നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • PPF നിക്ഷേപ പരിധി 3 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന ആവശ്യവുമായി ICAI; കൂടുതൽ വിവരങ്ങൾ

  PPF നിക്ഷേപ പരിധി 3 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന ആവശ്യവുമായി ICAI; കൂടുതൽ വിവരങ്ങൾ

  പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പിപിഎഫ് ബജറ്റ് പരിധി വര്‍ധിപ്പിക്കാന്‍ ഐസിഎഐ ശുപാര്‍ശ ചെയ്യുന്നത്.

  • Share this:
   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) അതിന്റെ പ്രീ ബജറ്റ് മെമ്മോറാണ്ടത്തില്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF) പദ്ധതിയുമായി ബന്ധപ്പെട്ട ചില ശുപാര്‍ശകള്‍ അയക്കുകയുണ്ടായി. ഇതു പ്രകാരം പിപിഎഫ് നിക്ഷേപങ്ങളുടെ പരമാവധി വാര്‍ഷിക പരിധി വര്‍ധിപ്പിക്കണമെന്ന് ഐസിഎഐ ആവശ്യപ്പെട്ടു.

   നിലവിലെ സാഹചര്യത്തിൽ നിക്ഷേപ പരിധി മൂന്ന് ലക്ഷം രൂപയായി ഉയര്‍ത്തണമെന്നതാണ് ഇവരുടെ ആവശ്യം. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പിപിഎഫ് ബജറ്റ് പരിധി വര്‍ധിപ്പിക്കാന്‍ ഐസിഎഐ ശുപാര്‍ശ ചെയ്യുന്നത്. ഫെബ്രുവരി 1നാണ് കേന്ദ്ര ധനമന്ത്രി (Finance Minister) നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിന് മുമ്പാകെ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്നത്.

   2022-23 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് ഐസിഎഐ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥിരവേതനമുള്ളവർക്കും ലഭ്യമായ, സുരക്ഷിതമായ ഏക നിക്ഷേപ പദ്ധതി ആയതിനാല്‍ പിപിഎഫിന്റെ നിക്ഷേപ പരിധി വർധിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഐസിഎഐ പറയുന്നു. പിപിഎഫ് നിക്ഷേപ പരിധി ഉയര്‍ത്തുന്നത് ആഭ്യന്തര നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുമെന്നും ഐസിഎഐ പറഞ്ഞു. ഇത് പണപ്പെരുപ്പത്തിന് വിരുദ്ധമായ ഫലമാണ് സൃഷ്ടിക്കുകയെന്നും അവർ വ്യക്തമാക്കി.

   "സ്ഥിരവേതനക്കാർ തങ്ങളുടെ ശമ്പളത്തിന്റെ 12 ശതമാനം നിക്ഷേപിക്കാൻ നിര്‍ബന്ധിതരാണെങ്കിലും സ്വയം തൊഴില്‍ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം, അവർക്ക് ലഭ്യമായതിൽ ഏറ്റവും സുരക്ഷിതവും നികുതിലാഭം നേടാവുന്നതുമായ ഏക പദ്ധതിയാണ് പിപിഎഫ്. അതിനാലാണ് പിപിഎഫ് നിക്ഷേപ പരിധി 3 ലക്ഷമായി ഉയര്‍ത്താന്‍ നിര്‍ദേശിക്കുന്നതെന്ന് ഐസിഎഐ വ്യക്തമാക്കി.

   പിപിഎഫ് അക്കൗണ്ടുകളില്‍ നിലവിലെ നിക്ഷേപ പരിധി 1.5 ലക്ഷമാണ്, ഇതിൽ വർഷങ്ങളായി മാറ്റം വരുത്തിയിട്ടില്ല. പുതുക്കിയ നിക്ഷേപ പരിധി ആളുകളുടെ സമ്പാദ്യം വര്‍ധിക്കാന്‍ സഹായിക്കും. പണപ്പെരുപ്പ നിരക്ക് കണക്കിലെടുക്കുമ്പോൾ അത് ആവശ്യവുമാണ്'', ഐസിഎഐ പറഞ്ഞു.

   ഐസിഎഐയുടെ പ്രധാന നിര്‍ദേശങ്ങള്‍

   - പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ വാര്‍ഷിക പരിധി നിലവിലുള്ള 1.5 ലക്ഷം രൂപയില്‍ നിന്ന് 3 ലക്ഷം രൂപയായി ഉയര്‍ത്തണം
   - സെക്ഷന്‍ സിസിഎഫ് പ്രകാരം കിഴിവിനുള്ള പരമാവധി പരിധി 1.5 ലക്ഷം രൂപയില്‍ നിന്ന് 3 ലക്ഷം രൂപയായി ഉയര്‍ത്തണം
   - പൗരന്മാര്‍ക്ക് സമ്പാദ്യത്തിനുള്ള അവസരം നല്‍കുന്നതിനായി, സെക്ഷന്‍ 80സി പ്രകാരമുള്ള ഡിഡക്ഷൻ 1.5 ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയായി ഉയര്‍ത്തണം.

   Read-Elon Musk | ഒറ്റ ദിവസം കൊണ്ട് എലോൺ മസ്‌കിന്റെ ആസ്തിയിൽ രണ്ടര ലക്ഷം കോടി രൂപയുടെ വർദ്ധനവ്

   എന്താണ് പിപിഎഫ്?

   പബ്ലിക് പ്രോവിഡന്റ് ഫണ്ട് അല്ലെങ്കില്‍ പിപിഎഫ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ദീര്‍ഘകാല നിക്ഷേപ പദ്ധതികളിൽ ഒന്നാണ്. റിട്ടയര്‍മെന്റിനു ശേഷമുള്ള നിക്ഷേപകര്‍ക്ക് ദീര്‍ഘകാല സമ്പാദ്യത്തിനായി ഇന്ത്യന്‍ ഗവണ്‍മെന്റ് നല്‍കുന്ന റിട്ടയര്‍മെന്റ് സേവിങ്‌സ് പോളിസിയാണിത്. 1968ല്‍ ധനമന്ത്രാലയത്തിന്റെ ദേശീയ സേവിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് അവതരിപ്പിച്ച പിപിഎഫ്, ഇന്ത്യക്കാര്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ നൽകുന്നു. സുരക്ഷിതത്വം, റിട്ടേണുകള്‍, നികുതി ആനുകൂല്യങ്ങള്‍ എന്നീ ഗുണങ്ങള്‍ ഉള്ളതുകൊണ്ട് പദ്ധതി ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള നിക്ഷേപ പദ്ധതികളിലൊന്നായി മാറി.

   Also Read-Fuel Price | മാറ്റമില്ലാതെ പെട്രോള്‍ ഡീസല്‍ നിരക്കുകള്‍; ഇന്നത്തെ ഇന്ധനവില അറിയാം
   Published by:Jayashankar AV
   First published: