ഡിജിറ്റൽ പേയ്മെന്റുകൾ (Digital Payments) നടത്തുന്നതിന്, ആദ്യം ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സേവിംഗ്സ് ബാങ്ക് (IPPB SB) അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് അക്കൗണ്ട് ഉടമകൾ അറിഞ്ഞിരിക്കണം. എന്നാൽ എങ്ങനെയാണ് ഒരു ഐപിപിബി എസ്ബി അക്കൗണ്ട് തുറക്കുക?
പൊതുജനങ്ങൾക്കും മുതിർന്ന പൗരന്മാർക്കും വ്യക്തിഗത സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നതിനായി തപാൽ വകുപ്പ് (Department of Post) നിരവധി പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾ (Post Office Savings Scheme) ആവിഷ്കരിച്ചിട്ടുണ്ട്. അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകിയോ അല്ലെങ്കിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (IPPB) ആപ്പ് ഉപയോഗിച്ച് ഡിജിറ്റലായോ പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾ തുറക്കാവുന്നതാണ്.
നിലവിൽ, ഒമ്പത് സജീവ സ്കീമുകൾ ഉണ്ട് - 5 വർഷത്തെ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് (RD), പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (MIS), പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് (SB), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (TD), 15 വർഷത്തെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് (PPF), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (NSC), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), സുകന്യ സമൃദ്ധി അക്കൗണ്ടുകൾ, കിസാൻ വികാസ് പത്ര (KVP) എന്നിവയാണ് അവ.
ആളുകൾക്ക് സ്വന്തം വീടുകളിൽ നിന്ന് ആക്സസ് ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടുകൾ ഐപിപിബിവാഗ്ദാനം ചെയ്യുന്നു. പ്രാരംഭ നിക്ഷേപം ആവശ്യമില്ല എന്നത് കൂടാതെ അക്കൗണ്ട് ഉടമകൾ പ്രതിമാസ ശരാശരി ബാലൻസ് കൈവശം വയ്ക്കേണ്ടതുമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു അക്കൗണ്ട് തുറക്കുന്നതിന് വ്യക്തികൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. അക്കൗണ്ട് പ്രവർത്തനക്ഷമമായി നിലനിർത്തുന്നതിന് KYC പ്രക്രിയകൾ 12 മാസത്തിനുള്ളിൽ പൂർത്തിയാക്കണം. അക്കൗണ്ടിൽ പരമാവധി വാർഷിക ക്യുമുലേറ്റീവ് ഡെപ്പോസിറ്റ് 2 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
കെവൈസി മാനദണ്ഡം പൂർത്തിയാകുമ്പോൾ, ഒരു ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് ഒരു റെഗുലർ സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റാം, കൂടാതെ ഒരു ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടിനെ ഒരു പിഒഎസ്എയുമായി (പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്) ലിങ്ക് ചെയ്യാം.
IPPB ആപ്പ് വഴി ഓൺലൈനായി എങ്ങനെ PPF അക്കൗണ്ടിൽ പണം നിക്ഷേപിക്കാം?ഘട്ടം 1: IPPB മൊബൈൽ ബാങ്കിംഗ് ആപ്പ് തുറക്കുക
ഘട്ടം 2: 4 അക്ക MPIN ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
ഘട്ടം 3: 'DOP സേവനങ്ങൾ' ക്ലിക്ക് ചെയ്ത് 'പബ്ലിക് പ്രൊവിഡന്റ് ഫണ്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 4: ഇപ്പോൾ PPF അക്കൗണ്ട് നമ്പറും DoP കസ്റ്റമർ ഐഡിയും നൽകുക
ഘട്ടം 5: 'continue' ക്ലിക്ക് ചെയ്യുക
ഘട്ടം 6: ഡെപ്പോസിറ്റ് തുക നൽകി ‘പേ’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
ഘട്ടം 7: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ SMS വഴി ലഭിച്ച OTP നൽകുക.
ഘട്ടം 8: ശേഷം നിങ്ങൾക്ക് നിങ്ങളുടെ ഡിവൈസ് സ്ക്രീനിൽ പേയ്മെന്റ് വിജയകരമായതായുള്ളസന്ദേശവും മൊബൈൽ നമ്പറിൽ അക്കൗണ്ട് വിശദാംശങ്ങളും ലഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.