളുമായി ടൈ-അപ്പുകൾ ഉള്ള ഇൻഷുറൻസ് പോളിസിയാണോ എന്നും വിലയിരുത്തുക. ഇത് അടിയന്തര സാഹചര്യത്തിൽ വലിയ സഹായകമാകും.

    കാത്തിരിപ്പ് കാലയളവ്

    നിങ്ങളുടെ ഇൻഷുറൻസ് ദാതാവിൽ നിന്ന് നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ ചില അല്ലെങ്കിൽ എല്ലാ ആനുകൂല്യങ്ങളും ക്ലെയിം ചെയ്യാൻ കഴിയാത്ത സമയമാണ് കാത്തിരിപ്പ് കാലയളവ്. അതായത്, ഒരു ക്ലെയിം ഫയൽ ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ഒരു നിശ്ചിത സമയം കാത്തിരിക്കണം. ഇത്തരത്തിലുള്ള നിങ്ങളുടെ ആവശ്യങ്ങളും മറ്റ് പ്ലാൻ ആനുകൂല്യങ്ങളും അടിസ്ഥാനമാക്കി മികച്ച ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കാം.

    ക്ലെയിം സെറ്റിൽമെന്റ്

    ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയയാണ് നിർണായകമായ മറ്റൊരു ഘടകം. ക്ലെയിം സെറ്റിൽമെന്റ് ചില സമയങ്ങളിൽ സങ്കീർണ്ണമോ സമയമെടുക്കുന്നതോ ആകാം. ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ എളുപ്പവും തടസ്സരഹിതവുമാണെന്ന് ഉറപ്പാക്കുന്നത് വളരെ പ്രധാനമാണ്.

    ഇൻഷ്വർ ചെയ്ത തുകയുടെ ഓട്ടോ-റിസ്റ്റോറേഷൻ
    പോളിസി വർഷത്തിൽ, അതായത് പോളിസി പുതുക്കൽ തീയതിക്ക് മുമ്പായി, ഇൻഷ്വർ ചെയ്ത അടിസ്ഥാന തുക തീർന്നതിന് ശേഷം, ചില ഇൻഷുറർമാർ നൽകുന്ന ആനുകൂല്യമാണ് ഓട്ടോ-റിസ്റ്റോറേഷൻ.

    മേൽ സൂചിപ്പിച്ച കാര്യങ്ങൾ അടിസ്ഥാനമാക്കി പോളിസികൾ വാങ്ങുന്നതിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ആവശ്യങ്ങൾ എന്താണന്ന് കൃത്യമായി തിരിച്ചറിയണം. അതിന് ഏറ്റവും അനുയോജ്യമായി പദ്ധതി വേണം തിരഞ്ഞെടുക്കുന്നത്. ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിരവധി രോഗങ്ങൾക്കുള്ള പരിരക്ഷ ഉൾപ്പെടുന്നതാണ്. അതിനാൽ വിവിധ പ്ലാനുകൾ എടുക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കും. മികച്ച നേട്ടം ലഭിക്കുന്നതിന്, പോളിസികളുടെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തി ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

    ആരോഗ്യമുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പ്ലാൻ (Basic Insurance plan) പോലുള്ള ആരോഗ്യ ഇൻഷൂറൻസ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നതാവും നല്ലത്. സ്വീകാര്യമായ ഒരു പരിരക്ഷ തുകയോടു കൂടിയ പ്ലാൻ തിരഞ്ഞെടുക്കണം. എന്നാൽ പ്രമേഹം പോലുള്ള അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവർ ഭാവിയിൽ പ്രമേഹത്തിന്റെ അവസ്ഥ മൂർച്ഛിക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ടു വരുന്ന ആശുപത്രി ചെലവുകൾ കൂടി വഹിക്കാൻ കഴിയുന്ന തരത്തിലുള്ള പോളിസി തിരഞ്ഞെടുക്കണം. എന്നാൽ, നിലവിൽ പ്രമേഹ രോഗം ഉള്ള വ്യക്തികൾക്ക് ആദ്യ ദിനം തൊട്ടുള്ള പരിരക്ഷയിലും മറ്റും ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. അതിനാൽ, പ്രമേഹം കണ്ടെത്തുകയാണെങ്കിൽ പ്രമേഹത്തിന് പ്രത്യേകമായുള്ള ഇൻഷൂറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ പ്രയോജനകരം. ഇതിൽ ആദ്യ ദിവസം മുതൽ പരിശോധനകൾക്കും രോഗനിർണ്ണയത്തിനും വേണ്ടിയുള്ള ചെലവുകൾ ഉൾപ്പെടും. നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, രോഗം മൂർച്ഛിക്കുന്നത് മൂലം സംഭവിക്കാവുന്ന സങ്കീർണതകളുടെ അപകടാവസ്ഥ കുറയ്ക്കുന്നതിന് എത്രയും നേരത്തെ അനുയോജ്യമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വാങ്ങുന്നതാണ് ഉചിതം.
    Published by:user_57
    First published: