• HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2022 | ടിവിയ്ക്കും മൊബൈൽ ഫോണുകൾക്കും വില കുറയുമോ? കേന്ദ്രബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ഇലക്ട്രോണിക്സ് മേഖല 

Budget 2022 | ടിവിയ്ക്കും മൊബൈൽ ഫോണുകൾക്കും വില കുറയുമോ? കേന്ദ്രബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ഇലക്ട്രോണിക്സ് മേഖല 

നിലവിൽ 18 ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത് 32 ഇഞ്ച് വരെ വലിപ്പമുള്ള ടെലിവിഷനുകൾക്ക് മാത്രമാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ 2022 ലെ കേന്ദ്ര ബജറ്റ് (Union Budget 2022) അവതരിപ്പിക്കുകയാണ്. രാജ്യത്തുടനീളമുള്ള വിവിധ മേഖലകൾ വളരെ പ്രതീക്ഷയോടെയാണ് ബജറ്റിനെ ഉറ്റുനോക്കുന്നത്. പ്രതിമാസ വേതനക്കാരായ മധ്യവർഗം തുടങ്ങി സ്റ്റാർട്ടപ്പുകൾ, ബാങ്കുകൾ, ചില്ലറ വ്യാപാരികൾ, ഫിൻടെക് സ്ഥാപനങ്ങൾ വരെയുള്ള രാജ്യത്തുടനീളമുള്ള എല്ലാ മേഖലകൾക്കും ബജറ്റ് സെഷൻ പ്രധാനമാണ്. ഈ വർഷം പേപ്പർലെസ് ഫോർമാറ്റിൽ ആയിരിക്കും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക.

    എല്ലാ മേഖലകളെയും പോലെ റീടെയ്ൽ മേഖലയും വളരെ പ്രതീക്ഷയോടെ തന്നെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. ഇലക്ട്രോണിക് റീടെയ്ൽ രംഗത്ത് പ്രധാനമായ മാറ്റം ഈ ബജറ്റിൽ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഉപഭോക്തൃ ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകളുടെ ഘടകങ്ങളുടെയോ ഉപഭാഗങ്ങളുടെയോ കസ്റ്റംസ് തീരുവ പരിഷ്കരിക്കാൻ പോകുന്നു എന്നാണ് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട്. 2022ലെ ബജറ്റിൽ സർക്കാരിന്റെ ഈ നീക്കം ഇലക്ട്രോണിക് മേഖലയെ സഹായിക്കാൻ സാധ്യതയുണ്ടെങ്കിലും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന ചില്ലറ വ്യാപാരികൾ മറ്റു ചില ആവശ്യങ്ങൾ കൂടി മുന്നോട്ട് വെക്കുന്നുണ്ട്.

    2022-23 ലെ ബജറ്റിൽ അസംസ്‌കൃത വസ്തുക്കളുടെ തീരുവ കുറക്കുന്നതിനൊപ്പം എല്ലാ ഉപഭോക്തൃ ഇലക്ട്രോണിക്‌സുകളുടെയും ജിഎസ്ടി സർക്കാർ കുറയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി വെസ്റ്റിംഗ്‌ഹൗസ് ടിവിയുടെ ഇന്ത്യൻ ബ്രാൻഡ് ലൈസൻസി സൂപ്പർ പ്ലാസ്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്‌പിപിഎൽ) വൈസ് പ്രസിഡന്റ് പല്ലവി സിംഗ് പറഞ്ഞു. കാരണം ഇന്നത്തെ കാലത്ത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ അവശ്യവസ്തുവായി തന്നെ കണക്കാക്കപ്പെടുന്നുണ്ട്. അതിനാൽ 2022ലെ ബജറ്റിൽ ടെലിവിഷനുകളുടെ ജിഎസ്ടി കുറയ്ക്കണമെന്ന് അവർ പറയുന്നു.

    നിലവിൽ 18 ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത് 32 ഇഞ്ച് വരെ വലിപ്പമുള്ള ടെലിവിഷനുകൾക്ക് മാത്രമാണ്. എന്നാൽ ഇന്ത്യയിൽ 28 ശതമാനം ജിഎസ്ടി നിരക്കുള്ള ടെലിവിഷനുകളാണ് വിറ്റുപോകുന്നതിൽ ഏറെയും. അതുപോലെ 32 ഇഞ്ച് മുതൽ 43 ഇഞ്ച് വരെയുള്ള ടെലിവിഷനുകൾക്കാന് ഇന്ത്യൻ വിപണിയിൽ പ്രാധാന്യം. അതിനാൽ 43 ഇഞ്ച് വരെയുള്ള ടെലിവിഷനുകൾക്ക് വരെ 18 ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തുന്നത് വലിയ ആശ്വാസം നൽകും എന്ന് പല്ലവി സിംഗ് പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതികൾ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും പല്ലവി സിംഗ് കൂട്ടിച്ചേർത്തു.

    ഇന്ത്യൻ വിപണിയിൽ പ്രാദേശിക ഉത്പാദനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഇന്ത്യലെ ഉൽപ്പാദനവും എംഎസ്എംഇകളും പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥിരതയുള്ള ജിഎസ്ടി നികുതി നിരക്കുകൾ ഉണ്ടാകണമെന്നും ഇലക്ട്രോണിക് മേഖലയിലെ ഒരു ഉൽപ്പന്നവും 18 ശതമാനം നിരക്കിന് മുകളിൽ ആയിരിക്കരുതെന്നും ഇന്ത്യയിലെ ബ്ലൂപങ്ക്റ്റിന്റെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ലൈസൻസി എസ്‌പി‌പി‌എൽ സിഇഒ അവ്‌നീത് സിംഗ് മർവ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നതിലൂടെ ടെലിവിഷനുകളുടെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറും. വ്യവസായം സുസ്ഥിരമായ അവസ്ഥയിലേക്ക് നീങ്ങുന്നതിനാൽ തൽക്കാലം കസ്റ്റംസ് തീരുവകളിൽ മാറ്റം വരുത്തരുതെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
    Published by:user_57
    First published: