നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ KYC വെരിഫൈ ചെയ്യുന്നതെങ്ങനെ? 

  ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ KYC വെരിഫൈ ചെയ്യുന്നതെങ്ങനെ? 

  മാത്രമല്ല മറ്റെല്ലായിടത്തും ഉള്ള പോലെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലും KYC വെരിഫിക്കേഷന്‍ പ്രക്രിയ വളരെ ലളിതമാണ്.

  • Share this:
   ക്രിപ്റ്റോ അസറ്റുകള്‍ക്ക് ലോകമെമ്പാടും സ്വീകാര്യത ലഭിക്കുമ്പോള്‍ ബിറ്റ്കോയിന്‍, ഈതര്‍ എന്നീ കോയിനുകള്‍ എക്കാലത്തെയും ഉയര്‍ന്ന മൂല്യത്തില്‍ എത്തിനില്‍ക്കുകയാണ്, അതിനാല്‍ ആവേശകരമായ ക്രിപ്റ്റോ ലോകത്തേക്ക് ചുവട് വെയ്ക്കാന്‍ ഇതിലും മികച്ച ഒരു സമയമില്ല. എന്നാല്‍ ട്രേഡിംഗിലൂടെ ക്രിപ്‌റ്റോ ഉപയോക്താവാകുന്നതിന് മുമ്പ് നോ യുവര്‍ കസ്റ്റമര്‍ (KYC) പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

   സത്യസന്ധരായ നിക്ഷേപകരുടെ ഫണ്ടുകള്‍ക്ക് സംരക്ഷക്കണമുണ്ടെന്ന് ഉറപ്പാക്കാന്‍ ZebPay പോലുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ തുടക്കം മുതല്‍ കൃത്യമായ KYC രീതി പിന്തുടരുന്നു. മാത്രമല്ല മറ്റെല്ലായിടത്തും ഉള്ള പോലെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലും KYC വെരിഫിക്കേഷന്‍ പ്രക്രിയ വളരെ ലളിതമാണ്.

   ഒരു ക്രിപ്റ്റോ എക്സ്ചേഞ്ചില്‍ KYC പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒട്ടുമിക്ക എക്‌സ്‌ചേഞ്ചുകളിലും KYC പ്രക്രിയകള്‍ ഒരുപോലെ ആയതിനാല്‍ ഈ ലേഖനത്തില്‍ ZebPay ആണ് ഉദാഹരണമായി എടുക്കുന്നത്.

   ഘട്ടം 1 നിങ്ങളുടെ ഡോക്യുമെന്റുകള്‍ തയ്യാറാക്കി വെയ്ക്കുക

   ഒരു ക്രിപ്റ്റോ എക്സ്ചേഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ KYC വെരിഫിക്കേഷനായി താഴെ സൂചിപ്പിക്കുന്ന ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്:

   1 - പാന്‍ കാര്‍ഡ്
   2- അഡ്രസ് പ്രൂഫ്
   നിങ്ങളുടെ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്, കഴിഞ്ഞ മൂന്ന് മാസത്തെ ഏതെങ്കിലും യൂട്ടിലിറ്റി ബില്ല് എന്നീ ഡോക്യുമെന്റുകളില്‍ ഏതെങ്കിലുമാണ് അഡ്രസ് പ്രൂഫായി സാധാരണ ഉപയോഗിക്കുന്നത്. നിങ്ങളുടെ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിന് ദലയജമ്യ പോലുള്ള കൂടുതല്‍ ശക്തമായ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ ചെക്ക് അല്ലെങ്കില്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുന്നു.

   ഘട്ടം 2 സ്വീകരിക്കേണ്ട നടപടികള്‍

   നിങ്ങളുടെ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞാല്‍, ഈ ഘട്ടങ്ങള്‍ പിന്തുടരുക.

   1 - നിങ്ങളുടെ ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ ക്രമീകരണ പേജിലേക്ക് പോയി വെരിഫൈ ഐഡന്റിറ്റി അല്ലെങ്കില്‍ കംപ്ലീറ്റ് KYC ടാബ് തിരഞ്ഞെടുക്കുക
   2 - പ്രക്രിയകള്‍ ആരംഭിക്കുന്നതിന് അവിടെ നിങ്ങളുടെ ഐഡി പ്രൂഫ് അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ നിങ്ങളുടെ ഫോണ്‍ ഗാലറിയില്‍ ഉള്ള നിങ്ങളുടെ പാന്‍ കാര്‍ഡ് അല്ലെങ്കില്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ പാന്‍ കാര്‍ഡിന്റെ ചിത്രം പകര്‍ത്തി അപ്ലോഡ് ചെയ്യാവുന്നതാണ്.
   3 - ഇതിന് ശേഷം അഡ്രസ് പ്രൂഫ് അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിനായി നിങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പോകുന്ന ഐഡന്റിഫിക്കേഷന്‍ ഏത് തരമാണെന്ന് തിരഞ്ഞെടുക്കുക, അത് നിങ്ങളുടെ ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട് അല്ലെങ്കില്‍ യൂട്ടിലിറ്റി ബില്‍ ആകാം.
   4 - ആവശ്യപ്പെടുന്ന എല്ലാ ചിത്രങ്ങളും ഡോക്യുമെന്റ് തരം അനുസരിച്ചാണ് അപ്ലോഡ് ചെയ്യുന്നത് എന്ന് ഉറപ്പാക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയാണെങ്കില്‍ കാര്‍ഡിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
   5 - KYC വിശദാംശങ്ങള്‍ പൂരിപ്പിക്കുന്നതാണ് ഈ പ്രക്രിയയുടെ ഒരു ഭാഗം. അടുത്ത ഘട്ടത്തില്‍ ബാങ്ക് വിശദാംശങ്ങള്‍ ചേര്‍ക്കുന്നതും വെരിഫൈ ചെയ്യുന്നതും ഉള്‍പ്പെടുന്നു. എക്സ്ചേഞ്ചിന്റെ ക്രമീകരണ പേജില്‍ നിന്ന് ബാങ്കിംഗ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ബാങ്ക് വിശദാംശങ്ങള്‍ ചേര്‍ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
   6 - വിശദാംശങ്ങള്‍ നല്‍കുന്നതിനൊപ്പം നിങ്ങളുടെ ബാങ്ക് ചെക്ക് അല്ലെങ്കില്‍ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ഫോട്ടോയും ചേര്‍ക്കേണ്ടി വന്നേക്കാം. മുകളില്‍ വിശദീകരിച്ചിരിക്കുന്നത് പോലെ നിങ്ങളുടെ പാന്‍ കാര്‍ഡ് ചേര്‍ക്കുന്ന അതേ രീതി ഈ ഘട്ടത്തിലും പിന്തുടരുക. നിങ്ങളുടെ പേര്, അക്കൗണ്ട് നമ്പര്‍, കഎടഇ കോഡ് എന്നിവ വ്യക്തമായി കാണാനാകുന്നുണ്ടെന്ന് ഉറപ്പാക്കുക.
   അത്രയേയുള്ളൂ. ക്രിപ്റ്റോകറന്‍സിയുടെ ആവേശകരമായ ലോകത്തേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങളുടെ KYC, ബാങ്ക് വിശദാംശങ്ങള്‍ എന്നിവ ക്രിപ്റ്റോ എക്സ്ചേഞ്ച് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുക.

   ഘട്ടം 3 KYCയുടെ ആവശ്യകത എന്താണ്

   ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ പോലുള്ള ക്രിപ്റ്റോകറന്‍സിയുമായി ബന്ധമില്ലാത്ത മേഖലകളിലാണെങ്കിലും ഒരു പണ ഇടപാട് നടക്കുമ്പോള്‍ KYC പ്രക്രിയ നിര്‍ബന്ധമാണ്. നിങ്ങളുടെയും നിങ്ങളുടെ വിവരങ്ങളുടെയും ആധികാരികത ഉറപ്പാക്കികൊണ്ട് ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ മൊത്തത്തിലുള്ള സുരക്ഷ ഗഥഇ വര്‍ദ്ധിപ്പിക്കുന്നു.

   ഏതെങ്കിലും സാമ്പത്തിക ഇടപാട് നടത്തുന്നതിന് ഒരാള്‍ ആദ്യം KYC പൂര്‍ത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ KYC വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങളുടെ ഐഡന്റിറ്റി, വിലാസം, സാമ്പത്തിക ചരിത്രം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ക്രിപ്റ്റോ എക്സ്ചേഞ്ചിന് ലഭിക്കുന്നു. നിങ്ങളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങളുടെ കറന്‍സി ബാങ്കില്‍ എക്‌സ്‌ചേഞ്ച് ചെയ്തുകൊണ്ട് ക്രിപ്റ്റോകറന്‍സി വാങ്ങാനും ബ്ലോക്ക്ചെയിനിന്റെ ആവേശകരകമായ ലോകത്തേക്ക് പ്രവേശിക്കാനും സാധിക്കുന്നു.

   ഘട്ടം 4 - KYC നിരസിക്കാനുള്ള സാധ്യത കുറയ്ക്കുക

   KYCയുടെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കറിയാം. അതിനാല്‍ ഒരു ക്രിപ്റ്റോ എക്സ്ചേഞ്ചില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന ഘട്ടങ്ങള്‍ നിങ്ങള്‍ പിന്തുടര്‍ന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ KYC-യില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നിരസിക്കാനിടയുണ്ട്. KYC നിരസിക്കുന്നത് ഒഴിവാക്കാന്‍ താഴെ സൂചിപ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

   1 - ആദ്യം വെരിഫിക്കേഷനായി സമര്‍പ്പിച്ച നിങ്ങളുടെ ചിത്രങ്ങള്‍ നന്നായി പരിശോധിക്കുക. അവ മങ്ങിയതോ അവ്യക്തമോ ആണെങ്കില്‍ നിങ്ങളുടെ ഡോക്യുമെന്റുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചിന് കഴിയാതെ വരികയും KYC നിരസിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു
   .
   2 - പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ പോലുള്ള ഫോട്ടോ ഐഡികള്‍ കാലഹരണപ്പെട്ടിട്ടില്ലെന്ന് പരിശോധിച്ചുറപ്പിക്കുക അല്ലാത്തപക്ഷം നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് അസാധുവാകുന്നതിന് കാരണമാകും
   .
   3 - അവസാനമായി, നല്‍കിയിരിക്കുന്ന ബാങ്ക് വിശദാംശങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക, അതിനെ പിന്തുണയ്ക്കുന്ന ഡോക്യുമെന്റായി ചെക്ക് അല്ലെങ്കില്‍ ബാങ്ക് സ്റ്റേറ്റ്മെന്റാണ് അപ്ലോഡ് ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ പേര്, അക്കൗണ്ട് നമ്പര്‍, IFSC വിശദാംശങ്ങള്‍ എന്നീ വിവരങ്ങള്‍ വ്യക്തമായി കാണാനാകുന്നുണ്ടെന്ന് ഉറപ്പാക്കുക.

   KYC പ്രക്രിയ പൂര്‍ത്തിയാക്കുന്നതാണ് ഒരു ക്രിപ്റ്റോ അസറ്റ് ലോകത്തേയ്ക്ക് വിജയകരമായി പ്രവേശിക്കാനുള്ള ആദ്യപടി. അതിവേഗത്തില്‍ വളരുന്ന ഒരു ഇന്‍ഡസ്ട്രി സത്യസന്ധമായവരെയും, അനാവശ്യമായി കടന്നുകയറുന്നവരെയും ആകര്‍ഷിക്കുന്നതിനാല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനുമായി പ്രാരംഭ ഘട്ടത്തില്‍ തന്നെ ഐഡന്റിറ്റി വെരിഫിക്കേഷന്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ പ്രക്രിയ നടത്തുന്നത്.

   സുഗമവും വിജയകരവുമായ KYC ആപ്ലിക്കേഷന്‍ നടത്തുന്നതിന് ഇവിടെ സൂചിപ്പിച്ചിരിക്കുന്ന എല്ലാ ഘട്ടങ്ങളും ഒപ്പം നിങ്ങളുടെ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച് ആവശ്യപ്പെടുന്ന ഏതെങ്കിലും നിര്‍ദ്ദിഷ്ട ഘട്ടങ്ങളും ആവശ്യത്തിന് സമയമെടുത്ത് പരിശോധിക്കുക. അവസാനമായി, വളരെ എളുപ്പത്തില്‍ അപ്ലോഡ് ചെയ്യാന്‍ അവസരമൊരുക്കുന്ന ZebPay പോലെയുള്ള സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായതും ഒപ്പം നിങ്ങളുടെ കോയിനുകള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്ന ശക്തമായ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചാണ് തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കുക.

   Social Copy - ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നിങ്ങളുടെ KYC പരിശോധിച്ചുറപ്പിക്കുകയാണ് ക്രിപ്റ്റോകളില്‍ നിക്ഷേപിക്കുന്നതിനുള്ള ആദ്യപടി. ക്രിപ്റ്റോകറന്‍സിയുടെ ലോകത്തേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് KYC പൂര്‍ത്തിയാക്കുന്നത് എങ്ങനെ എന്ന് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നു.
   Published by:Naseeba TC
   First published: