• HOME
  • »
  • NEWS
  • »
  • money
  • »
  • ഞാൻ ശതകോടി ഇന്ത്യക്കാരുടെ പ്രതിനിധി: സ്പോർട്സ് ബിസിനസ് ഉച്ചകോടിയിൽ നിത അംബാനി

ഞാൻ ശതകോടി ഇന്ത്യക്കാരുടെ പ്രതിനിധി: സ്പോർട്സ് ബിസിനസ് ഉച്ചകോടിയിൽ നിത അംബാനി

I represent the dreams, hope, and aspirations of a billion Indians, says Nita Ambani in Sports Business Summit | ലണ്ടനിലെ സ്പോർട്സ് ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു നിത.

നിത അംബാനി

നിത അംബാനി

  • Share this:
    താൻ ശതകോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങളുടെയും, പ്രതീക്ഷയുടെയും, അഭിലാഷങ്ങളുടെയും പ്രതിനിധിയെന്ന് റിലയൻസ് ഫൗണ്ടേഷൻ മേധാവിയും RIL ഡയറക്ടറുമായ നിത അംബാനി. ലണ്ടനിലെ സ്പോർട്സ് ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു നിത.

    ലോകത്തെ പ്രായം കുറഞ്ഞ രാജ്യമാണ് ഇന്ത്യ. 1.3 ശതകോടി ജനങ്ങളുള്ള ഇന്ത്യയിൽ 600 ദശലക്ഷവും 25 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. ഇന്ത്യയിലെ യുവാക്കളെ മാത്രം എടുത്താലും ഇത് ലോകത്തെ മൂന്നാമത് വലിയ രാഷ്ട്രമാകും. രാജ്യം കായിക രംഗത്ത് വൻ മുന്നേറ്റം നടത്തുകയാണെന്നും, സ്ത്രീകളും അതിലേക്കിറങ്ങി വരികയാണെന്നും നിതാ അംബാനി പറഞ്ഞു.

    സൗകര്യക്കുറവുണ്ടായിട്ടും ഹിമ ദാസ് നഗ്നപാദങ്ങളുമായി ഓടി പരിശീലിച്ചു. ഇന്നവർ അഡിഡാസ് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ ആണ്. മുൻപെന്നും ഇല്ലാത്ത വിധം സ്ത്രീകൾ സീമകൾ ഭേദിച്ച് മുന്നേറുന്നു.

    രാജ്യത്തെ കായിക രംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലുത്തുന്ന ശ്രദ്ധയെപ്പറ്റിയും നിത അംബാനി സംസാരിച്ചു. രാജ്യത്ത് സ്പോർട്സിന് മുൻഗണന കൊടുക്കാനായി മോദി 'ഖേലോ ഇന്ത്യ', 'ഫിറ്റ് ഇന്ത്യ മൂവ്മെന്റ്' തുടങ്ങിയ പരിപാടികൾ വിഭാവനം ചെയ്തതും നിത അംബാനി പരാമർശിച്ചു.

    First published: