• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വായ്പ തട്ടിപ്പ് : ആക്‌സിസ്-ഐസിഐസിഐ ബാങ്ക് മേധാവികള്‍ക്കും നോട്ടീസ്

ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

gopika.gs
Updated: April 2, 2018, 8:53 PM IST
വായ്പ തട്ടിപ്പ് : ആക്‌സിസ്-ഐസിഐസിഐ ബാങ്ക് മേധാവികള്‍ക്കും നോട്ടീസ്
ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
gopika.gs
Updated: April 2, 2018, 8:53 PM IST
ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പിന് പിന്നാലെ ആക്‌സിസ്-ഐസിഐസിഐ ബാങ്കിനും നോട്ടീസ്. ഗുരുതര സാമ്പത്തിക ക്രമക്കേടുക്കള്‍ അന്വേഷിക്കുന്ന ഏജന്‍സിയായ എസ്എഫ്‌ഐഒ ആണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ആക്‌സിസ് ബാങ്ക് മേധാവി ശിഖ ശര്‍മ്മ, ഐസിഐസിഐ മേധാവി ചന്ദാ കൊച്ചാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുക്കുന്നത്. ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

പിഎന്‍ബി തട്ടിപ്പില്‍ ഉള്‍പ്പെട്ട മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന് 3280 കോടി രൂപയാണ് ഇരുബാങ്കുകളില്‍ നിന്നുമായി വായ്പ നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോദിച്ചറിയാനാണ് മേധാവികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട് ഗീതാഞ്ജലി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.

 

 

 

 
First published: March 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍