നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Cryptocurrency | 2021 ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസിയ്ക്ക് അനുകൂലമായിരുന്നോ? അടുത്ത വർഷത്തെ പ്രതീക്ഷകൾ

  Cryptocurrency | 2021 ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസിയ്ക്ക് അനുകൂലമായിരുന്നോ? അടുത്ത വർഷത്തെ പ്രതീക്ഷകൾ

  ക്രിപ്റ്റോകറൻസി നിക്ഷേപകരിലെ ഒരു പ്രധാന മുഖമായി കോടീശ്വരനായ ഇലോൺ മസ്‌ക് മാറി. ഇന്ത്യയിലും കഴിഞ്ഞ വർഷം ക്രിപ്റ്റോകറൻസിയോടുള്ള വീക്ഷണത്തിൽ വലിയ മാറ്റങ്ങളുണ്ടായി

  crypto currency

  crypto currency

  • Share this:
   2021 ഇന്ത്യയിൽ (India) ക്രിപ്‌റ്റോകറൻസിയെ (Cryptocurrency) സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു വർഷമായിരുന്നു. കഴിഞ്ഞ വർഷം പ്രധാന ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിൻ (Bitcoin) എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഇതോടെ പ്രധാന സ്ഥാപനങ്ങളെല്ലാം ക്രിപ്റ്റോകറൻസികൾ വാങ്ങുന്നതിലും വർദ്ധനവ് രേഖപ്പെടുത്തി. ക്രിപ്‌റ്റോ ഇപ്പോൾ പോപ്പ് സംസ്കാരത്തിന്റെ ഭാഗമാണ്. ക്രിപ്റ്റോകറൻസി നിക്ഷേപകരിലെ ഒരു പ്രധാന മുഖമായി കോടീശ്വരനായ ഇലോൺ മസ്‌ക് മാറി. ഇന്ത്യയിലും കഴിഞ്ഞ വർഷം ക്രിപ്റ്റോകറൻസിയോടുള്ള വീക്ഷണത്തിൽ വലിയ മാറ്റങ്ങളുണ്ടായി. ഇതോടെ ക്രിപ്‌റ്റോയോടുള്ള ഇന്ത്യൻ ജനതയുടെ താൽപ്പര്യവും വർദ്ധിച്ചതായാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

   2021ൽ സംഭവിച്ച പ്രധാന മാറ്റങ്ങൾ

   2020 മാർച്ചിൽ ആർബിഐ (RBI) ക്രിപ്‌റ്റോ നിരോധനം പിൻവലിച്ചതു മുതൽ, ഇന്ത്യൻ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ ഉപയോക്തൃ രജിസ്‌ട്രേഷനിലും പ്രതിദിന ട്രേഡിങ്ങിലും വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ഈ നേട്ടം 2021ലും തുടർന്നു. 43 ബില്യൺ ഡോളറിലധികം വ്യാപാരം നടത്തുന്ന 10 മില്യണിലധികം ഉപയോക്താക്കൾക്ക് വാസിർഎക്സ് (WazirX) സേവനം നൽകുന്നുണ്ടെന്നാണ് വിവരം.

   2021ൽ വസിർഎക്സ് 43 ബില്യൺ ഡോളറിന്റെ വ്യാപാരം നടത്തിയതായി ബെംഗളൂരു ആസ്ഥാനമായുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് അടുത്തിടെ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ബിറ്റ്കോയിൻ (BTC), ടെതർ (USDT), ഷിബ ഇനു (SHIB), ഡോഗ്കോയിൻ (DOGE), വാസിർഎക്സ് ടോക്കൺ (WRX), മാറ്റിക് (MATIC) എന്നിവയാണ് എക്സ്ചേഞ്ചിൽ ഏറ്റവുമധികം വ്യാപാരം നടക്കുന്ന ക്രിപ്റ്റോകറൻസികളെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.

   വാസിർഎക്സ് നടത്തിയ ഒരു ഉപയോക്തൃ സർവേയിൽ പ്രതികരിച്ചവരിൽ 51 ശതമാനം പേരും സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമാണ് ക്രിപ്‌റ്റോയെക്കുറിച്ച് മനസ്സിലാക്കിയതെന്ന് വ്യക്തമാക്കി. സർവേയിൽ, പ്രതികരിച്ചവരിൽ 44 ശതമാനം പേരും തങ്ങളുടെ മൊത്തത്തിലുള്ള നിക്ഷേപ പോർട്ട്‌ഫോളിയോയുടെ 10 ശതമാനം വരെ ക്രിപ്‌റ്റോകറസിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പറയുന്നു. പുതിയ വനിതാ ഉപയോക്താക്കളുടെ എണ്ണത്തിൽ 1009 ശതമാനം വർധനവുണ്ടായതായും പുരുഷ നിക്ഷേപകരുടെ സൈൻ-അപ്പുകളിൽ 829 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ത്രീകൾ ബിറ്റ്കോയിനിലാണ് കൂടുതൽ വ്യാപാരം നടത്തുന്നതെന്നും പുരുഷന്മാർ ഷിബ ഇനുവിൽ നിക്ഷേപം നടത്താനാണ് കൂടുതൽ താത്പര്യം കാണിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ ക്രിപ്‌റ്റോയിൽ ട്രേഡിംഗും നിക്ഷേപവും നടത്തുന്ന 66 ശതമാനം വസിർഎക്സ് ഉപയോക്താക്കളും 35 വയസ്സിന് താഴെയുള്ളവരാണെന്നും സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

   ഇന്ത്യയിൽ ക്രിപ്‌റ്റോ നിയന്ത്രണവുമായി ബന്ധപ്പെട്ട് വ്യക്തത ഇല്ലാതിരുന്നിട്ടും, കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിപ്‌റ്റോകറൻസി വില വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടും വിയറ്റ്‌നാമിന് തൊട്ടു പിന്നിൽ, ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ക്രിപ്‌റ്റോ നിക്ഷേപ നിരക്കുള്ള രാജ്യമായി ഇന്ത്യ മാറി. 2021ലെ വിപണി മൂലധനമനുസരിച്ച് മികച്ച ക്രിപ്‌റ്റോ ആയി തുടരുന്ന ബിറ്റ്‌കോയിൻ ഈ വർഷത്തിന്റെ തുടക്കം മുതൽ 50 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

   Also Read- Education Loan| വിദ്യാഭ്യാസ ലോണിന്റെ പ്രതിമാസ തിരിച്ചടവ് തുക അറിയണോ? ഉപയോഗിക്കാം ഇഎംഐ കാൽക്കുലേറ്റർ

   ഇന്ത്യയിൽ 2021 ഫെബ്രുവരിയിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ 'സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ' നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിൽ, ബിൽ സഭയിൽ അവതരിപ്പിച്ചില്ല. എന്നാൽ ശീതകാല സമ്മേളനത്തിൽ പാർലമെന്റിൽ 'ദി ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021' അവതരിപ്പിക്കും.

   മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം പുതിയ ക്രിപ്‌റ്റോ ബിൽ സഭയിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ ബിൽ ഇന്ത്യയിലെ ക്രിപ്‌റ്റോ മാർക്കറ്റുകളെ നിയന്ത്രിക്കുന്നതും റിസ്ക് മാനേജ്‌മെന്റ്, നിക്ഷേപക സംരക്ഷണം തുടങ്ങിയ നിയന്ത്രണങ്ങളോടെ ക്രിപ്‌റ്റോ നിക്ഷേപങ്ങളും വ്യാപാരവും അനുവദിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

   അതേസമയം നാസ്കോമിന്റെ (NASSCOM) പിന്തുണയുള്ള പഠനമായ "CryptoTech Industry in India" റിപ്പോർട്ട് അനുസരിച്ച് 15 മില്യണിലധികം റീട്ടെയിൽ നിക്ഷേപകരുടെ പിന്തുണയോടെ 230ലധികം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഇതിനകം തന്നെ ക്രിപ്‌റ്റോടെക്കിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് സ്വന്തമായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC ), ബിറ്റ്‌കോയിൻ, സ്മാർട്ട് കോൺട്രാക്ടുകൾ, DeFi അല്ലെങ്കിൽ വികേന്ദ്രീകൃത ധനകാര്യം, ടോക്കണൈസേഷൻ, ക്രിപ്‌റ്റോടെക് മൂലധനത്തിന്റെ വളർച്ച, എൻഎഫ്ടി എന്നിവയാണ് വളർച്ചയെ നയിക്കുന്ന ഏഴ് പ്രധാന ഘടകങ്ങൾ.

   ഇന്ത്യയിലെ ക്രിപ്‌റ്റോ മാർക്കറ്റ് ഇരട്ടി വേഗത്തിൽ വികസിക്കുകയും 2030ഓടെ 241 മില്യൺ ഡോളറിലെത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ ക്രിപ്‌റ്റോ മാർക്കറ്റിന് 184 ബില്യൺ ഡോളറിന്റെ സാമ്പത്തിക മൂല്യ വർദ്ധനവും നിക്ഷേപവും നടത്താൻ കഴിവുള്ളതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2030-ഓടെ എട്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഈ മേഖലയിൽ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

   2022ൽ ക്രിപ്റ്റോകറൻസി മേഖലയിൽ പ്രതീക്ഷിക്കുന്ന ട്രെൻഡുകൾ
   2022ൽ ക്രിപ്റ്റോകറൻസി മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില ട്രെൻഡുകളും വിപണിയിലുണ്ട്. ഉദാഹരണത്തിന്, ബിറ്റ്കോയിന്റെ ആധിപത്യം കുറയുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. ട്രേഡിംഗ് വോളിയത്തിൽ ബിറ്റ്കോയിന്റെ ആധിപത്യം ക്രമാനുഗതമായി കുറയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിപണിയിലെ കൂടുതൽ ആളുകളും എഥെറിയം (Ethereum)
   സൊളാന (Solana) മുതലായവയിൽ നിക്ഷേപം നടത്താനാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നതെന്നാണ് വിവരം. രാജ്യത്ത് 2022ൽ ക്രിപ്റ്റോകറൻസി മേഖലയിൽ നിർണായകവും ക്രിയാത്മകവുമായ നടപടികളാകും നടക്കുക.

   നിലവിൽ 6000 വ്യത്യസ്ത തരം ക്രിപ്‌റ്റോകറൻസികൾ പ്രചാരത്തിലുണ്ട്. ക്രിപ്റ്റോ കറൻസികൾ പരിശോധിക്കുകയാണെങ്കിൽ ഇവയിൽ ആദ്യം തരംഗമായ കറൻസിയായിരുന്നു ബിറ്റ്കോയിൻ. അതിനുശേഷം എഥേറിയം, കാർഡാനം, റൈപ്പിൾ, ഡോജ്കോയിൻ തുടങ്ങി നിരവധി കോയിനുകൾ എത്തിയിരുന്നു. എന്താണ് ക്രിപ്റ്റോ കറൻസി എന്നറിഞ്ഞാൽ അവയുടെ തിരഞ്ഞെടുപ്പ് എളുപ്പമാകും. ക്രിപ്റ്റോ കറൻസി ഡിജിറ്റൽ കറൻസിയാണ്, അവയെ കാണാനോ സ്പർശിക്കാനോ കഴിയില്ല പക്ഷെ അവയ്ക്ക് മൂല്യമുണ്ട്. ക്രിപ്റ്റോ കറൻസിക്ക് ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ഇല്ല. എന്നാൽ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയാണ് ഇവ പിന്തുടരുന്നത്.
   Published by:Anuraj GR
   First published: