HOME /NEWS /Money / MSME സംരംഭങ്ങൾ ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ? നേട്ടങ്ങൾ എന്തെല്ലാം?

MSME സംരംഭങ്ങൾ ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ? നേട്ടങ്ങൾ എന്തെല്ലാം?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ജിഎസ്ടിയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യാത്ത അനൗപചാരിക മൈക്രോ യൂണിറ്റുകളെ ഡിജിറ്റൽ, പേപ്പർ രഹിത മാർഗ്ഗങ്ങളിലൂടെ ‘സഹായിക്കുന്നതിന്’ ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോം സഹായിക്കുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    രാജ്യത്തെ തെരുവ് കച്ചവടക്കാർ അടക്കമുള്ള മൈക്രോ – അൾട്രാ മൈക്രോ വ്യാപാരികളുടെ രജിട്രേഷൻ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോം. ഇത്തരം സംരംഭങ്ങൾക്ക് ഉദ്യം പോർട്ടലിൽ രജിസ്‌ട്രേഷനുള്ള രേഖകൾ ലഭ്യമാക്കാൻ കഴിയുമായിരുന്നില്ല. വ്യാപാരത്തിൽ ഡിജിറ്റലൈസേഷൻ നടപ്പാകുന്നതോടെ ഈ സംരംഭങ്ങളെ മുഴുവൻ ഡിജിറ്റൽ ചാനലുകളിലൂടെ ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേക്ക് കൊണ്ടുവരിക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. യുഎപി പോർട്ടലിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ജിഎസ്ടിയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യാത്ത അനൗപചാരിക മൈക്രോ യൂണിറ്റുകളെ ഡിജിറ്റൽ, പേപ്പർ രഹിത മാർഗ്ഗങ്ങളിലൂടെ ‘സഹായിക്കുന്നതിന്’ ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോം സഹായിക്കുന്നു.

    ഇത്തരം സംരഭങ്ങളുടെ അനൗപചാരിക സ്വഭാവം കണക്കിലെടുത്ത് അവയുടെ രജിസ്ട്രേഷന് ഒരു സഹായരീതിയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (എൻ‌ബി‌എഫ്‌സി), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ (എം‌എഫ്‌ഐ‌എസ്), ചെറുകിട ധനകാര്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ഷെഡ്യൂൾഡ് കോ-ഓപ്പറേറ്റീവ് ബാങ്കുകൾ തുടങ്ങിയ രജിസ്‌ട്രേഷൻ നടത്താൻ നിയോഗിച്ചിട്ടുള്ള ഏജൻസികളുടെ (ഡി‌എ) സഹായത്തോടെ രജിസ്‌ട്രേഷൻ നടത്തും. ഇത്തരം മൈക്രോ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തവ അല്ലെങ്കിലും അവയ്ക്ക് മികച്ച ബാങ്കിംഗ് ഹിസ്റ്ററി ഉണ്ടാകും. അവരുടെ വരുമാനവും നേരത്തെയുള്ള വായ്പകളുടെ തിരിച്ചടവ് ശേഷിയും മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. ഇത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാകാനുള്ള തടസ്സം ഇല്ലാതാക്കാൻ ഈ രജിസ്‌ട്രേഷൻ കൊണ്ട് കഴിയുമെന്നാണ് കണക്ക്കൂട്ടുന്നത്.

    DAകളിൽ നിന്ന് ഈ സംരംഭങ്ങളുടെ പ്രസക്തമായ ഡാറ്റ ശേഖരിക്കുന്നതിനും ഉദ്യം പോർട്ടലിൽ ഈ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിനായി ആ ഡാറ്റ ഉപയോഗിക്കുന്നതിനും MSME മന്ത്രാലയം യുഎപി പോർട്ടലിലെ വിശദാംശങ്ങൾ പ്രകാരം SIDBIയെ അംഗീകരിച്ചിട്ടുണ്ട്. ഈ ‘അസിസ്റ്റ്’ അഥവാ സഹായപ്രക്രിയയിലൂടെ രജിസ്റ്റർ ചെയ്ത സംരംഭങ്ങൾക്ക് ഉദ്യം രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ Udyam-I എന്ന് വിളിക്കപ്പെടുന്ന ഒരു എക്സ്ക്ലൂസീവ് URN ഉണ്ടായിരിക്കും കൂടാതെ ഉദ്യം അസിസ്റ്റ് സർട്ടിഫിക്കറ്റും (UAC) ലഭിക്കും.

    ഡിഎകൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം

    യുഎപിക്ക് തങ്ങളുടെ നോഡൽ ഓഫീസറെ നിയമിക്കുന്ന ഒരു ഓതറൈസേഷൻ ലെറ്ററിനൊപ്പം ആവശ്യമായ വിവരങ്ങൾ സഹിതം ഡിഎകൾക്ക് യുഎപിയിൽ രജിസ്റ്റർ ചെയ്യാം. NBFC-കളും NBFC-MFI-കളും അവരുടെ RBI രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നൽകണം. അതേസമയം എൻബിഎഫ്‌സികളല്ലാത്ത എംഎഫ്‌ഐകൾ അവരുടെ സെൽഫ് റെഗുലേറ്ററി ഓർഗനൈസേഷനിൽ (എസ്‌ആർഒ) ഓതറൈസേഷൻ ലെറ്റർ കൊടുക്കണം. അതിനുശേഷം SIDBI DAയുടെ രജിസ്ട്രേഷന് അംഗീകരിക്കുകയും യുഎപി പോർട്ടലിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് യുഎപിയിൽ അതിന്റെ ലോഗിൻ വിവരങ്ങൾ നൽകുകയും ചെയ്യും.

    ഡിഎകൾക്ക് എന്റർപ്രൈസസുകളെ എങ്ങനെ രജിസ്റ്റർ ചെയ്യാം?

    DA-യുടെ അംഗീകൃത ഉദ്യോഗസ്ഥന് SFTP (secure file transfer protocol), Smart EXCELS മുതലായ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് എന്റർപ്രൈസസിന്റെ ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതിനായി യുഎപി പോർട്ടലിലെ ഒരു ഇന്റർഫേസ്ഉപയോഗിക്കാൻ സാധിക്കും. അതിനകത്ത് എന്റർപ്രൈസുകൾക്ക് രജിസ്ട്രേഷന് വേണ്ടി പ്രത്യേകിച്ച് ഒരു രേഖയും നൽകേണ്ടതില്ല. MISനായുള്ള (മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം) ഒരു ഡാഷ്‌ബോർഡിലേക്കോ രജിസ്റ്റർ ചെയ്‌ത എന്റർപ്രൈസിന്റെ രജിസ്‌ട്രേഷൻ നില നിരീക്ഷിക്കുന്നതിനുള്ള റിപ്പോർട്ടുകളിലേക്കോ DAകൾക്ക് പ്രവേശനം ലഭിക്കും. തുടർന്ന് രജിസ്‌ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റും DAക്കും യുഎപിയിൽ നിന്ന് സംരംഭകനും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

    ചുരുക്കത്തിൽ യുഎപി ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. ഉദ്യം രജിസ്ട്രേഷൻ, മൈക്രോ എന്റർപ്രൈസസിന്റെ കേന്ദ്ര ഡിജിറ്റൽ ഐഡന്റിറ്റിയായി പ്രവർത്തിക്കുകയും MSMEമേഖലയെ ഔദ്യോഗികമാക്കാനുള്ള സർക്കാരിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയും ചെയ്യും.

    First published:

    Tags: MSME, MSMEs, Small Industry