• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അടിപൊളി സ്റ്റൈലില്‍ ഹ്യൂണ്ടായ് ഐ20

news18
Updated: February 10, 2018, 3:47 PM IST
അടിപൊളി സ്റ്റൈലില്‍ ഹ്യൂണ്ടായ് ഐ20
2018 Hyundai Elite i20 Facelift. (Image: News18.com)
news18
Updated: February 10, 2018, 3:47 PM IST
ഹ്യൂണ്ടായിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ഐ20 മുഖംമിനുക്കി അവതരിപ്പിച്ചു. എലൈറ്റ് ഐ20 2018 മോഡല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയിലാണ് അവതരിപ്പിച്ചത്. പഴയ മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ ആകര്‍ഷകമായ ഗ്രില്ലും ബംപറുമാണ് എലൈറ്റഅ ഐ20യുടെ പ്രധാന സവിശേഷത. ഹെഡ് ലാംപില്‍ മാറ്റ വരുത്തിയിട്ടില്ലെങ്കിലും ഫോഗ് ലാംപ് പരിഷ്ക്കരിച്ചിട്ടുണ്ട്. പിന്‍വശത്തെ ലൈറ്റിന് വലുപ്പം കൂട്ടി മനോഹരമാക്കിയിട്ടുണ്ട്. പുതിയതരം അലോയ് വീലുമായാണ് എലൈറ്റ് ഐ20യുടെ വരവ്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ ആപ്ലിക്കേഷനുകള്‍ പിന്തുണയ്ക്കുന്ന ഏഴ് ഇഞ്ച് ടച്ച്സ്ക്രീന്‍ ഡിസ്പ്ലേയോട് കൂടിയ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റവും പുതിയ മോഡലിനുണ്ട്. 6 എയര്‍ബാഗ്, പാര്‍ക്കിങ് അസിസ്റ്റ്, ഹൈ സ്പീഡില്‍ ഓട്ടോ ഡോര്‍‍ ലോക്ക് എന്നീ അത്യാധുനിക സംവിധാനങ്ങളും പുതിയ ഐ20യില്‍ ഉണ്ടാകും.

ആറു മോഡലുകളിലായാണ് ഹ്യൂണ്ടായ് പുതിയ എലൈറ്റ് ഐ20 പുറത്തിറക്കുന്നത്. പെട്രോള്‍ മോഡലിന് 5.34 ലക്ഷം(ഡല്‍ഹി എക്സ് ഷോറൂം) മുതലും ഡീസല്‍ മോഡലിന് 6.73 ലക്ഷ മുതലുമാണ് വില. ഏറ്റവും കൂടിയ ഫുള്‍ ഓപ്ഷന്‍ ഡീസല്‍ മോഡലിന് 9.15 ലക്ഷം രൂപയായിരിക്കും വില. ഗ്രേറ്റര്‍ നോയിഡയിലാണ് ഓട്ടോ എക്സ്പോ നടക്കുന്നത്. ഫെബ്രുവരി ഒമ്പത് മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കള്‍ ഇരുപതോളം പുതിയ മോഡലുകള്‍ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
First published: February 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍