നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ജലവൈദ്യുത പദ്ധതികളിലെ വെള്ളപ്പൊക്ക നിയന്ത്രണം; ബജറ്റ് സഹായത്തിന്മേലുള്ള നിര്‍ദ്ദേശങ്ങളുമായി ഊര്‍ജ മന്ത്രാലയം

  ജലവൈദ്യുത പദ്ധതികളിലെ വെള്ളപ്പൊക്ക നിയന്ത്രണം; ബജറ്റ് സഹായത്തിന്മേലുള്ള നിര്‍ദ്ദേശങ്ങളുമായി ഊര്‍ജ മന്ത്രാലയം

  വൈദ്യുതിയുമായി ബന്ധപ്പെട്ട ചിലവുകള്‍ മാത്രമാണ് ഉപഭോക്താക്കള്‍ നല്‍കുന്നത് എന്ന് ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

  News18

  News18

  • Share this:
   ജലവൈദ്യുത പദ്ധതികളിലെ വെള്ളപ്പൊക്ക നിയന്ത്രണ നടപടികള്‍ക്കുള്ള ബജറ്റ് സഹായത്തിന്മേലുള്ള നിര്‍ദ്ദേശങ്ങള്‍ ഊര്‍ജ മന്ത്രാലയം പുറത്തിറക്കി. ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയ്ക്കുള്ള ബജറ്റ് സഹായത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട താരിഫ് തുകകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ധനസഹായം നല്‍കുന്നത്. വൈദ്യുതിയുമായി ബന്ധപ്പെട്ട ചിലവുകള്‍ മാത്രമാണ് ഉപഭോക്താക്കള്‍ നല്‍കുന്നത് എന്ന് ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

   വെള്ളപ്പൊക്ക നിയന്ത്രണ നടപടികള്‍ക്കുള്ള ബജറ്റ് സഹായം: നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി CWC പോലുള്ള സാങ്കേതിക ഏജന്‍സികളാകും ഇതിന്മേലുള്ള സാമ്പത്തിക ചെലവുകള്‍ കണക്കാക്കുക. വെള്ളപ്പൊക്ക നിയന്ത്രണം/ സംഭരണം എന്നിവയ്ക്ക് ആവശ്യമായ തുക ഊര്‍ജ മന്ത്രാലയം ബജറ്റ് സഹായത്തിലൂടെ വിതരണം ചെയ്യുന്നതാണ്. നിലവിലെ നടപടികള്‍ക്ക് അനുസൃതമായി, ഓരോ പദ്ധതിയിലും പൊതു നിക്ഷേപക ബോര്‍ഡ് (Public Investment Board) / സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് സമിതി എന്നിവ നടത്തുന്ന വിലയിരുത്തലിന് ശേഷമായിരിക്കും ഇത് ലഭ്യമാക്കുക.

   അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബജറ്റ് സഹായം: ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുള്ള ബജറ്റ് സഹായം ഓരോ പദ്ധതിയും അടിസ്ഥാനമാക്കിയാകും ലഭ്യമാക്കുക. നിലവിലുള്ള ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി പൊതു നിക്ഷേപക ബോര്‍ഡ്/ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് സമിതി എന്നിവ ഓരോ പദ്ധതിയിലും നടത്തുന്ന വിലയിരുത്തലിന് ശേഷമായിരിക്കും ഊര്‍ജ മന്ത്രാലയം ഈ സഹായം ലഭ്യമാക്കുക.

   ഇത്തരത്തിലുള്ള റോഡുകള്‍, പാലങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള ബജറ്റ് സഹായം താഴെപ്പറയുന്നു:

   * 200 മെഗാവാട്ട് വരെ ശേഷിയുള്ള പദ്ധതികളില്‍, ഓരോ മെഗാവാട്ടിനും ഒന്നര കോടി രൂപ.

   * 200 മെഗാവാട്ടിനു മുകളില്‍ ശേഷിയുള്ള പദ്ധതികളില്‍ ഓരോ മെഗാവാട്ടിനും ഒരു കോടി രൂപ വീതം.

   ക്യാബിനറ്റ് അംഗീകാരം ലഭിച്ചു വിജ്ഞാപനം ഇറങ്ങിയ തീയതി (അതായത് 08.03.2019) യ്ക്ക് ശേഷം നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ക്ക് ആണ് ഇത് ലഭ്യമാക്കുക

   ജലവൈദ്യുത പദ്ധതികളില്‍ നിന്നും, 2030 ഓടെ 75 ജിഗാ വാട്ട് സ്ഥാപിത ശേഷി സ്വന്തമാക്കാനാണ് പദ്ധതിയിടുന്നത്.
   Published by:Sarath Mohanan
   First published:
   )}