നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • എസ്ബിഐ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഓൺലൈനായി തുറക്കുന്നത് എങ്ങനെ? നടപടിക്രമങ്ങൾ അറിയാം

    എസ്ബിഐ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഓൺലൈനായി തുറക്കുന്നത് എങ്ങനെ? നടപടിക്രമങ്ങൾ അറിയാം

    ഓൺലൈനിൽ ഒരു എസ്ബിഐ സേവിംഗ്സ് അക്കൗണ്ട് എങ്ങനെ തുറക്കാം? അറിയേണ്ടതെല്ലാം

    SBI

    SBI

    • Share this:
      ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank Of India). ബാങ്കിംഗ് മേഖലയിലെ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നാണ് എസ്ബിഐ (SBI). 9000ലധികം ശാഖകളുള്ള എസ്ബിഐയ്ക്ക് വളരെ വലിയ ഉപഭോക്തൃ അടിത്തറയാണുള്ളത്.

      എസ്‌ബി‌ഐയിൽ ഒരു 'സേവിംഗ്സ് അക്കൗണ്ട്' തുറക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് എളുപ്പത്തിൽ തന്നെ ഇതിനായുള്ള നടപടിക്രമങ്ങൾ പൂ‍‍ർത്തിയാക്കാവുന്നതാണ്. മുഴുവൻ നടപടിക്രമങ്ങളും ഓൺലൈനായി പൂ‌‍‍ർത്തീകരിക്കാനാകുമെങ്കിലും കെ‌വൈ‌സി (KYC) സ്ഥിരീകരണത്തിനായി ഒരു തവണ ബാങ്കിൽ പോകേണ്ടതുണ്ട്. അത് എസ്‌ബി‌ഐ നിങ്ങളെ അറിയിക്കും.

      നിങ്ങളുടെ സമയം ലാഭിക്കുന്നതിനും കോവിഡ് കാലത്ത് ബാങ്കിലേയ്ക്കുള്ള അനാവശ്യമായ ഒന്നിലധികം സന്ദർശനങ്ങൾ ഒഴിവാക്കുന്നതിനും ഓൺലൈൻ ആപ്ലിക്കേഷനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

      ഓൺലൈനിൽ ഒരു എസ്ബിഐ സേവിംഗ്സ് അക്കൗണ്ട് എങ്ങനെ തുറക്കാം?

      ഓൺ‌ലൈനായി എസ്ബിഐയിൽ ഒരു സേവിംഗ് അക്കൗണ്ട് തുറക്കുന്നത് എളുപ്പത്തിലുള്ള ഒരു പ്രക്രിയയാണ്. കൂടാതെ ഒറ്റത്തവണ മാത്രം കെ‌വൈ‌സി നടപടിക്രമങ്ങൾ പൂ‌‍‍ർത്തിയാക്കാൻ ആവശ്യമായ രേഖകളുമായി ബാങ്കിൽ എത്തിയാൽ മതി. ഓൺലൈനിൽ ഒരു എസ്‌ബി‌ഐ സേവിംഗ് അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പരിശോധിക്കാം.

      സ്റ്റെപ് 1: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
      സ്റ്റെപ് 2: ഹോം പേജിലെ 'Accounts' ടാബിന് കീഴിലുള്ള 'Saving Option Account' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
      സ്റ്റെപ് 3: തുട‍ർന്ന് Apply Now ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
      സ്റ്റെപ് 4: ഓപ്ഷൻ തിരഞ്ഞെടുക്കേണ്ട ഒരു പുതിയ പേജിലേക്ക് നിങ്ങളെ റീഡയറക്‌ടു ചെയ്യും. അവിടെ Apply Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
      സ്റ്റെപ് 5: നിങ്ങളുടെ മൊബൈൽ നമ്പർ നൽകി OTP സൃഷ്ടിക്കുക
      സ്റ്റെപ് 6: OTP നൽകി submit ബട്ടണിൽ ക്ലിക്കുചെയ്യുക, അതിനുശേഷം നിങ്ങൾ അടുത്ത പേജിലേക്ക് നീങ്ങും, അവിടെ പാൻ വിശദാംശങ്ങളും മറ്റും പൂരിപ്പിക്കേണ്ടതുണ്ട്.
      സ്റ്റെപ് 7: അപേക്ഷാ ഫോം സമർപ്പിക്കുന്നതിന് മുമ്പ് നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി, ചോദിച്ചിട്ടുള്ള മറ്റ് വിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.
      സ്റ്റെപ് 8: വിശദാംശങ്ങൾ സമർപ്പിച്ചു കഴിഞ്ഞാൽ, KYC പ്രക്രിയ പൂർത്തിയാക്കാൻ ബാങ്ക് ഒരു ബ്രാഞ്ച് സന്ദർശിക്കാൻ അപേക്ഷകനെ അറിയിക്കും.
      സ്റ്റെപ് 9: ബാങ്ക് വേരിഫിക്കേഷൻ പ്രക്രിയ ആരംഭിക്കും.
      സ്റ്റെപ് 10: പരിശോധനകൾക്ക് ശേഷം, നിങ്ങളുടെ പുതിയ സേവിംഗ് അക്കൗണ്ട് 3-5 ദിവസത്തിനുള്ളിൽ ആക്ടീവാകും.



      എസ്ബിഐ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള യോഗ്യത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സേവിംഗ് അക്കൗണ്ട് തുറക്കുന്നതിന്, ബാങ്ക് നിശ്ചയിച്ചിട്ടുള്ള ചില യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

      അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം.

      സേവിംഗ് അക്കൗണ്ടിനായി അപേക്ഷിക്കുമ്പോൾ വ്യക്തിക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.

      അപേക്ഷകൻ പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ, മാതാപിതാക്കൾക്ക് അല്ലെങ്കിൽ രക്ഷിതാക്കൾക്ക് അവരുടെ പേരിൽ അക്കൗണ്ട് തുറക്കാൻ കഴിയും.

      അപേക്ഷകർ സർക്കാർ നൽകുന്ന സാധുവായ തിരിച്ചറിയൽ രേഖകളും വിലാസ രേഖകളും ഹാജരാക്കണം.
      Published by:user_57
      First published:
      )}