• HOME
  • »
  • NEWS
  • »
  • money
  • »
  • PF Update | ജോലി മാറുന്നുണ്ടോ? ഓൺലൈനായി നിങ്ങളുടെ PF ബാലന്‍സ് പുതിയ തൊഴിലുടമയുടെ കീഴിലേക്ക് എങ്ങനെ മാറ്റാം?

PF Update | ജോലി മാറുന്നുണ്ടോ? ഓൺലൈനായി നിങ്ങളുടെ PF ബാലന്‍സ് പുതിയ തൊഴിലുടമയുടെ കീഴിലേക്ക് എങ്ങനെ മാറ്റാം?

ഈ കാര്യങ്ങള്‍ എല്ലാം വീട്ടില്‍ ഇരുന്നു തന്നെ നമുക്ക് ചെയ്യാന്‍ കഴിയും. ഇതിനായി ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാണ്.

  • Share this:
ജോലി മാറാന്‍ ആലോചിക്കുന്ന ഒരു ജീവനക്കാരന് (Employee) നിരവധി നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ബാലന്‍സുമായി (PF Account Balance) ബന്ധപ്പെട്ട ജോലികളാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്ന്. തൊഴില്‍ മാറുമ്പോള്‍ നിങ്ങളുടെ പിഎഫ് അക്കൗണ്ട് മുന്‍ തൊഴിലുടമയില്‍ (Employer) നിന്ന് നിലവിലെ തൊഴിലുടമയുടെ കീഴിലേക്ക് മാറ്റേണ്ടതുണ്ട്. ഈ നടപടിക്രമം പലപ്പോഴും ജീവനക്കാരില്‍ ചെറിയ ആശങ്ക സൃഷ്ടിക്കാറുണ്ട്.

ജോലി മാറുന്നതിനാല്‍ പിഎഫ് തുക സംബന്ധിച്ച ഇടപാടുകള്‍ക്കായി അടുത്തുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO - Employees Provident Fund Organisation) ഓഫീസ് സന്ദര്‍ശിക്കേണ്ടി വരുമെന്നും അവിടെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ക്കായി ഒരുപാട് സമയം ചെലവഴിക്കേണ്ടി വരുമെന്നുമൊക്കെയാണ് പല ജീവനക്കാരുടെയും ധാരണ. എന്നാല്‍ വസ്തുത അങ്ങനെയല്ല, ഈ കാര്യങ്ങള്‍ എല്ലാം വീട്ടില്‍ ഇരുന്നു തന്നെ നമുക്ക് ചെയ്യാന്‍ കഴിയും. ഇതിനായി ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാണ്.

പിഎഫ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ സൗകര്യം സര്‍ക്കാര്‍ പിന്തുണയുള്ള റിട്ടയര്‍മെന്റ് ബോഡിയാണ് നല്‍കുന്നത്. യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ അഥവാ യുഎഎന്‍ (UAN - Universal Account Number) ആരംഭിച്ചത് മുതല്‍ പിഎഫ് ബാലന്‍സ് ഓണ്‍ലൈനായി കൈമാറുന്ന പ്രക്രിയ എളുപ്പമായി മാറി. പണം വ്യത്യസ്ത അക്കൗണ്ടുകളിലാണെങ്കിലും അവയെല്ലാം യുഎഎന്‍ ഉപയോഗിച്ച് ഒരിടത്ത് തന്നെ നിലനിര്‍ത്താന്‍ കഴിയും. അതിനാല്‍, നിങ്ങളുടെ നിലവിലെ തൊഴിലുടമകളുമായി യുഎഎന്‍ പങ്കുവെയ്ക്കേണ്ടത് പ്രധാനമാണ്. അതിലൂടെ നിങ്ങളുടെ പിഎഫ് ഫണ്ടുകള്‍ അവിടേക്ക് മാറ്റാനാകും.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, 2020ല്‍ ഇപിഎഫ്ഒ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ജീവനക്കാരുടെ പിഎഫ് ബാലന്‍സ് ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ആറ് എളുപ്പവഴികള്‍ നിര്‍ദ്ദേശിച്ചിരുന്നു.

എങ്ങനെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യാം?

ഘട്ടം 1: ജീവനക്കാരന്‍ ഇപിഎഫ്ഒയുടെ യൂണിഫൈഡ് പോര്‍ട്ടലിലേക്ക് (മെമ്പര്‍ ഇന്റര്‍ഫേസ്) ലോഗിന്‍ ചെയ്യേണ്ടതുണ്ട്. അതിനായി https://unifiedportal-mem.epfindia.gov.in/memberinterface/ എന്ന ലിങ്കില്‍ കയറി യുഎഎന്‍ നമ്പറും പാസ്വേര്‍ഡും ഉള്‍പ്പെടെയുള്ള ക്രെഡന്‍ഷ്യലുകള്‍ നല്‍കുക.

ഘട്ടം 2: ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് (Online Services) കീഴില്‍ ലഭ്യമാകുന്ന 'One Member - One EPF Account (Transfer Request)' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നിങ്ങള്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് കീഴിലുള്ള പിഎഫ് അക്കൗണ്ടും വ്യക്തിഗത വിവരങ്ങളും പരിശോധിച്ചുറപ്പിക്കുക.

ഘട്ടം 4: മുമ്പത്തെ ജോലിയുടെ പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ നിങ്ങള്‍ ചുവടെയുള്ള 'വിശദാംശങ്ങള്‍ അറിയുക' (Get details') എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 5: ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കി ക്ലെയിം ഫോം സാക്ഷ്യപ്പെടുത്തുന്നതിന്, നിങ്ങളുടെ മുന്‍ തൊഴില്‍ദാതാവിനെയോ നിലവിലെ തൊഴിലുടമയെയോ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. അതില്‍ നിങ്ങള്‍ക്ക് തൊഴിലുടമകളില്‍ ഒരാളെ തിരഞ്ഞെടുത്ത് മെമ്പര്‍ ഐഡി/യുഎഎന്‍ നല്‍കുക.

SBI IMPS ഇടപാടുകളുടെ പരിധി ഉയർത്തി; ഇനി 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് സേവന നിരക്ക് ഈടാക്കില്ല; വിശദാംശങ്ങൾ

ഘട്ടം 6: യുഎഎന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കുന്നതിന് നിങ്ങള്‍ അടുത്തതായി 'ഒടിപി നേടുക' (Get OTP) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ഒടിപി നല്‍കി സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

Bank Holidays | ജനുവരി രണ്ടാം പകുതിയിൽ ഏഴ് ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല; അവധി ദിനങ്ങൾ അറിയാം

മുകളില്‍ സൂചിപ്പിച്ച പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, ഏകീകൃത പോര്‍ട്ടലിലെ തൊഴില്‍ ദാതാവിന്റെ ഇന്റര്‍ഫേസ് മുഖേന തൊഴിലുടമ നിങ്ങളുടെ ഇപിഎഫ് ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥന ഡിജിറ്റലായി അംഗീകരിക്കും. നിങ്ങള്‍ ഫോം 13 പൂരിപ്പിച്ച് പിഡിഎഫ് ഫോര്‍മാറ്റിലുള്ള ട്രാന്‍സ്ഫര്‍ ക്ലെയിം ഡൗണ്‍ലോഡ് ചെയ്യുകയും ഓണ്‍ലൈന്‍ പിഎഫ് ട്രാന്‍സ്ഫര്‍ ക്ലെയിം ഫോമിന്റെ നേരിട്ട് ഒപ്പിട്ട പകര്‍പ്പ് തിരഞ്ഞെടുത്ത തൊഴിലുടമയ്ക്ക് സമര്‍പ്പിക്കുകയും വേണം. ഈ പ്രക്രിയയ്ക്ക് ശേഷം പഴയതുപോലെ നിങ്ങള്‍ക്ക് നിങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത് തുടരാന്‍ സാധിക്കും.
Published by:Jayashankar Av
First published: